ജീവിതം

 
 
“ജീവിതം പലപ്പോഴും ഒരു വഴിമുട്ടിയ സമസ്യ പോലെയാണ്
ഉത്തരങ്ങൾ നാം തന്നെ സ്വയം കണ്ടെത്തേണ്ടതായി വരും”
 
“ഇടയ്ക്കിടെ വികൃതികാട്ടി കടന്നുപോവാൻ മാത്രം ചില കുഞ്ഞു നൊമ്പരങ്ങൾ
അടിവേരുകളുറച്ച യാതനകൾ അവിടെ തന്നെ തുടരും
മാറ്റങ്ങളില്ലാതെ…….. “
 
“കഷ്ടപ്പാട് അനുഭവിച്ചവന് മാത്രമേ മറ്റുള്ളവരുടെ വിഷമങ്ങൾ മനസ്സിലാക്കാനുള്ള കരളലിവ് ഉണ്ടാവൂ. അവർക്ക് നല്ലതു വന്നാലും കണ്ടു സന്തോഷിക്കൂ. അല്ലാത്തവർക്കാണ് മറ്റുള്ളവരുടെ ഉയർച്ചയിൽ അസൂയയും അസ്വസ്ഥതയും…. പിന്നെ നിരുത്സാഹപ്പെടുത്തലും”
 
“ലൈഫ് ഇങ്ങനെ പോയ്കൊണ്ടേയിരിക്കും
നല്ലത് നടന്നാലും മോശം നടന്നാലും
എല്ലാം ഒരു പതിവാകും, അത്ര തന്നെ.
സന്തോഷമോ ദുഃഖമോ,
ആ ചോദ്യങ്ങൾക്കൊന്നും
വലിയ പ്രസക്തിയില്ല ഇവിടെ”
 
“ഒരു കാർഡിയോഗ്രാം ഗ്രാഫ് പോലെയാണ് ജീവിതം
ഏറ്റങ്ങളും ഇറക്കങ്ങളും….
പലപ്പോഴും പ്രവചിക്കാൻ പോലും കഴിയാത്ത….
ചിലപ്പോൾ അതിവേഗമെങ്കിൽ
ചിലപ്പോൾ വളരെ മെല്ലെ….
രണ്ടും ഹൃദയത്തിനു നല്ലതല്ല കേട്ടോ 😁😁”
 
“എപ്പോഴും അന്ത്യം മനസ്സിൽ കണ്ടുകൊണ്ട് ആരംഭിച്ചാൽ ഒന്നിനും ദുഃഖിക്കേണ്ടി വരില്ല”
 
“സന്തോഷമെല്ലാം ക്ഷണപ്രഭാചഞ്ചലം
ഒരു മിന്നലിന്റെ ആയുസേ ഉള്ളൂ
അതിന്റെ സൗന്ദര്യവും.
എന്നാൽ ഹൃദയം തകർത്തുപോകുന്നവയുമാവും
എല്ലാ അർത്ഥത്തിലും”
 
“അടുത്തെങ്കിലും വളരെ അകലെയാണ്
അടുത്തുള്ള പലരും”
 
“ചിലർ മൗനി ആവും
ചിലർ വാചാലർ ആവും
ജീവിതത്തിൽ കൊടുങ്കാറ്റ് വീശുമ്പോൾ
ജീവിതം വഴിമുട്ടി നിൽക്കുമ്പോൾ”
 
“മാരിവില്ലെന്റെ ഏഴുവർണങ്ങളും –
ചിതറുന്ന ഒരു നീർക്കുമിളയാണ് ജീവിതം.
കണ്ണാടി പോലെ മുന്നിൽ തെളിഞ്ഞു നിൽക്കുന്നവ
എല്ലാം അങ്ങനെ ദൂരെ നിന്ന് കാണാം, ആസ്വദിക്കാം
സ്വന്തം പ്രതിച്ഛായ പോലെ-
സ്വന്തമെന്നു തോന്നിപ്പിക്കുന്നവ.
എന്നാൽ ഒരു തൊട്ടുനോക്കിയാൽ
പൊട്ടിപോകുന്നവയാണ് പല വർണങ്ങളും
എല്ലാം വെറും തോന്നൽ മാത്രം
Life is just an illusion of seven colours like a rainbow”
 
“അഭിനയം മെച്ചപ്പെടുത്താൻ മാത്രം
വിധി തരുന്ന ചില തുടർനാടകങ്ങൾ!
പലപ്പോഴും ഒരിക്കൽ അഭിനയിച്ച കഥ തന്നെ
മിക്കവാറും, പലകുറി അഭിനയിച്ചു –
പയറ്റി തെളിഞ്ഞ കഥാപാത്രങ്ങൾ തന്നെ!!
ചായങ്ങളണിഞ്ഞു സ്‌പോട്ട്‌ലൈറ്റിന് കീഴിൽ
ഇങ്ങനെ അഭിനയിച്ചുകൊണ്ടേയിരിക്കണം”
 
“നീട്ടിക്കിട്ടിയ തിരി തൻ ആയുസ്സ്
കൊടുങ്കാറ്റിൽ തെളിയിച്ച ദീപം പോലെയോ🪔🪔
അർത്ഥവത്താക്കാൻ കഴിയാത്ത ജീവിതങ്ങൾ
നീട്ടികിട്ടിയിട്ട് കാര്യമില്ല🔥🔥”
 
“എഴുതിക്കഴിഞ്ഞ ഒരു പുസ്തകം പോലെയാണ് നമ്മൾ ഓരോരുത്തരും
ചിലരുടെ ജീവിതം ബ്ലാക്ക്&വൈറ്റ് എങ്കിൽ
ചിലരുടെ ജീവിതം കളർഫുൾ
ചിലരുടെ ജീവിതം എളുപ്പത്തിൽ വായിച്ചെടുക്കാം
ചിലരുടെ ജീവിതം ഒളിച്ചുകളിക്കുന്ന അക്ഷരങ്ങളാണ്
ചില ജീവിതങ്ങൾക്ക് എപ്പോഴും മങ്ങിയ അക്ഷരമാലയാണ്
മറ്റുചിലർ മഷിയിൽ ഇങ്ങനെ മുങ്ങികിടക്കും
എഴുതിയ അക്ഷരങ്ങൾപോലും കാണാൻ ആവാതെ”
 
“ആകാശത്തു പാറിക്കളിക്കുന്ന
കുസൃതി മേഘങ്ങൾ പോലെയാണ് ചിലപ്പോൾ ജീവിതം
ചിലപ്പോഴെങ്കിലും വെറും തമാശ ആകാറുണ്ട്.
ചിലപ്പോൾ ഒരു വികൃതിക്കുട്ടിയെ പോലെ
ഒരുപാട് സിന്ദൂരവർണം തട്ടിത്തെറിപ്പിച്ചു പോവും.
ചിലപ്പോൾ മാരിവില്ല് കാട്ടിത്തരും
എന്നാൽ കാർമേഘം വന്നു വാനം കറുക്കുമ്പോൾ
ഏതുവർണത്തിൽ പെയ്തൊഴിയണമെന്നുപോലും അറിയാതെ
നിസ്സഹായമായി നിന്നുപോവുന്ന നിമിഷങ്ങൾ ആവും കൂടുതൽ”
 
“എന്നും തനിച്ചാണെന്നു ഓർമപ്പെടുത്താൻ മാത്രം ജീവിതത്തിൽ വന്നു ചേരുന്നവർ
ചാരെ ആണെന്ന് തോന്നിപ്പിച്ചുകൊണ്ട് അകലത്തു നിർത്തുന്ന ചിലരും”
 
“സന്തോഷം എന്നത് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നല്ല
നമ്മൾ പോലുമറിയാതെ മനസ്സിൽ വരുന്നതാണ്
മനസ്സ് നിറഞ്ഞുള്ള സന്തോഷം…
അതിന്റെ മാറ്റൊന്നു വേറെ തന്നെയാണ്”
 
“ചില വർണങ്ങൾ തെളിയും
ചില വർണങ്ങൾക്ക് നിറം മങ്ങും
എല്ലാ നിറങ്ങളും ഒരുമിച്ച്‌ തെളിയില്ല
ജീവിതം എന്ന് പറഞ്ഞാൽ അങ്ങനെയാണ്”
 
“വർണതാളുകളിലെ വെള്ള അക്ഷരങ്ങൾ പോൽ
തെളിഞ്ഞും തെളിയാതെയും ചില ജീവിതങ്ങൾ “
 
Image Source: Pixabay
 
(Visited 61 times, 1 visits today)

Sandy

A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: