മഴനീർ തുള്ളി

അവസാനമായി എന്റെ സ്വപ്നത്തിൽ
ഒരു മഴ പെയ്തു തോർന്നപ്പോൾ
പെയ്തൊഴിയാൻ കണ്ണുകളിൽ-
വിതുമ്പിനിന്നൊരു കണ്ണുനീർത്തുള്ളി
എന്റെ കൈത്തലത്തിൽ വന്നു വീണു.
പെട്ടെന്ന് കയ്യെടുത്തു മാറ്റിയ ഞാനറിഞ്ഞു
അത് ഒരു മഴത്തുള്ളിയാണെന്ന്.
പെട്ടെന്ന് ആർത്തലച്ചു ഞാനും പെയ്തൊഴിഞ്ഞു
ഒരു മഴമേഘമായ്
അവസാനത്തെ തുള്ളി ഹൃദയത്തിൽ സൂക്ഷിച്ചുവച്ചു,
എല്ലാവരിൽ നിന്നുമൊളിപ്പിച്ച്.
പക്ഷെ അന്നെനിക്ക് നിശ്ചയം ഉണ്ടായിരുന്നില്ല
എന്തിനാ ഞാൻ അങ്ങനെ ചെയ്തതെന്ന്.

Image source: Pixabay

(Visited 25 times, 1 visits today)