മൗനനൊമ്പരങ്ങൾ

ഞാൻ അഭിനയിച്ചിട്ടുണ്ട് സന്തോഷവതിയായി
പക്ഷെ എന്റെ സ്നേഹമൊരിക്കലും കള്ളമായിരുന്നില്ല
ഒന്നും പറയാതെ പറഞ്ഞു പല കടങ്കവിതകളിലൂടെ
നിന്നോട് പറയാനാഗ്രഹിച്ചതെല്ലാം
നമുക്കിടയിൽ ഒരു ലോകം തകർന്നു കഷ്ണങ്ങളാകുമ്പോഴും
പെറുക്കുകയായിരുന്നു ഞാൻ നിന്റെ,
ചിതറിയ വാക്കുകൾ, ചിതറിയ കാൽപാടുകൾ
നിന്റെ മിഴിനീർമണികൾ,
മൗനങ്ങൾ, ഉച്ചത്തിലുള്ള നിശ്വാസങ്ങൾ
പിന്നെ അതിനുള്ളിലൊളിപ്പിച്ച ഓരോ കടങ്കഥയും
അവ ഞാനെന്റെ വാക്കുകളിൽ കോർത്തു, മൗനത്തിലും
പിന്നെ നിനക്കായി മാത്രമെഴുതി,
എന്റെ മൗനനൊമ്പരങ്ങൾ
നിനക്കായ് മാത്രം ഞാൻ കരുതിയ സ്നേഹവും
എന്നാൽ എഴുതിവയ്ക്കാത്തത് ഒന്നുണ്ട്,
എന്റെ ഹൃദയമിപ്പോഴും പല കഷണങ്ങളായ്
ചിതറികിടക്കുകയാണെന്ന്,
നിന്റെ കാലൊച്ച പ്രതീക്ഷിച്ചുകൊണ്ട്

………………………………………………………………….

Small modifications:

“ചിരിച്ചഭിനയിച്ചിട്ടുണ്ട്, പക്ഷെ
എന്റെ സ്നേഹമൊരു കളവായിരുന്നില്ല
പറയാതെപറഞ്ഞു കടങ്കവിതകളിലൂടെ
നിന്നോട് പറയാനാനാശിച്ചതെല്ലാം
നമുക്കിടയിൽ ഒരു ലോകം തകർന്നു കഷ്ണങ്ങളാകുമ്പോഴും
പെറുക്കുകയായിരുന്നു ഞാൻ നിന്റെ
ചിതറിയ വാക്കുകൾ, ചിതറിയ കാൽപാടുകൾ
നിൻ മിഴിനീർമണികൾ,
മൗനങ്ങൾ, ഉച്ചത്തിലെ നിശ്വാസങ്ങൾ”
 

English Translation:

 
Always acted happy,
But my love was not fake.
Told you all my unsaid words
Everything I wanted to say to you.
Even when a world was
Breaking into pieces between us,
I was busy collecting all your
Scattered words, scattered footprints,
Your silences, tears & loud exhalations
To get our answers.
 
In every word and silence I wrote
I hid a riddle, my hidden love too.
Then I started writing only for you,
My pain, love, feelings, everything.
But there was something
Which I never wrote anywhere,
Even when my heart is scattered on floor,
Am still waiting for your footsteps
 
 

Image source: Pixabay

 

(Visited 10 times, 1 visits today)

Sandy

A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: