Tagged: പ്രതീക്ഷകൾ

0

കാലത്തിന്റെ അർദ്ധവിരാമങ്ങൾ

കാലമെത്ര ചെന്നാലും ചില കാത്തിരിപ്പുകൾക്കില്ല ഒരു വിരാമം കാലം മാറാം, മുഖം മാറാം, ഋതുക്കളും….. കാലചക്രമിങ്ങനെ ആവർത്തനവിരസതയോടെ തിരിഞ്ഞുകൊണ്ടേയിരിക്കും. എങ്കിലും ചില ഏകാന്തതകൾ, നെടുവീർപ്പുകൾ അവയൊരിക്കലും കാലത്തിനൊപ്പം അലിഞ്ഞുചേരുന്നില്ല പ്രതീക്ഷകൾ മുകുളമിട്ട് ആവർത്തിച്ചു കൊഴിഞ്ഞുപോവുമ്പോഴും പാതിമുറിഞ്ഞ ഏതെങ്കിലുമൊരു ചില്ലയിൽ മനസ്സിങ്ങനെ തങ്ങിനിൽക്കും മടങ്ങിവരില്ല എന്ന് ഉറപ്പുള്ള എന്തിനെയോ...

0

സന്ധ്യാരാഗം

“എന്തിന്നാവർത്തിപ്പൂ പുനർജനനങ്ങൾ നിത്യം ജനിക്കും സന്ധ്യകൾ പോലെ വീണ്ടും പലകുറി തകർന്നടിയുവാനോ?”  “തൊഴുതുമടങ്ങി രാവിൻമടിയിൽ തലചായ്ക്കാൻ വെമ്പൽ കൊള്ളുമാ കുഞ്ഞുമേഘങ്ങളും ഓടിയണയും അവ നൽകുന്നു സന്ധ്യാമ്പരത്തിന് ഈറനണിയും നേർത്ത മഷിക്കൂട്ട്”  “പ്രതീക്ഷനൽകി കടന്നുകളയുന്ന സന്ധ്യപോലെയാകരുത്. അതിന്റെ സൗന്ദര്യം കണ്ടുമയങ്ങിയാൽ നിരാശയാകും ഫലം. അതിനെ നമുക്ക് വിശ്വസിക്കാനാവില്ല” “സന്ധ്യകൾ...

0

ചില ചിന്തകൾ /കാഴ്ചപ്പാടുകൾ

“എവിടെ നിന്നോ അടർന്നു വീണ വരികളാണ് ഞാൻ ഒരു രാഗം തേടിയുള്ള അലച്ചിലിൽ…..” “മുന്നിലേക്കല്ല ഒന്നിന് പുറത്തൊന്നായിട്ടാണ് ദിവസങ്ങൾ അടുക്കി പെറുക്കി വയ്ക്കുന്നത്. അത് കൊണ്ടാവാം ഇപ്പോഴും ഭൂതകാലത്തിൽ ജീവിക്കുന്ന തോന്നൽ”   “ശരീരത്തിന്റെ വാർദ്ധക്യം മനസ്സിനേൽക്കാത്ത കാലത്തോളം എഴുത്തുകാരൻ മരിക്കുന്നില്ല…” “മോഷണങ്ങൾ കുറ്റം തന്നെയാണ് വാക്കുകളുടെ...

0

ഫിലോസഫി ട്വീറ്റുകൾ

“ഈശ്വരന് ചലിക്കാനുള്ള കഴിവില്ല എന്നാണ്‌ എന്റെ അനിയൻ പറയുന്നത്. ലോകത്തെ എല്ലാ ചരാചരങ്ങളിലും കുടികൊള്ളുന്നില്ലേ ദൈവം. ഇല്ലാത്തൊരു സ്ഥലത്തേക്കല്ലേ ഒരു വസ്തുവിന് ചലിക്കാൻപറ്റൂ എന്ന് ചോദിക്കുന്നു അവൻ. അവൻ പറഞ്ഞത് ശരിയാ തൂണിലും തുരുമ്പിലും കുടികൊള്ളുന്ന ഈശ്വരന് എന്തിനാ ചലനശക്തി?  “   “അപരിചിതരായി കണ്ടുമുട്ടുന്നവർ നാമെല്ലാം”...

error: