Category: Malayalam

0

നീർമാതളപ്പൂക്കൾ

നിനക്കായ് ഞാനൊരു വാനം വരച്ചു അതിൽ ചന്ദ്രനും നക്ഷത്രങ്ങളും നെയ്തുചേർത്തു നിനക്കായ് മാത്രമായ് – ആ നീലകുന്നിൽചെരിവിൽ ഒരു നീർമാതളത്തോട്ടം നട്ട്‌ നനച്ചു എൻ സ്നേഹത്തിൻ നൂറു പൊൻവിത്തിട്ടു. ഇലപൊഴിയുന്ന ശിശിരങ്ങളിലും പിന്നെ നീ പുഷ്പിക്കുമാ ഗ്രീഷ്മങ്ങളിലും കാവൽവിളക്കായ് എരിഞ്ഞുനിന്നു, വർഷകാലങ്ങളിൽ നിനക്ക് കുടയായി. മാതളപ്പൂവിന്നിതളുകൾ മഞ്ഞയത്രേ...

0

നീ എന്നെ അറിയുമോ?

നിനക്കെന്നെ ശരിക്കും അറിയാമോ ഒരിക്കലെങ്കിലും എന്നരികിൽ വന്നിട്ടുണ്ടോ? നീയെന്ന പ്രപഞ്ചത്തിൽ മാത്രമായി ഞാൻ ഒതുങ്ങികൂടുമ്പോഴും എന്റെ പ്രപഞ്ചം മുഴുവനായ് നിനക്ക് നൽകുമ്പോഴും ഒരു ചോദ്യം മാത്രം…… നീ എന്നെ അറിയുമോ? ഒരിക്കലെങ്കിലും കണ്ടിട്ടുണ്ടോ ഈ പ്രപഞ്ചത്തിന്റെ ഒരു കോണിൽ നിന്നെയും കാത്തുകഴിയുന്ന എന്റെ അസ്തിത്വം നീയറിയുന്നുണ്ടോ? ഈ...

0

പ്രകൃതി

“പ്രകൃതിയും പുഴകളും ഈ പച്ചപ്പും എല്ലാം ഒരു മായുന്ന സ്വപ്നം പോലെ… എല്ലാത്തിനും ഇനി മഴയത്തുകൊഴിയുന്ന ഈയലുകളുടെ ആയുസു മാത്രം” “പ്രകൃതിതൻ ലീലകൾ നിത്യവുമീ ഭൂവിൽ അനുഗ്രഹമായ് വർഷിക്കുകിൽ സമസ്യകൾ സമസ്യകളല്ല ഈ പാരിൽ “ “ഈ ലോകത്ത് നിശ്ചലമായ ഒന്നും തന്നെയില്ല, ഭൂമിയും ആകാശവും മേഘങ്ങളും...

0

ശരികളും തെറ്റുകളും

“ശരികളും തെറ്റുകളും എല്ലാം മനുഷ്യർ ഒരു നേർരേഖയ്ക്ക് അപ്പുറവും ഇപ്പുറവും എഴുതുമ്പോലെ ആണല്ലോ…..ന്യായങ്ങളും വര എവിടെ വരയ്ക്കണമെന്ന് നിശ്ചയിക്കുന്നതും അവൻ തന്നെ” “സ്വന്തം തെറ്റുകൾ ന്യായീകരിച്ചാൽ ഈ ജന്മത്ത് അവ തിരുത്താൻ ആവില്ല. ക്ഷമാപണം നടത്താൻ ലജ്ജ തോന്നേണ്ട ആവശ്യമില്ല” “എന്നിലെ തെറ്റുകൾക്ക് നീ ഒപ്പം നിൽക്കേണ്ട...

0

സത്യവും കള്ളവും

“പറയുന്ന കള്ളം വിശ്വസിക്കാൻ ആയിരം ആളുകൾ ഉണ്ടായാലും…. കള്ളം ഒരിക്കലും സത്യമാവില്ല “ “മൂടുപടങ്ങൾ പൊഴിഞ്ഞുവീഴുക തന്നെ ചെയ്യും സൂര്യരശ്മിയിൽ അലിഞ്ഞുവീഴുന്ന മഞ്ഞിന്റെ ആയുസിന്റെ അത്ര……. ഒരു മാത്ര കാഴ്ച മറയ്ക്കാൻ കഴിയുമെങ്കിലും” “മനുഷ്യരെ പറ്റിക്കാൻ സമയം കളയുന്നു ചിലർ എന്നാലും പരാതി സമയമില്ല പോലും…..!!!  “...

0

അകലങ്ങളിൽ …….

