Tagged: നൃത്തം

0

ഹൃദയം യുദ്ധത്തിലാണ്

വലിയ പടവെട്ടലുകൾ എപ്പോഴും നടക്കുന്നത് മനസ്സിന്നുള്ളറകളിലാണ് അവിടെ സൂര്യരശ്മികൾ പതിക്കുന്നില്ല കുറ്റാകൂരിരുട്ടാണ് എവിടെയും ചന്ദ്രരശ്മികളും അങ്ങകലെയാണ് നക്ഷത്രങ്ങളോ ആകാശസീമകൾ കടന്നിട്ടുണ്ടാവണം. സമസ്യകളുടെ കുരുക്ക് അഴിയാതിരിക്കുമ്പോൾ അവ കൂടുതൽ മുറുകി ശ്വാസം മുട്ടിക്കുമ്പോൾ എന്ത് സംഭവിച്ചാലും പ്രതികരിക്കരുതേ എന്ന് ലോകം ആവർത്തിച്ചനുശാസിക്കുമ്പോൾ ഹൃദയത്തിൽ പലരും പലകുറി കുത്തിനോവിക്കുമ്പോൾ, അനുനിമിഷം...

0

മഴ നൃത്തം

    പശ്ചാത്തല സംഗീതമൊരുക്കി കൊണ്ട് ഇടിവെട്ട് തിരശീലക്കു പിന്നിൽ വന്നു നിൽപ്പുണ്ട്. സോദരി പ്രകൃതീദേവിയെ മനുഷ്യർ കുത്തി നോവിക്കുന്നതു കണ്ട് മനംപൊട്ടി പിണങ്ങിപ്പോയ ജലദേവത മഴനൃത്തവുമായ് തിരിച്ചണഞ്ഞുവെങ്കിൽ…… ഒരു കുമ്പിൾ മഴത്തുള്ളിയെങ്കിലും ഈ വരണ്ട മണ്ണിൻ നാവു നനയ്ക്കാൻ നൽകി തിരികെ പോയിരുന്നെങ്കിൽ…… മനുഷ്യന്റെ സ്വാർത്ഥതക്ക്...

0

പ്രണയത്തിന്റെ സൗന്ദര്യം

    പ്രണയത്തിനൊരു സൗന്ദര്യം ഉണ്ട്…. അത് മനസ്സിലുണ്ടെങ്കിൽ പൂവ് കാറ്റിനോട് കഥകൾ പറയുന്നതായ് തോന്നും മാനം മഴവില്ലിനെ തൊട്ടുരുമ്മി – നിൽക്കാൻ കൊതിക്കുന്നപോലെ തോന്നും പൂക്കൾ ചിരിക്കുന്നതായും നക്ഷത്രങ്ങൾ വിരിയുന്നതായും പുലർകാല മഴയ്‌ക്ക്ശേഷം ഭൂമി – കൂടുതൽ സുന്ദരി ആയതായി തോന്നും മേഘങ്ങൾ നൃത്തം ചെയ്യുന്നതായും...

error: