Manglish Tweets

Twitter handle name: സന്ധ്യാ രാഗം @meerasandhya
 
 
“Over-protective ആയ parents ആണ് പലപ്പോഴും പെൺകുട്ടികളുടെ കുടുംബജീവിതം തകർക്കുന്നെ,ചിലപ്പോൾ most muted parents-ഉം അതിനുത്തരവാദികൾ “
#ദാമ്പത്യം
 
“തെളിഞ്ഞും മാഞ്ഞും നിഗൂഢതയിൽ നിൽക്കുന്ന മഞ്ഞുകാലം പോലെയാണ് മനുഷ്യ മനസ്സ്. പൂർണരൂപത്തിൽ ആർക്കും പിടി കൊടുക്കില്ല, virtual world-ന്റെ കാര്യത്തിൽ പറയുകയുംവേണ്ട”
 
“വരികളിലൂടെ ഒരാളുടെ മനസ് വായിച്ചെടുക്കാൻ പറ്റും അപരന്മാരുടെ ഈ virtual സൗഹൃദലോകത്ത് …… “
 
“ആൺപെൺ വ്യതാസം നോക്കാതെയാ ഞാൻകാര്യങ്ങൾ ജഡ്ജ് ചെയ്യുന്നത് എപ്പോഴും because I strongly believe തെറ്റുംശരിയും രണ്ടുവർഗത്തിലുമുണ്ട്”
 
“മടിയന്മാരാണ് New Year Resolutions ഉണ്ടാക്കുന്നത് എന്നാണെന്റെ വിശ്വാസം. ഒരു നല്ലകാര്യം തുടങ്ങിവയ്ക്കാൻ ഈ നിമിഷവും മതിയാവും. തുടങ്ങുക എന്നതാണ് മുഖ്യം.”
 
“തമാശക്കാരായി കരുതപ്പെടുന്നവരിൽ പോലും 90% ഏകാന്തതകളിൽ serious- കാരാണ്. എല്ലാരും ജീവിതത്തെ serious ആയി കാണുന്നത് ഒറ്റക്കിരിക്കുമ്പോഴാണെന്നു തോന്നുന്നു.  “
 
“ഈ മൂന്നാമൻ ഇടപെടുമ്പോഴാണ് പലപ്പോഴും രണ്ടുപേർക്കിടയിലെ അദൃശ്യമായ ആ bond link തകർന്നുപോകുന്നത്. പിന്നെ ഒരിക്കലും അത്  പഴയപടി ആക്കാൻ പറ്റില്ല”
 
“‘നിന്റെ നൊമ്പരങ്ങൾ എന്റെ കാതുകളിൽ എത്തുകയില്ല’എന്ന് കേൾക്കേണ്ടിവരുന്ന ആ നിമിഷമാണോ ഒരു #Relationship-ന്റെ #TheEnd line വരയ്ക്കേണ്ടത്??”
#EndWait
 
“മനസ്സ് പലകുറി ഓർക്കാൻ ശ്രമിക്കുന്ന വിജയങ്ങളിൽ പലതും ഓരോ നഷ്ടപ്പെടുത്തലുകളാണ്, സ്വയം അറിഞ്ഞുകൊണ്ടും അറിയാതെയും….”
#lostheart2someone
 
“മനസ്സുകൊണ്ട് തിരഞ്ഞെടുക്കുന്ന profession സാമ്പത്തികവിജയം നേടിതരണമെന്നില്ല, പക്ഷെ സംതൃപ്തിയിൽ നമ്മളെ സമ്പന്നരാക്കും”
 
“സ്നേഹം കൂടുമ്പോൾ അറിയാതെ ഉടലെടുക്കുന്നതാണോ ഈ ‘possessiveness?’ ഒന്ന് നോക്കിയാൽ ഇളയ സഹോദരനായി പിറവി കൊള്ളുന്നവൻ”
 
“സ്വന്തം identity-യെ അംഗീകരിക്കുന്നത് തന്നെയല്ലേ self respect. മറ്റു നിഴലുകൾക്കു പുറകെ ഓടുമ്പോൾ പലരും അത് ഓർക്കാറുകൂടിയില്ല.”
 
“ലിവ്-ഇൻ-റിലേഷൻസ്നെകാലും ലൈഫ് എപ്പോഴും താലിമാല കോർക്കുന്ന റിലേഷൻസിനാണെന്നു സ്വന്തം അഭിപ്രായം, എതിർക്കാം ആക്സ്സപ്ട് ചെയ്യാം”
 
“Gender biased remarks പറയുന്നവർ പോലും നല്ലൊരു ശതമാനം മനസിന്റെ ഏതോ ഒരു കോണിൽ അവരോടുള്ള ബഹുമാനം സൂക്ഷിക്കുന്നുണ്ട്. അല്ലെങ്കിൽ എന്തുകൊണ്ട് പ്രണയങ്ങളും വിവാഹങ്ങളും?”
 
“ചെയ്യുന്ന തെറ്റുകളെ വലിയ വീരവാദങ്ങൾ ആയി എടുത്തുകാട്ടുന്നവർ ഉണ്ട്. Insecurity feeling കാരണം സ്വയം സമാധാനിക്കാൻ ചെയ്തുകൂട്ടുന്നതാവാം.”
 
“മനസ്സിനിഷ്ടമുള്ള ഈണങ്ങളാണ് എപ്പോഴും പാടാനും കേൾക്കാനും ഇഷ്ടം. ഇഷ്ടഗാനങ്ങളെ ജീവിതാനുഭവങ്ങളുമായി connect ചെയ്യുന്നതുകൊണ്ടാണ് ഇങ്ങനെ “
 
 
“ഒരു relationship ൽ നിന്നും ഓരോ വ്യക്തിയും ആഗ്രഹിക്കുന്നത് ഓരോ കാര്യങ്ങൾ…. ഒരാൾക്ക് വളരെ നിസ്സാരമായി തോന്നുന്ന കാര്യം മറ്റേ ആൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നായിരിക്കാം. അത് hurt ചെയ്‌താൽ ചിലപ്പോൾ ആ relation- നെ തന്നെ ബാധിക്കാം, ആഴമേറിയ മുറിവുകൾ സമ്മാനിക്കാം. എന്നാൽ പലപ്പോഴും മുറിവ് സമ്മാനിച്ച വ്യക്തി അത് തിരിച്ചറിയണമെന്നില്ല, കാരണം അയാൾ അതൊട്ടും പ്രാധാന്യം കൊടുക്കാത്ത കാര്യമായിരിക്കാം….. വിചിത്രം, പക്ഷെ സത്യം.”

“ഒരു ഭാരമായി കൊണ്ടുനടക്കേണ്ട ഒന്നല്ല സൗഹൃദം. ഉപാധികളില്ലാതെ അപ്പൂപ്പൻ താടികൾ പോലെ പറത്തി കളിക്കേണ്ടതാണ്. ഒരിക്കലുമതൊരു adjustment ആവരുത് “

“ഒന്നും കാര്യമാക്കി എടുക്കാതിരുന്നാൽ മതി. നമ്മുടെ പ്രശ്നങ്ങൾ പകുതി solved”

“ഒരിക്കലും സംസാരിച്ചിട്ടില്ലാത്ത ഒരു സുഹൃത്തെങ്കിലും ഉണ്ടാവും എല്ലാരുടെയും whatsapp ഫ്രണ്ട്സ് ലിസ്റ്റിൽ……”

“സപ്പോർട്ട് കിട്ടുന്നത് വളരെ സന്തോഷം തരും, ഒട്ടും പ്രതീക്ഷിക്കാത്തവരിൽ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് കിട്ടുമ്പോൾ”

“ഞാൻ ഏറ്റവും കൂടുതൽ ചിരിക്കുന്നത് ചിലരുടെ ശാപവാക്ക് കേൾക്കുമ്പോഴാ……അപ്പോൾ അവരുടെ frustration silent ആയി നിന്നു കാണാൻ എന്ത് രസമാ….”

“അടുപ്പമില്ലാത്തവർ എത്ര പറഞ്ഞാലും ശപിച്ചാലും ‘big comedy’ ആയിട്ടാണ് തോന്നാറ്. കുറച്ച്കൂടെ പറയരുതായിരുന്നോ എന്ന് വരെ ചിന്തിച്ചിട്ടുണ്ട്”

“ഒരു ബുക്കിനു ഒരു life change ചെയ്യാൻ പറ്റുമെങ്കിൽ അതൊക്കെ ഒരു പ്രതിഭാസം ആണ്. അത്തരം books വളരെ അപൂർവമായേ പിറവി എടുക്കൂ, അവതാര പുരുഷന്മാരെ പോലെ “

“സന്തോഷമായാലും ദുഃഖമായാലും ഒരു പരിധി കഴിഞ്ഞാൽ ഇങ്ങനെയാ, Excitement ഒക്കെ അങ്ങ് പോകും, പിന്നെല്ലാം പതിവ് കാഴ്ചകൾ പോലെ പുതുമ ഇല്ലാത്തവ”

 
Image Courtesy: Pixabay
 
(Visited 97 times, 1 visits today)

Sandy

A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: