പകലിന്റെ പ്രണയം

 

രാവെപ്പൊഴും പകലിനെ കൊതിക്കും
നിലാവിന്റെ വെളിച്ചത്തിൽ ഒരു രാത്രി മുഴുവൻ
കൺചിമ്മും നക്ഷത്രങ്ങളോട് –
പകലിനെ കുറിച്ച് സംസാരിച്ചിരിക്കും.
പകൽ വരുമ്പോൾ ആ നടപ്പാതയിൽ എവിടെയെങ്കിലും
അവളുടെ ഒരു നോട്ടവും പ്രതീക്ഷിച്ചവൻ നിൽക്കും.
എന്നാൽ തിരിഞ്ഞൊന്നു നോക്കുക പോലും ചെയ്യാതെ
അവൾ നടന്നകലും
കാരണം അവൾ ആഗ്രഹിക്കുന്നത്
നിലാവിന്റെ ശീതളഛായയുള്ള ചന്ദ്രനെയല്ല,
മറിച്ച്‌ കൈയ്യെത്താദൂരത്ത് നിൽക്കുന്ന സൂര്യനെയാണ്.
അവൾ ഓടി കിതച്ചെത്തുമ്പോഴേക്കും
അവൻ കടലിലെവിടെയെങ്കിലും ഒളിച്ചിട്ടുണ്ടാവും……

 
 
(Visited 238 times, 1 visits today)