Category: Malayalam

Posts in Malayalam which includes my poetry, thoughts, quotes etc.

0

യാത്രയാകും മുമ്പേ

നദിയായ്, പുഴയായ്, കടലായ് മാറും മുമ്പ് കാർമേഘം ചോദിക്കുകയാണ് വാനത്തോട്, വർഷത്തുള്ളിയായ് മാറി യാത്ര തിരിക്കുകയാണ് ഞാൻ ഭൂമിയെന്ന അജ്ഞാതലോകത്തേക്ക്. കാതങ്ങൾ താണ്ടി ഞാൻ നിന്നരികിൽ മറ്റൊരു മേഘമായ് തിരിച്ചണയുമ്പോൾ, നീ എന്നെ തിരിച്ചറിയുമോ? അതുവരെ നീ എനിക്കായ് കാത്തിരിക്കുമോ? നീ എന്തേ മൗനാനുവാദം തന്നെന്നെ പറഞ്ഞുവിടുന്നു,...

0

മൗനനൊമ്പരങ്ങൾ

ഞാൻ അഭിനയിച്ചിട്ടുണ്ട് സന്തോഷവതിയായി പക്ഷെ എന്റെ സ്നേഹമൊരിക്കലും വ്യാജമായിരുന്നില്ല ഒന്നും പറയാതെ പറഞ്ഞു പല കടങ്കവിതകളിലൂടെ നിന്നോട് പറയാനാഗ്രഹിച്ചതെല്ലാം നമുക്കിടയിൽ ഒരു ലോകം തകർന്നു കഷ്ണങ്ങളാകുമ്പോഴും പെറുക്കുകയായിരുന്നു ഞാൻ നിന്റെ, ചിതറിയ വാക്കുകൾ, ചിതറിയ കാൽപാടുകൾ നിന്റെ കണ്ണുനീർമണികൾ, മൗനങ്ങൾ, ഉച്ചത്തിലുള്ള നിശ്വാസങ്ങൾ പിന്നെ അതിനുള്ളിലൊളിപ്പിച്ച ഓരോ...

0

വിസ്മയ – എന്നും വേദനിപ്പിക്കുന്ന ഒരു നൊമ്പരം

ഇതിനു മുമ്പും പലതവണ ഞാൻ സംസാരിച്ച ടോപ്പിക്ക് തന്നെയാണ്. വിസ്മയയുടെ കേസിന്റെ വിധി വന്നതുകൊണ്ട് ….. ഒരു ഓർമപ്പെടുത്തൽ മാത്രം. പത്തുവർഷം തടവ് ശിക്ഷ മതിയെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? അയാൾക്ക് പത്തു വർഷമല്ലേ പോയുള്ളൂ….വിസ്മയക്കോ? ഈ വിധി വരുന്ന സമയത്തു തന്നെ എത്ര മാതാപിതാക്കൾ അവരുടെ പെണ്മക്കളുടെ...

0

പ്രിയസഖി

പ്രാണന്റെ പ്രാണനാമെൻ പ്രിയസഖി… നിന്നെകുറിച്ച് പറയുവാനെനിക്കേറെ എന്നാലും ഒതുക്കീടുന്നു ഞാനവയെ ഒരു മണിമുത്തുപോലൊരു ചിപ്പിക്കുള്ളിൽ നേർത്തമോഹമെല്ലാം തേങ്ങലായ നിമിഷം കടന്നുവന്നു സന്തതസഹചാരിയായി നീ എൻ ശ്രുതികൾക്കെല്ലാം നീ താളമിട്ടു എൻ മനസ്സാം വീണ നീ തൊട്ടറിഞ്ഞു പിന്നെ, ഞാൻ പോലുമറിയാതെയതിനുറക്കമേകി. നീ സഹിക്കും വേദനയുമീ ദീർഘനിശ്വാസങ്ങളും എനിക്കും...

0

ഹൃദയ സ്പന്ദനങ്ങൾ

“മറ്റൊരു ലോകത്തിൽ നമ്മൾ- വീണ്ടും കണ്ടുമുട്ടിയാലോ….. പല കഥകളിലൂടെ അവിടെയെത്തി, പിന്നീട് അവിടുന്ന് ഒരുമിച്ചൊരു യാത്ര അങ്ങോട്ട്….❣️💫” “നിനക്ക് പകരം വയ്ക്കാൻ ഒന്നുമില്ല ഈ ലോകത്ത് ഈ ഞാൻ പോലും…..” “നീ തരുന്ന ഹൃദയ സ്പന്ദനങ്ങൾ….. മറ്റാർക്കും നൽകാൻ കഴിയാത്തവ….” “ഞാനെന്റെ ഒടിഞ്ഞ ചിറകുകൾ നേരെയാക്കിക്കോട്ടെ എന്നിട്ട്...

0

കടലാസുതോണി

അടുക്കും ചിട്ടയുമില്ലാതെ പെറുക്കിവച്ച ചില അദ്ധ്യായങ്ങൾ എന്റെ ജീവിതം…. ആരോടും പറയാത്ത കഥകൾ പലകുറി പറഞ്ഞ കഥകൾ ഉത്തരമില്ലാ കടംകഥകൾ വായിക്കാൻ കഴിയാത്തവ വായിച്ചാലും മനസ്സിലാകാത്തവ വർണങ്ങൾ തെളിയാത്തവ വിചിത്രമായവ അവിശ്വസനീയമായവ കടുംവർണങ്ങൾ ഉള്ളവ നിറമില്ലാത്തവ നിശാഗന്ധിയുടെ നൈർമല്യമുള്ളവ കൊഴിഞ്ഞ പൂവിൻ ഗന്ധമുള്ളവ… നീ തിരഞ്ഞെടുത്തു അതിൽ...

0

മൂകസാക്ഷിയായ്

ശ്മശാനമൂകമാം അന്ധകാരം അതിൽ തെളിയുന്നു വിമൂകത തൻ നിഴലാട്ടങ്ങൾ ഇല്ലാപൊരുളുകൾ തേടിയലയുന്നു ചിത്തം വിലോലമാമീയലക്ഷ്യത്തിൻ കുത്തൊഴുക്കിൽ കാലം ചലിക്കുന്നു വീണ്ടും മൗനത്തിൻ സാക്ഷിയെന്നപോൽ. അനർത്ഥങ്ങളിലർത്ഥങ്ങൾ കണ്ടെത്തുന്നു, അപൂർണതയിൽ പൂർണതയും – ദുഃഖത്തെ കണ്ണീരിനാലളക്കുന്ന ലോകം. ഇവിടെ ദുഃഖത്തിൻ ഭാരം നടമാടുന്നുവെങ്കിലും കണ്ണീരിൻ വില പോയ്മറയുന്നു. ആശാമുകുളങ്ങൾ ഞെരിഞ്ഞമരുന്നു...

0

എന്തേ വൈകി ഞാൻ?

ഭൂതകാലത്തിൻ ഇടനാഴിയിലെന്നോ അടർന്നു വീണൊരാ ഉൾപ്പൂവിൻ ഉൾത്തുടിപ്പുകൾ വീണ്ടുമവശേഷിപ്പൂ നേർത്ത് വർഷിപ്പുമൊരു ഹിമബിന്ദുസാനുവിൻ ഉൾതേങ്ങൽ മാത്രമായ്! പൊഴിക്കുന്നു വീണ്ടും അലിഞ്ഞൊരാ നീർതുള്ളിപോൽ മനസ്സിൻ ഭാരവും, പിന്നതിൻ സമസ്യയും. മനസ്സിന്റെ ഏകാന്ത കൽപടികളിലൊന്നിങ്കൽ നിൽപ്പൂ ഞാനേകയായ്, സ്‌മൃതി തൻ മൃതികരയിൽ. അറിഞ്ഞിടുന്നു ബന്ധങ്ങൾ തൻ പൂനൈർമല്യവും ബന്ധനങ്ങളേകും വജ്രകാഠിന്യവും....

0

മിഴികൾ

മിഴികൾക്കുണ്ട് പറയാൻ ഒരായിരം കണ്ണുനീർകാവ്യങ്ങൾ മിഴികൾക്കുണ്ട് കരുതാൻ ഒരായിരം സ്വപ്നവ്യാമോഹങ്ങളും മനസ്സിൻ പൊരുൾ പറയും മിഴികളോ അവ ചൊല്ലാൻ മടിക്കും മൊഴികളോ അർത്ഥങ്ങൾ തിരയുമാ മിഴികളിൽ തിളങ്ങുമീ കാലത്തിൻ കല്മഷങ്ങൾ നോക്കി നിൽക്കവേ മൂകസാക്ഷിയായ് കൂമ്പും കൺപീലിയിലൊളിച്ചൊരാ കണ്ണുനീർമുത്തുകൾ കാണുവതാര്? കാണുവതോ ആ നീലസാഗരത്തിൻ അലകൾ മാത്രം....

0

മീര

“ഞാൻ മൗനത്തിൽ അലിയിച്ച വാക്കുകളുടെ എണ്ണമെടുത്താൽ ആകാശത്തിൽ മിന്നിമറയുന്ന നക്ഷത്രങ്ങളെക്കാളേറെ സമുദ്രം നെഞ്ചിലേറ്റുന്ന തിരകളേക്കാളുമേറെ” #മീര “നീ ഇങ്ങനെ എത്രയെത്ര തെറ്റുകൾ സ്വയം കണ്ടെത്താൻ ശ്രമിക്കും. ശരികൾ കണ്ടെത്താൻ ശ്രമിക്കാത്തതെന്തേ?” “ഒരു പക്ഷെ ഞാൻ മറന്ന പല കാര്യങ്ങളും നീ ഓർമയിൽ സൂക്ഷിച്ചിട്ടുണ്ടെങ്കിലോ? അതെനിക്കെങ്ങനെ പറയാനാവും?” “ഒരു...

error: