മഴ നൃത്തം

 

 

പശ്ചാത്തല സംഗീതമൊരുക്കി കൊണ്ട്
ഇടിവെട്ട് തിരശീലക്കു പിന്നിൽ വന്നു നിൽപ്പുണ്ട്.
സോദരി പ്രകൃതീദേവിയെ
മനുഷ്യർ കുത്തി നോവിക്കുന്നതു കണ്ട്
മനംപൊട്ടി പിണങ്ങിപ്പോയ ജലദേവത
മഴനൃത്തവുമായ് തിരിച്ചണഞ്ഞുവെങ്കിൽ……
ഒരു കുമ്പിൾ മഴത്തുള്ളിയെങ്കിലും
ഈ വരണ്ട മണ്ണിൻ നാവു നനയ്ക്കാൻ നൽകി
തിരികെ പോയിരുന്നെങ്കിൽ……
മനുഷ്യന്റെ സ്വാർത്ഥതക്ക്
ബലിയാടായത് ഞാൻ….
മനുഷ്യന്റെ കാൽപ്പാടുകളെ
എൻ നെഞ്ചിലെ ചൂടിനാൽ
താങ്ങി നിർത്തിയ ഞാൻ
ഹതഭാഗ്യയായ ഈ ഭൂമീദേവി!!!

 

Image Courtesy: Pixabay

(Visited 153 times, 1 visits today)

Sandy

A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: