സൗഹൃദം

 
 
“എന്റെ ചിന്തകളുടെ ചങ്ങലക്കൂട്ടങ്ങളിൽ നിന്നുമെന്നെ
പൊട്ടിച്ചുവിടുന്നവനാണ് യഥാർത്ഥ സുഹൃത്ത് 
അല്ലാതെ സ്വന്തം ചിന്തകളുടെ ചങ്ങലയിൽ എന്നെ തളച്ചിടുന്നവനല്ല….”
 

“ചില സുഹൃത്തുക്കളുണ്ട്….. ഇഷ്ടം കാരണം നാം അവരുടെ തടവുകാർ ആവും”

“ചായം തേച്ച ബന്ധങ്ങൾ പോലെ ……”

“നല്ല സൗഹൃദങ്ങൾ കാലത്തിന്റെ ചുടുനിശ്വാസത്തിൽ അണഞ്ഞു പോയാലും ഓർമ്മകൾ മരിക്കുന്നില്ലല്ലോ. “

“തൊട്ടാൽ കൂമ്പും തൊട്ടാവാടിയാമെന്നെ
തൊട്ടുണർത്തുന്നു നിന്നുടെ മോഹനരാഗങ്ങൾ”

“അൽപ്പം അകലത്തിൽ നിർത്തേണ്ട സൗഹൃദങ്ങളുമുണ്ട്, നിഴല് പോലെ കൂടെ നിർത്താൻ കഴിയുന്നവയും. മറ്റു ചിലർ ഇതിനു രണ്ടിനുമിടയിൽ. പരസ്പരം കൂട്ടികുഴയ്ക്കാതിരിക്കുന്നത്  നന്ന്. “

“തുല്യഭാവം നിലനിൽക്കുന്നിടത്തേ സൗഹൃദത്തിന് സ്ഥാനമുള്ളൂ. ‘താൻ വലുത് ‘ എന്ന ചിന്ത വച്ചുപുലർത്തുന്ന ഒരാളോട് സൗഹൃദം കൂടാൻ എല്ലാരും അറയ്ക്കും”

“ബന്ധങ്ങളെ തഴുകി നിലനിർത്താനും ആട്ടിപ്പുറത്താക്കാനും ഓരോരുത്തർക്കും ഓരോ കാരണങ്ങൾ, രീതികൾ”

“ആരെക്കാളും വിശ്വസിക്കാനാവുന്നത് സുഹൃത്തുക്കളെ എന്നാണ് പറയാറ്. ഒരാളെ അത്യാവശ്യം എങ്കിലും വിശ്വസിക്കാൻ കഴിയുന്നില്ലെങ്കിൽ ഒരു സൗഹൃദത്തിന് മുതിരാതിരിക്കുന്നതാണ് നല്ലത്”

“പൊള്ളയായ പല സൗഹൃദങ്ങളെയും ഹൃദയത്തിൽ ചുമക്കുന്നതിന്റെ കാരണം ഇതാണ്
#പ്രതീക്ഷ “

“പല കാതങ്ങൾ താണ്ടാൻ ചില നിമിഷങ്ങൾ മതിയാവും
ചില മടക്കയാത്രകൾക്കും….
നഷ്ടങ്ങൾ പലതുണ്ട്
കാലം കോർത്തിട്ട ഈ നിമിഷത്തുള്ളികളിൽ
പറയാം കഥകളായിരം
കേൾക്കുവാൻ ഇനി നീയുണ്ടെങ്കിൽ” 

“ഉറ്റമിത്രങ്ങളെകുറിച്ച് നൂറു അപവാദങ്ങൾ കേൾക്കാം,
പക്ഷെ ഒരുവട്ടം പോലും അതിന്റെ സത്യാവസ്ഥ നേരിട്ട് ചോദിച്ചറിയാതെ മറ്റൊരാളുടെ വാക്കുകൾ വിശ്വസിക്കരുത്”

“കൂടുതൽ അറിയുമ്പോഴാണ് കൂടെ നിൽക്കുന്നവർ ഇട്ടിട്ട് പോവുന്നത് എന്ന് തോന്നിയിട്ടുണ്ട്”

“സൗഹൃദം എന്നാൽ തുല്യത എന്നതാണ് മറ്റൊരു അർഥം. ജാതി, മതം, സോഷ്യൽ സ്റ്റാറ്റസ്, ആഭിജാത്യം, കഴിവുകൾ – ഇതൊന്നും ഇടയിൽ കേറിവരാത്ത ഏറ്റവും ശുദ്ധമായ ബന്ധം”

“ഋതുക്കൾക്ക് ഋതുഭേദമുണ്ട്
ചില വർണങ്ങളും സ്ഥായിയല്ല
എന്നാൽ ആത്മാർത്ഥ സൗഹൃദങ്ങൾക്ക്
ഋതുഭേദങ്ങളില്ല വർണമാറ്റങ്ങളും “

“വർഷങ്ങളായി ഒരാളോട് തോന്നാത്ത അടുപ്പം ജനിക്കാൻ ചിലപ്പോ ചില നിമിഷങ്ങൾ മതിയാവും…
നമ്മൾ ഒരുപാട് ഇഷ്ടപെടുന്ന കാര്യങ്ങളിലേതെങ്കിലും ആ വ്യക്തി ചെയ്തു കാണുമ്പോൾ….
അത് പ്രണയം മാത്രമല്ല, സൗഹൃദങ്ങളും അതിൽ പെടും”

“ഒരു വ്യക്തി ചെയ്തത് ശരിയല്ല എന്ന് അറിഞ്ഞാലും വിട്ടു വീഴ്ച ചെയ്തു കൊടുക്കുന്ന അവസരങ്ങൾ ഉണ്ട്…. ആ സൗഹൃദം നഷ്ടപ്പെടാതിരിക്കാൻ “

“സൗഹൃദങ്ങൾ ഉണ്ടാക്കുമ്പോൾ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട കാര്യം.
നമ്മളുടെ എനർജി ഉയർത്താൻ കഴിയുന്നവർ ആവണം. വൈബ്‌സ് ഒരുപോലെ ആവണം. അത്തരം ബന്ധങ്ങൾ നിങ്ങൾക്ക് ഒരുപാട് നല്ല കാര്യങ്ങൾ തിരിച്ചു നൽകും. ഒരുപാട് വേണ്ട, ഒരുപിടി മതി… പക്ഷെ നമുക്ക് വേണ്ടവ”

“ചില ബന്ധങ്ങൾ നിങ്ങളുടെ മാനസികാരോഗ്യത്തിന് നല്ലതല്ല നെഗറ്റീവ് വൈബ്‌സ് കിട്ടുമ്പോൾ തന്നെ മുങ്ങിക്കൊള്ളണം, അല്ലെങ്കിൽ നല്ല രീതിയിൽ ഒഴുവാക്കിക്കോളണം”

“നിങ്ങളെ കൂടുതൽ അറിയുമ്പോഴാണ്
കൂടെ നിൽക്കുന്നവർ ഇട്ടിട്ട് പോവുന്നത് എന്ന് തോന്നിയിട്ടുണ്ടോ?”

“ഫോർമൽ ആയി കീപ് ചെയ്യുന്ന ബന്ധങ്ങളെക്കാളും എനിക്ക് എപ്പോഴും പ്രിയം പരസ്പരം അടിക്കാൻ സ്വാതന്ത്ര്യമുള്ള ബന്ധങ്ങൾ. അവർ കൂടുതൽ കാലം നമുക്കൊപ്പം ഉണ്ടാവും … സുഖത്തിലും ദുഃഖത്തിലും”

Image source: Pixabay
 
(Visited 4,054 times, 1 visits today)

Sandy

A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: