My Words & Thoughts Blog

0

ആ അമ്പിളിയെ നിങ്ങൾ കണ്ടുവോ

ഒരിടത്തൊരിക്കൽ ഒരു അമ്പിളി ഉണ്ടായിരുന്നു അവളുടെ ഹൃദയം തകർന്നതായിരുന്നു. ചുറ്റും നിന്ന് തിളങ്ങിയ താരങ്ങളോട് അവളുടെ ഹൃദയവേദന പറയുമായിരുന്നു മുറിവേറ്റ ഹൃദയം കാട്ടി കരയുമായിരുന്നു. സ്വയം കത്തിജ്വലിച്ചുനിന്ന താരങ്ങളെല്ലാം മുതലക്കണ്ണീർ കാട്ടി അവളെ വിശ്വസിപ്പിച്ചു, അവളുടെ അവസ്ഥയിൽ അവർക്ക് ദുഃഖമുണ്ടെന്ന്. എന്നാൽ സത്യത്തിൽ അവളെ ആരും- തിരിഞ്ഞുനോക്കിയില്ല...

0

പെയ്തൊഴിയാതെ …..

നീയെന്റെ വെറും തോന്നലുകളിലേക്ക് ചുരുങ്ങുകയാണിപ്പോൾ, ഒരുപക്ഷെ നീ ആഗ്രഹിക്കുംപോലെ. എന്റെ ചിന്തകൾക്ക് കാർമേഘക്കെട്ടിന്റെ ആഴങ്ങളുണ്ട് അവിടെ നിനക്കായ് ഒരു കളിവീട് നെയ്ത് നിന്റെ ചിന്തകൾ കുടിയിരുത്തിയിട്ടുണ്ട്. മിഥ്യയ്ക്കും സത്യത്തിനുമിടയിലുള്ള മേഘകൂട്ടത്തിൽ ഞാനിങ്ങനെ വീർപ്പുമുട്ടുമ്പോൾ ആർത്തലച്ചു ഒരു പേമാരിയായി പെയ്തൊഴിയാൻ തോന്നാറുണ്ട് ചിലപ്പോഴെങ്കിലും. മേഘപാളികളിലൂടെ ഒന്ന് രണ്ട് –...

0

ഹൃദയനൊമ്പരങ്ങൾ

“എനിക്ക് പറയുവാൻ കഴിയുന്നില്ല നിനക്ക് കാണുവാനും” “തലച്ചോറ് തിരിച്ചറിയുന്നത് ഹൃദയം തിരിച്ചറിയാൻ കുറച്ചു കൂടുതൽ സമയമെടുക്കും” “ഹൃദയം നിറച്ച് …. മനസ്സ് നിറച്ച്….. ഒടുവിൽ ഹൃദയവും കണ്ണുകളും ഒന്നുപോലെ നനച്ച് ജീവിതത്തിൽ നിന്നും പോകുന്ന ചിലരുണ്ട്” “ചിലപ്പോഴെങ്കിലും എല്ലാം ചെയ്താലും ഒന്നും ചെയ്തപോലെ ആവണമെന്നില്ല” “തേടിവരുന്ന സ്നേഹങ്ങളും...

0

Words and Silence – Part 2

“Your silence is full of words for me💫”   “When will I get a moment When I can thank you for understanding my silence?”   “Your presence has always been The conversations with you🖤🌪️”...

0

സൂര്യനും സൂര്യകാന്തിയും – ഒരു ടോക്സിക് പ്രണയകഥ

ഭൂമിയിൽ പിറവിയെടുത്ത ഞാൻ മിഴി തുറന്നപ്പോൾ ആദ്യം കണ്ടത് നിന്നെ ആയിരുന്നു നമ്മളിരുവരുമൊരുപോലെ ശീതള മഞ്ഞവർണത്തിൽ ആറാടിയപ്പോൾ ആ പുലരിയിലെവിടെയോ പിറവിയെടുത്തു നമ്മളുടെ അനുരാഗവും നിനക്ക് കരുതലായ് എന്റെ കണ്ണുകൾ നിന്നെ പിന്തുടർന്നപ്പോഴും എന്റെ മനസ്സിൽ പ്രണയം മാത്രമായിരുന്നു. എന്നാൽ പലരെപ്പോലെ നീയും എന്നാത്മാവിനെ ആഴത്തിൽ മുറിവേൽപ്പിച്ചു...

0

ആകാശത്തിന്റെ മാരിവില്ല്

തീർത്തും നിറമില്ലാത്ത ഒരു കുഞ്ഞുമേഘമായിരുന്നു ഞാൻ അർത്ഥശൂന്യമായ് ജീവിതലക്ഷ്യമില്ലാതെ ഒരു വെള്ളമേഘമായ് പാറി നടന്ന എന്നെ നീ തൊട്ട ഏതോ ഒരു നിമിഷം മാരിവില്ലായ് മാറി. അതുവരെ എന്നെ ആർക്കും അറിയില്ലായിരുന്നു ഇപ്പോൾ എല്ലാരും ശ്രദ്ധിച്ചു തുടങ്ങി. ഭൂമിയിൽ നിന്നും ചെറുബാഷ്പമായ് വന്നണഞ്ഞ എന്നെ മാറോടണണച്ചത്‌ വിശാലഹൃദയമുള്ള...

0

നിനക്കായ് തെളിയിച്ച ആകാശം

നിനക്കോർമയുണ്ടോ, അമാവാസി രാവുകളിലും ഞാൻ നിനക്കായ് മാത്രം തെളിഞ്ഞുനിന്ന ഒരു ആകാശമുണ്ടായിരുന്നു. അവിടെയായിരുന്നല്ലോ യുഗങ്ങൾക്കുശേഷം നമ്മൾ കണ്ടുമുട്ടിയത്. അവിടെയിപ്പോൾ എന്നും അമാവാസിയാണ് നീ വരവ് നിർത്തിയ രാത്രി മുതൽ. കരിന്തിരിയായ് ഞാൻ എരിഞ്ഞുതുടങ്ങി നിന്റെ വരവും കാത്ത്. നിനക്കൊരുപക്ഷേ അനേകം യുഗസന്ധ്യകൾ കൊഴിഞ്ഞിരിക്കാം പക്ഷെ ഞാനിന്നും ആ...

0

ഹൃദയത്തിലെ കൊടുങ്കാറ്റ്‌

സമ്മതം ചോദിക്കാതെയാണ് ഒരു കൊടുങ്കാറ്റായ് നീ വന്നതും എന്റെ ഹൃദയത്തിൽ നാശങ്ങൾ വിതച്ചതും. സമ്മതം കാക്കാതെയാണ് ഞാൻ നിന്റെ ഹൃദയം കവർന്നതും എന്റെ സമുദ്രത്തിന്നാഴങ്ങളിൽ ഒരു ചുഴലിക്കാറ്റായി ഒളിപ്പിച്ചതും. ഇപ്പോൾ ആ കടലിന്നാഴങ്ങളിൽ ഒരുമിച്ചു മുങ്ങിത്താഴാൻ വിധിക്കപ്പെട്ടവർ നാം ഇരുവരും! കയ്യോട് കൈ ചേർത്ത് അവസാന ശ്വാസം...

0

എനിക്ക് നിന്നോട് പറയുവാനുള്ളത്

“ചോദിക്കേണ്ട കാര്യങ്ങൾ അവസരങ്ങൾ കിട്ടുമ്പോൾ ചോദിക്കുക. ഒരുപക്ഷെ പിന്നീടൊരിക്കലും അവസരം കിട്ടിയില്ല എന്ന് വരാം” “നിന്നെ ഞാൻ ആദ്യമായി അറിയുന്ന നിമിഷംവരെ വെറുമൊരു കൗതുകമായിരുന്നു നീ എനിക്ക്, ലോകം മുഴുവൻ ആരാധനയോടെ കണ്ടിരുന്ന ഒരു താരകം. ചിറകൊടിഞ്ഞ പക്ഷികളായ് മുഖാമുഖം നോക്കിയ ഒരു നിമിഷമുണ്ടായിരുന്നു നമുക്ക്, ഒരേതൂവൽ...

error: