അസ്തിത്വം

നീയില്ലാതെ എനിക്കൊരു അസ്തിത്വം ഇല്ല എന്ന് തോന്നുന്നു.
മറ്റുള്ളവർ എനിക്ക് നൽകിയ സ്നേഹവായ്പുകൾ
നിന്നോടുള്ള ഇഷ്ടത്തിന്റെ ഒരു അംശം മാത്രമെന്ന്-
തിരിച്ചറിഞ്ഞ നിമിഷം
എല്ലാവരും എന്നെ അനാഥയാക്കി പോയി.
നീ ഈ പൊഴിഞ്ഞ താരകത്തെ കൈവിട്ടു
എന്നവർ മനസ്സിലാക്കിയിരുന്നു.
അവർ സ്നേഹിച്ചത്
നീയെന്ന ആകാശത്തെ മാത്രമായിരുന്നു!
എനിക്കായ് നിന്റെ ഹൃദയത്തിൽ നീ
ഒരിടം കരുതിയിരുന്ന കാലമത്രയും ആയിരുന്നു
ഞാനവരുടെ മനസ്സുകളിലും ജീവിച്ചത്

End note:

ആകാശത്തിനു പ്രിയം
എപ്പോഴുമാ പൊഴിഞ്ഞ താരകമായിരുന്നു
മറ്റു താരകങ്ങൾ തിരിച്ചറിഞ്ഞില്ല എങ്കിലും.
ചേർത്തുനിർത്താൻ കഴിഞ്ഞില്ല എന്ന് മാത്രം

English Translation

I am a broken star🌠
Looks like
I have no existence without you.
All those affections given by
Other stars till now
Was only a tint of vast love
They give you.
By the time I realized it,
Everyone left me like an orphan.
You have abandoned this fallen star
They knew it.
The truth is
They loved & cared only you.
As long as I was fixed in your skies
They showered me with love.
And the moment I lost
The reserved space in your skies
They threw me to dustbin.
I lived only in that little space
In their hearts
 
End note:
 
Sky only loved that broken star
Which was about to fall.
Other stars never realized their bond
But he failed to hold her properly
And she fell off the skies 🌠🌠 (3/3)
 
Epilogue:
“അണയാറായ ആ നക്ഷത്രം എപ്പോഴോ
ആകാശത്തിനു പ്രിയപ്പെട്ടവളായി
ഊർജ്വലസ്വലരായ് നിന്ന
ആയിരം നക്ഷത്രങ്ങളെക്കാളും
അവന് പ്രിയം
ആ പൊഴിഞ്ഞ താരകമായിരുന്നു
അവൻ ഹൃദയം അവൾക്കു നൽകി
മറ്റുതാരകങ്ങൾക്ക് ഇഷ്ടമില്ലായിരുന്നുവെങ്കിലും
അവന്റെ ഹൃദയത്തോട് ചേർത്ത് ഒരിടം നൽകി
തന്റെ ഇത്തിരിവെട്ടം അവൾക്കായ് മാറ്റിവച്ചു”
 
“Existing together in ages
One day
The dark sky fell in love with that falling star.
More than millions of energetic stars
Smiling around him,
She was his dearest,
And he gave his lonely heart to her.
Though the stars around hated her
He gave her a space very close to his heart
And gave his little light too”
 
“The dark sky gave his lonely heart to the falling star🖤🖤🌪️,
Orphaned by her dear ones ✴️🌠”
 
 
(Visited 1 times, 1 visits today)

Sandy

A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: