പുഴയുടെ കഥ

പുഴയുടെ കഥ
അണയാത്ത മോഹമായ് പുഴ ജനിച്ചു
തൻ കാന്തനെ തേടി യാത്ര തിരിച്ചു
യാതനയായിരം സഹിച്ചുകൊണ്ടേയവൾ 
ദൂരങ്ങൾ താണ്ടി കടലിലെത്തി
കടലിനു അനുരാഗം തിരയോടെന്നറിഞ്ഞിട്ട്
മറ്റൊരു തിരയായ് അവൾ വേഷമിട്ടു
സൂര്യന്റെ താപത്തിൽ മരിച്ചുപോയി പാവം
മഴമേഘമായ് വീണ്ടും പുനർജനിച്ചു
പല കാതം സഞ്ചരിച്ചവൾ പിന്നെയും
കടലിന്നാത്മാവിൽ വന്നുചേർന്നു…..
യുഗങ്ങൾ പലതും കൊഴിഞ്ഞു വീണു
കഥകൾ പലകുറി ആവർത്തിച്ചൂ
പിന്നെയും പുഴ ഒഴുകിയെത്തി
കടലിന്നാഴങ്ങളിൽ അലിഞ്ഞുചേരാൻ….

 

(Visited 202 times, 1 visits today)