ഫിലോസഫി ട്വീറ്റുകൾ

“ആകാശം ചുംബിക്കും വർണ ബലൂണിനും
വിണ്ണിനെ തൊടാൻ ഒരു സൂചിമുനയുടെ തലോടൽ മതി
അതുപോലെയാണ് മനുഷ്യന്റെ സന്തോഷവും
ഒരു നിമിഷം മതി എല്ലാം മാറ്റിമറിക്കുവാൻ”
“നിറവയറുമായി പല മതിലുകളും വീടുകളുടെ മച്ചിൻപുറവും ചാടി കടക്കുന്ന മീനു പൂച്ച എന്നെ പഠിപ്പിച്ചത് ഒരു വലിയ പാഠം – ശക്തനെന്നത് നിന്റെ പൊങ്ങച്ചം മാത്രം!”
“മനുഷ്യന്റെ നിറം മാറാൻ നിമിഷങ്ങളുടെ ഞൊടി മതി”
“കൊതിച്ചതെല്ലാം നേടിയിട്ട് ജീവിച്ചു തുടങ്ങാം എന്നത് ഒരു മിഥ്യാബോധം മാത്രമാണ്. ഇപ്പൊ മുന്നിലുള്ള ഈ ഒരു നിമിഷം മാത്രമാണ് യാഥാർഥ്യം. വെറും ഒരു ശ്വാസത്തിൽ പാഴാക്കരുതതിനെ”
“ചില നിമിഷങ്ങൾക്ക് ഒരു വ്യക്തിയെ പൂർണരൂപത്തിൽ മാറ്റാൻ കഴിയും “
“താമരയിലയിൽ വീഴുന്ന മഴത്തുള്ളികൾ പോലെയാണ് പല ബന്ധങ്ങളും.
പുറത്തുനിന്നു നോക്കുമ്പോൾ അതിമനോഹരം, ദൃഢം.
ഇലയ്ക്കും തുള്ളികൾക്കുമിടയിൽ അദൃശ്യമായ ഒരു മെഴുകിന്റെ മതിലുണ്ട്,
അവർക്ക് മാത്രം അറിയാവുന്നത്.
വളരെ അടുത്തുനിന്നു നോക്കിയാൽപോലും കാണണമെന്നില്ല,
അടുപ്പങ്ങളിലെ അകലങ്ങൾ, വാനോളം!!!🍁🍁”
“ഏറ്റവും സുഖമുള്ള നിദ്ര – മരണം
അശാന്തിക്ക് ശാന്തത
സർവദുഃഖങ്ങൾക്കും ഔഷധി “
“ഒരു ചതുപ്പുനിലം പോലെയാണ് മനുഷ്യമനസ്സ് ,ചഞ്ചലം. ചതുപ്പിൽ പതിയുന്ന കാൽ പ്രശ്നങ്ങൾപോലെയും. തിരിച്ചെടുക്കാനായാൽ പ്രതലം പഴയപടി ആകും. നിലയുറപ്പിക്കാൻ ശ്രമിച്ചാൽ താഴ്ന്നുപോവുകയേ ഉള്ളു.”
“കാലമേൽപ്പിച്ച മുറിവുകൾ – ചെറിയ മുറിവുകൾ പൂർണമായി ഉണങ്ങും…. വലിയ വിള്ളലുകൾ ഓർമകളായി അവശേഷിക്കും. കുത്തിനോവിക്കാതിരുന്നാൽ ആർക്കും ശല്യം ചെയ്യാതെ അവിടെ ഇരുന്നോളും”
“നികത്താനാകാത്തതാണല്ലോ ശൂന്യത എന്ന് പറയുന്നത്
പിന്നെ പൊട്ടിയ വളച്ചില്ലുകൾ പോലെയുള്ള ചില വേദനകളും
ഒന്നും നമ്മുടെ കയ്യിലല്ല”
“മനുഷ്യരെ കാത്തിരിക്കുന്നതിലും നല്ലത് മരണത്തെ കാത്തിരിക്കുന്നതാ….
എന്നെങ്കിലുമൊരുനാൾ വരുമെന്ന് ഉറപ്പുണ്ടല്ലോ”
“എല്ലാം അനുഭവകഥകളിൽ എഴുതിച്ചേർത്താൽ
പിന്നെ ജീവിക്കുന്നതെപ്പോഴാ?
നിമിഷങ്ങളും വേണം ജീവിതത്തിൽ,
അനുഭവങ്ങൾ മാത്രമല്ല”
“അനന്തം അജ്ഞാതം വിചിത്രം
ഈ ജീവിതത്തിന്നൂരാകുരുക്കുകൾ
മണലാരണ്യങ്ങൾ മരീചികകൾ
പിന്നെ സമസ്യകൾ തൻ നൂലാമാലകളും”
“അണയാറായ ഈ ക്ഷണിക ജീവിതത്തെ
സ്നേഹിപ്പൂ ഞാൻ ഒരുപാട്
സ്നേഹിപ്പൂ ഞാൻ അനുനിമിഷവും
ഏറെയുണ്ടെനിക്ക് ചെയ്തുതീർക്കാൻ
ഇല്ലാത്തതെൻപക്കലൊന്നുമാത്രം – സമയം”
“ജീവിതത്തിൽ നിന്നും മൃത്യുവിലേക്കുള്ള അകലം വെറുമൊരു ശ്വാസത്തിന്റെ അസാന്നിധ്യം മാത്രം…..”
“ഫലേച്ഛ കൂടാതെ ഒരു കാര്യം ചെയ്യുമ്പോൾ പോലും നാമറിയാതെ ഒരു കടം അവിടെ സൃഷ്ഠിക്കപ്പെടുന്നില്ലേ?”
“ഊർജ്ജത്തെയും വസ്തുവായി മാറ്റാം എന്നല്ലേ ഐൻസ്റ്റീൻ തെളിയിച്ചത്? പിന്നെങ്ങനെ അത് ശാശ്വതമാകും?”
“നാം കൊടുക്കുന്ന സ്നേഹം തിരിച്ച്കിട്ടുന്ന കാലത്തോളം മാത്രമേ അതിനു പൂർണതയുണ്ടെന്നും ശാശ്വതമാണെന്നും മനുഷ്യൻ അവകാശപ്പെടാറുള്ളു, ശരിയാണോ?”
“വേഷങ്ങൾ അഴിച്ചുവെയ്ക്കാനൊന്നും സമയം കിട്ടാറില്ല….
പലപ്പോഴും ഒരു വേഷത്തിന്റെ മുകളിൽ
പല വേഷങ്ങൾ ഒരുമിച്ചണിഞ്ഞു ആടേണ്ടതായി വരും
ഒന്നും സ്വയം തീരുമാനിക്കുന്നതാവണമെന്നില്ല”
“തിരിച്ച് അതേ അളവിൽ കിട്ടുന്ന സ്നേഹത്തിന്റെ മറ്റൊന്ന് വേറെയാണ്. അത് കിട്ടുന്നവരെ കുറ്റവും കുറവും പറഞ്ഞിരിക്കും ഞാൻ ഉൾപ്പെടുന്ന മാനവ സമൂഹം എല്ലാം….”
“മരവിച്ചു പോയാൽ പോലും പുനർജനിക്കാം സുഹൃത്തേ…. തണുത്തുറഞ്ഞ ഗ്രീഷ്മത്തിനു ശേഷം വസന്തങ്ങൾ പൂക്കുന്നില്ലേ? വേനലും ശിശിരവും കടന്നുപോകുന്നില്ലേ? എല്ലാം കാലത്തിന്റെ കൈകളിൽ. ക്ഷമയോടെ കാത്തിരുന്നാൽ തിരിച്ച് വരാനുള്ള ഊർജം കാലം നൽകും….”
“പരസ്പരം അഭിനയിച്ചു കാട്ടി ജീവിച്ചു തീർക്കുന്ന ജീവിതങ്ങൾ
ചിലർ പ്രൗഢി കാട്ടി
മറ്റുചിലർ സമ്പത്ത് കാട്ടി
എന്നാൽ ഏറിയ പങ്കും സന്തോഷവും സംതൃപ്തിയും കാട്ടി”
മനുഷ്യന്റെ തീഷ്ണ നോട്ടങ്ങളെയാണെനിക്ക് ഭയം “
“പലരെയും വെറുപ്പിച്ചുകൊണ്ട് സ്വയം പണിതൊരു കോട്ടയിൽ സുഖലോലുപരായി മിഥ്യയായ പല വിശ്വാസങ്ങളെയും കെട്ടിപിടിച്ചിരിക്കും മനുഷ്യർ നാം”
“ജീവിതം പല വർണങ്ങളുടെ ഒരു മിശ്രണം. എല്ലാർക്കും എല്ലാ വർണങ്ങളും കിട്ടണമെന്നില്ല. നമുക്കിഷ്ടമുള്ള വർണങ്ങൾ കിട്ടുന്നത് മറ്റൊരാൾക്കാവാം. അതാണ് ജീവിതം “
“പൂമൊട്ട് വിരിയുംപോലെ ഓരോ സുപ്രഭാതം
ഇതളുകൾ പൊഴിയുംപോലെ അസ്തമയവും
അവയ്ക്കിടയിൽ സുഗന്ധം പരത്തും –
ഒരു പുഷ്പം പോലെ മനുഷ്യ ജീവിതവും”
“കാലത്തിനു തിരിച്ചു തരാൻ കഴിയാത്ത കാര്യങ്ങൾ ആണ് കൂടുതൽ
എങ്കിലും ഉത്തരമില്ല പല സമസ്യകളും പൂർത്തീകരിക്കുന്നത് കാലമാണ് “
“ലോകത്തെ ഏതു വലിയ ചൂതാട്ടങ്ങൾക്കു പിന്നിലും ഒളിഞ്ഞുനിൽക്കുന്ന ഒരു ശകുനിയോ മന്ദരയോ ഉണ്ടാവും. അദൃശ്യ കരങ്ങളാൽ കളങ്ങളിലെ കരുക്കൾ നീക്കാൻ അവർക്കാവും”
“കള്ളങ്ങളെ മാത്രമല്ല പല സത്യങ്ങളെ ഒളിപ്പിക്കാനും ഒരു വാഗ്ദാനം വാങ്ങുന്നതിലൂടെ കഴിയും. സമർത്ഥന്മാർ പല ബന്ധങ്ങൾ തകർക്കുന്നതും പൊള്ളയായ ഒരു സത്യം ചെയ്യിക്കലിലൂടെയാണ്. രണ്ടുപേരിൽ വളരെപ്പെട്ടെന്ന് പ്രകോപിക്കുന്ന വ്യക്തിയെ ആവും അവൻ സമർത്ഥമായി തിരഞ്ഞെടുക്കുക”
“ഈ ലോകത്ത് നിശ്ചലമായ ഒന്നും തന്നെയില്ല, ഭൂമിയും ആകാശവും മേഘങ്ങളും നക്ഷത്രങ്ങളും. ഹൃദയത്തിനുപോലും നിശ്ചലമായി കുറച്ചുനേരം/ഒരു നിമിഷം നിൽക്കാൻ പറ്റില്ല, പിന്നല്ലേ സ്ഥായിയായ ദുഃഖം!”
“ദുഖങ്ങളുടെ … നിരാശകളുടെ ഭാരത്താൽ പരാജയപ്പെട്ടു എന്ന് ചിന്തിക്കുന്നവർ വിരളമല്ല. ഒന്ന് ചിന്തിക്കൂ, പരാജയപ്പെട്ടു എന്ന് മനസ് ചിന്തിച്ചു തുടങ്ങുന്നിടത്താണ് ശരിക്കുള്ള പരാജയം ആരംഭിക്കുന്നത്. പിന്നെ ചില കാര്യങ്ങൾ ഉണ്ട്, ഒരുപാട് ആഗ്രഹിച്ചിട്ടും പ്രയത്നിച്ചിട്ടും കിട്ടാതെ പോകുന്നവ. മനസ് ആ സത്യം ഉൾകൊണ്ടാൽ തീരാവുന്ന പ്രശ്നങ്ങളെ ഉണ്ടാവു, കുറച്ചു സമയം വേണ്ടിവന്നേക്കാം “
“കാത്തു നിൽക്കുമ്പോൾ മരണം എത്തണമെന്നില്ല, അപ്രതീക്ഷിതമായി കടന്നുവന്നു എന്നും വരാം. ജനനം & മരണം എന്ന രണ്ടു ബിന്ദുക്കൾക്കിടയിൽ എത്രത്തോളം ഭംഗിയായി പറന്നുനടക്കാം, ഒരു പെൻഡുലംപോലെ ചിന്തകളിൽ എത്രത്തോളം oscillate ചെയ്യാം എന്നാണ് ഒരു മിന്നല്പിണരുപോലെ കടന്നുപോകുന്ന ഈ ജീവിതയാത്രയ്ക്കിടയിൽ ചിന്തിക്കേണ്ടത്”
“മായുന്ന ഓർമ്മകൾ പലപ്പോഴും കൈപിടിച്ച് കൂടെ കൊണ്ടുപോകുന്നത്
പിരിഞ്ഞുപോയ പലരുടെയും അവസാന ശേഷിപ്പുകളെ
പിന്നെല്ലാം പഴയ പടി,
പുതിയ കഥകൾ പുതിയ ബന്ധനങ്ങൾ “
“വീടും പണവും പത്രാസും കണ്ട് ഒരിക്കലും ഒരു മനുഷ്യനെ അളക്കരുത്……
ഓർക്കുക….നിങ്ങളുടെ സൗമ്യമായ പെരുമാറ്റം മാത്രമാണ് മറ്റുള്ളവരുടെ മനസ്സിൽ തങ്ങിനിൽക്കുക “
“അനിശ്ചിതത്വമാണ് ജീവിതത്തിന് മിഴിവ് നൽകുന്നത്!
സന്തോഷങ്ങൾക്ക് മാറ്റ് കൂട്ടുന്നതും….
ഒന്നിനും സ്ഥിരത ഇല്ലായെന്ന് മനുഷ്യനെ പഠിപ്പിക്കുന്നതും ……”
“ഒരു ദിവസമോ രണ്ടു ദിവസമോ കൊണ്ട് അവസാനിക്കുന്നതല്ല ജീവിതം. എന്നാൽ ചില അപ്രതീക്ഷിത നിമിഷങ്ങൾ ജീവിതത്തിനു തീർത്തും വിചിത്രമായ പുതിയ നിർവ്വചനങ്ങൾ നൽകുമ്പോൾ, കുഞ്ഞു നിമിഷങ്ങൾക്ക് പോലും ഒരുപാട് കരുതൽ നൽകാറുണ്ട് പലരും”
Recent Comments