“അടുപ്പങ്ങളാണ് എപ്പോഴും അകലങ്ങൾ സൃഷ്ടിക്കുന്നത് “ “മനസ്സ് കൊണ്ട് അകലത്തിൽ നിർത്തിയാലും അടുത്തുപോകുന്ന ചിലർ “ “അകലെയാണോ അരികെയാണോ എന്നുപോലും തിരിച്ചറിയാനാകാത്ത ഒരു മഞ്ഞുപടം പോലെ നിൽക്കുന്ന ചിലർ” “കേട്ടില്ലെന്നു നടിച്ചു നീ താണ്ടുന്ന ഓരോ കാൽവെയ്പ്പും എനിക്ക് സമ്മാനിക്കുന്നത് എനിക്ക് നിന്നിലേക്ക് എത്തുവാനുള്ള കാതങ്ങളുടെ അകലമാണ്”...

0

നഷ്ടങ്ങൾ

“ചില നഷ്ടങ്ങൾ ചിലർക്ക് മാത്രം എപ്പോഴും വിധിച്ചിട്ടുള്ളത് , ചില നേട്ടങ്ങളും….. “ “എനിക്ക് പലരെയും നഷ്ടമായി പലകുറി പലവിധം പക്ഷെ ആർക്കും എന്നെ നഷ്ടമായില്ല” “ചില വ്യക്തികൾക്ക് നമ്മുടെ ജീവിതത്തിൽ പകരക്കാറില്ല. അതുകൊണ്ട് അവരെ നമ്മൾ പിടിച്ചുവയ്ക്കാൻ ശ്രമിക്കും” “നഷ്ടമായി തുടങ്ങിയിട്ടുണ്ട് എന്റെ ചിന്തകളിൽ …....

0

അടർന്നു വീഴുന്ന ഒരു താരകം

മാനത്തു നിന്ന് അടർന്നു വീഴുന്ന ഒരു താരകം എന്നോടിതാ മൗനമായ് ചോദിക്കുന്നു സ്വപ്‌നങ്ങൾ ഏഴുവർണപൂക്കളായ് വിരിയുന്ന – നാടാണ് ഭൂമി എന്ന് ഞാൻ കേട്ടിട്ടുണ്ട്. അവിടെ ഓരോ സദ്ഹൃദയത്തിലും – ദൈവമുണ്ടത്രെ! ഞാൻ വരട്ടെ നിങ്ങളുടെ ലോകത്തേക്ക്? എന്നും പുഞ്ചിരി മാത്രം പൊഴിക്കുന്ന – ഒരു പനിനീർ...

0

അദ്ധ്യായം 12 – വിരസമായ ഒരു ദിനം കടൽത്തീരത്ത്

അലസമായ ഒരു ഓഫീസ് ദിനം. മീരയ്ക്ക് തോന്നി, കുറച്ചു നാളായില്ലേ, ഒന്ന് കടൽത്തീരത്തു പോയിരുന്നിട്ട് വരാം. അത്യാവശ്യം വേണ്ട ഷോപ്പിങ്ങും ആവാമല്ലോ. അതിനാൽ, വൈകുന്നേരം തിരക്കൊഴിഞ്ഞ ബസിനു കാത്തുനിൽക്കാതെ കിട്ടിയ ഒരു പ്രൈവറ്റ് ബസ്സിൽ കേറി നേരത്തെ വീട്ടിലെത്തി. “ആഹാ! ഇന്ന് നേരത്തെ എത്തിയല്ലോ”, വീട് തുടച്ചു...

0

ഹൃദയം യുദ്ധത്തിലാണ്

വലിയ പടവെട്ടലുകൾ എപ്പോഴും നടക്കുന്നത് മനസ്സിന്നുള്ളറകളിലാണ് അവിടെ സൂര്യരശ്മികൾ പതിക്കുന്നില്ല കുറ്റാകൂരിരുട്ടാണ് എവിടെയും ചന്ദ്രരശ്മികളും അങ്ങകലെയാണ് നക്ഷത്രങ്ങളോ ആകാശസീമകൾ കടന്നിട്ടുണ്ടാവണം. സമസ്യകളുടെ കുരുക്ക് അഴിയാതിരിക്കുമ്പോൾ അവ കൂടുതൽ മുറുകി ശ്വാസം മുട്ടിക്കുമ്പോൾ എന്ത് സംഭവിച്ചാലും പ്രതികരിക്കരുതേ എന്ന് ലോകം ആവർത്തിച്ചനുശാസിക്കുമ്പോൾ ഹൃദയത്തിൽ പലരും പലകുറി കുത്തിനോവിക്കുമ്പോൾ, അനുനിമിഷം...

error: