മാരിവില്ല്

തീർത്തും നിറമില്ലാത്ത
ഒരു കുഞ്ഞുമേഘമായിരുന്നു ഞാൻ
അർത്ഥശൂന്യമായ് ജീവിതലക്ഷ്യമില്ലാതെ
ഒരു വെള്ളമേഘമായ് പാറി നടന്ന എന്നെ
നീ തൊട്ട ഏതോ ഒരു നിമിഷം മാരിവില്ലായ് മാറി.
അതുവരെ എന്നെ ആർക്കും അറിയില്ലായിരുന്നു
ഇപ്പോൾ എല്ലാരും ശ്രദ്ധിച്ചു തുടങ്ങി.
ഭൂമിയിൽ നിന്നും ചെറുബാഷ്പമായ്
വന്നണഞ്ഞ എന്നെ മാറോടണണച്ചത്‌
വിശാലഹൃദയമുള്ള നീലാകാശമായിരുന്നു
ഒരുപാട് കാലം നിന്നൊപ്പം ഒഴുകിനടന്നപ്പോഴും
നീ തൊട്ട് എന്നെ മഴവില്ലാക്കിയ നിമിഷം വരെ
അറിഞ്ഞില്ല ഞാൻ നിന്റെ ഒരു ഭാഗമാണെന്ന്,
ഭൂമി പിറന്ന കാലം മുതൽ
നമ്മളൊന്നാണെന്ന്

 

(Visited 33 times, 1 visits today)