Tears (കണ്ണീർ )
“Tears can say not only the stories of sorrows
They can interpret both love and joy at their bests”
They can interpret both love and joy at their bests”
കണ്ണിലെ നീർത്തുള്ളികൾ
എത്രയോ കണ്ണുനീർ തുള്ളികൾ കണ്ണുകളുടെ അനുവാദവും കാത്ത് കൺപോളയ്ക്കരികിൽ നിൽപ്പുണ്ടാവാം! അതിനേക്കാളെത്രയോ ഏറെ മരണപെട്ടു പോയിട്ടുണ്ടാവാം ജനനം പോലും അറിയിക്കാതെ…….
“പൊരുളറിയാൻ കഴിയാതെ മിഴിക്കോണിൽ ഒളിപ്പിച്ച കണ്ണുനീർത്തുള്ളികളിൽ
പാതിമുറിഞ്ഞു പോയ് വാക്കുകൾ…..”
പാതിമുറിഞ്ഞു പോയ് വാക്കുകൾ…..”
“നിറയ്ക്കില്ലിനി ഒരിക്കലും നീ പോകും വീഥികളിൽ
എൻ മിഴിനീർപ്പൂക്കളും നോവേകും മുള്ളുകളും
ഒരു തപസ്യപോൽ നിനക്കായ് മാത്രം
കാത്തുസൂക്ഷിച്ചൊരാ സ്നേഹത്തിൻ മുത്തുകളെ
സാക്ഷിയായ് സത്യംചെയ്യുന്നിതാ ഞാൻ
അതും നിനക്കുവേണ്ടി മാത്രം! “
എൻ മിഴിനീർപ്പൂക്കളും നോവേകും മുള്ളുകളും
ഒരു തപസ്യപോൽ നിനക്കായ് മാത്രം
കാത്തുസൂക്ഷിച്ചൊരാ സ്നേഹത്തിൻ മുത്തുകളെ
സാക്ഷിയായ് സത്യംചെയ്യുന്നിതാ ഞാൻ
അതും നിനക്കുവേണ്ടി മാത്രം! “
“കണ്ണുകളിൽ തിളങ്ങും അശ്രുബിന്ദുക്കളെ ഉള്ളിലൊതുക്കി
കണ്ണുകൾ പൂട്ടിയടപ്പൂ ഞാൻ ഒരുതുള്ളിപോലും തുളുമ്പാതെ
അവയെ കണ്ണിനുള്ളറയിൽ ഒളിപ്പിക്കാനായി
ആരോരും കാണാതിരിക്കുവാനായ് “
കണ്ണുകൾ പൂട്ടിയടപ്പൂ ഞാൻ ഒരുതുള്ളിപോലും തുളുമ്പാതെ
അവയെ കണ്ണിനുള്ളറയിൽ ഒളിപ്പിക്കാനായി
ആരോരും കാണാതിരിക്കുവാനായ് “
“പുഞ്ചിരി തിങ്കളിൻ പൊയ്മുഖം അണിയുമ്പോൾ കണ്ണുനീർ തുള്ളികൾ മരീചിക മാത്രം “
“നിന്റെ കണ്ണുകൾ മറ്റുള്ളവർക്കായി നീ നനയ്ക്കുമ്പോൾ എന്റെ മിഴികൾ നിനക്കായ് നിറയുന്ന കാഴ്ച നിൻ കണ്ണുനീരിൽ മറഞ്ഞു പോകുന്നു“
“When you wet your eyes for others
Sight of my eyes filled with your tears
Disappears in your eye drops………”
Sight of my eyes filled with your tears
Disappears in your eye drops………”
“മനസ്സ് തണുക്കണമെങ്കിൽ കണ്ണുനീർതുള്ളികൾ മഞ്ഞുതുള്ളികളായ് പെയ്തൊഴിയണം
കാർമേഘകെട്ടുകൾ ഹിമ ബിന്ദുക്കളായ് അലിഞ്ഞില്ലാതാവും വരെ….. “
കാർമേഘകെട്ടുകൾ ഹിമ ബിന്ദുക്കളായ് അലിഞ്ഞില്ലാതാവും വരെ….. “
“മിഴിയിമകൾ അറിയാത്ത കണ്ണുനീർതുള്ളികൾക്ക്
ആഴം കൂടുതലാണ്
നീറ്റൽ കൂടുതലാണ്”
“തോരാതെ പെയ്യുന്ന ഓരോ കണ്ണുനീർ മഴയിലും
നിന്റെ മാരിവില്ലിലെ ഓരോ വർണങ്ങളായി എഴുതി ചേർത്തു തുടങ്ങി ഞാൻ”
നിന്റെ മാരിവില്ലിലെ ഓരോ വർണങ്ങളായി എഴുതി ചേർത്തു തുടങ്ങി ഞാൻ”
“കണ്ണുനീരിനെക്കാളും കരയാൻ ഹൃദയത്തിനു കഴിയും”
Image source: Pixabay
(Visited 186 times, 1 visits today)
Recent Comments