ഫെമിനിസ്റ്റ് ചിന്താഗതികൾ എന്ന് വേണേൽ മുദ്രകുത്തിക്കോളൂ

 
 
“പണ്ടൊക്കെ അങ്ങനെ ആയിരുന്നു ശരിയാണ്. അത് മാറ്റേണ്ട സമയമായില്ലേ? ആൺകുട്ടികളെ എന്തുകൊണ്ട് ഉപദേശിക്കുന്നില്ല, ഇങ്ങനെ ചെയ്യാൻ പാടില്ല എന്ന്? നിങ്ങൾക്ക് അപകടം ഉണ്ട് എന്ന് പെൺകുട്ടികളെ പറഞ്ഞ് ഉപദേശിക്കുന്നതിനൊപ്പം അതും ചെയ്യുകയാണെങ്കിൽ നമ്മുടെ പെൺകുട്ടികൾ സുരക്ഷിതരല്ലേ? കഷ്ടം, ആണ്കുട്ടികൾക്കെന്തും ആവാം.. അവരുടെ നീക്കങ്ങൾക്കെതിരെ പെൺകുട്ടികൾ കരുതിയിരിക്കണം….നന്നായിട്ടുണ്ട്!”
 
“പല ഉപദേശങ്ങളും ആൺകുട്ടികൾക്കും നൽകാൻ മാതാപിതാക്കൾ തയ്യാറാവുകയാണെങ്കിൽ നമ്മുടെ പെൺകുട്ടികൾ ഇവിടെ സുരക്ഷിതരാണ്.അവരുടെ നീക്കങ്ങൾക്കെതിരെ പെൺകുട്ടികൾ കരുതിയിരിക്കണം എന്ന ഉപദേശം തിരുത്തിഎഴുതേണ്ടതായി ഉണ്ട്. അപകടങ്ങൽ വരുന്നതിനു മുമ്പ് നമ്മൾക്ക് ചെറുക്കാം.. ഇല മുള്ളിൽ വീണാലും…..എന്ന് ഉപദേശിച്ചു തുടങ്ങുന്നതിലും നല്ലത് മുള്ളു വീഴാതെ നോക്കുന്നതല്ലേ? ചിന്ത ആ വഴിക്കല്ലേ പോകേണ്ടത്? “
 
“പുരുഷന്റെ അടിമയാണ് സ്ത്രീ എന്ന് പറയുന്ന അമ്മായിയമ്മമാർ ആണ് ഈ സമൂഹത്തിൽ കൂടുതൽ. അതുകൊണ്ട് പുരുഷനെ മാത്രം കുറ്റം പറഞ്ഞിട്ടും കാര്യമില്ല. സ്ത്രീയും മാറേണ്ടതായി ഉണ്ട് “
 
“സ്ത്രീസമത്വത്തിനു വേണ്ടി വാദിക്കുന്ന സ്ത്രീകളിൽ പലരും സ്വന്തം ആണ്മക്കളുടെ കാര്യത്തിൽ സ്വാർത്ഥരാവാറുണ്ട്….. “
 
“ഉപദേശം ആൺകുട്ടികൾക്കും കൊടുക്കാം എന്ന് ഒരു പെൺകുട്ടി വാ തുറന്നൊന്നു പറഞ്ഞുപോയാൽ അവൾ ‘ഫെമിനിസ്റ്റ്’ .ഇതാണോ ഗാന്ധി നേടിത്തന്ന സ്വാതന്ത്ര്യം”
 
“‘ഫെമിനിസ്റ്റ്’എന്ന് സമൂഹം മുദ്രകുത്തുന്ന സ്ത്രീയെ ഒളിച്ച്നിന്ന് ആക്രമിക്കും സദാചാരം വിളമ്പുന്നവർ,പകൽ മാന്യന്മാർ, മറുപടി വേണോ എന്ന ഭീഷണിയോടെ”
 
“ഇങ്ങനെ ഒളിച്ചു നിന്ന് ആക്രമിക്കുന്നവരാണ് മിക്കവാറും മനു നിയമങ്ങൾ ഇപ്പോഴും പിന്തുടരുന്നത് . ചില മാറ്റങ്ങൾക്കവർ സന്നദ്ധരല്ല, അത്രമാത്രം!!!!”
 
“സ്ത്രീയെ ഉയർത്തിക്കാട്ടുന്നവരാണ് feminist, പുരുഷനെ താഴ്ത്തികാട്ടുന്നവരും. കാര്യങ്ങൾ വർഗത്തിനപ്പുറം ഒരു വ്യക്തി ആയി കാണുന്നൊരാൾ എങ്ങനെ feminist ആകും”
 
“ഉപദേശിച്ച് വളർത്തുന്നതിനെക്കാൾ കണ്ടുവളരേണ്ട കുഞ്ഞു കുഞ്ഞു സാഹചര്യങ്ങളാണ് കുട്ടികൾക്ക് ഒരുക്കേണ്ടത്. നല്ലൊരു സുഹൃത്താവുക. അവർ ഒരിക്കലും വഴിതെറ്റിയലയില്ല”
 
“പുരുഷന്റെസംരക്ഷണവലയത്തിലേ സ്ത്രീക്ക് നിലനിൽപ്പുള്ളൂ എന്ന ചിന്തവെടിഞ്ഞ് നാളെ അവൾ ഒറ്റയ്ക്കായിപോയാലും തനിയെനിൽക്കണം എന്നതാകട്ടെ ഉത്തമന്റെചിന്ത”
 
“നമ്മുടെ പെൺമക്കൾക്ക് പറ്റാവുന്ന ചതികളെകുറിച്ച്‌ വാതോരാതെ സംസാരിക്കുമ്പോഴും പലരും മറന്നുപോവുന്ന ഒരു കാര്യമുണ്ട്-നമ്മുടെ ആൺമക്കൾ സുരക്ഷിതരാണോ? എന്റെ കാഴ്ചപ്പാടിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ മാടിവിളിക്കുന്നത് നമ്മുടെ ആൺമക്കളെ ആണ്. ലഹരി,രാഷ്ട്രീയം… ഇതൊക്കെ പല കുടുംബങ്ങൾക്കും നൽകുന്നത് വറ്റാത്ത കണ്ണുനീർ പാടങ്ങളാണ്”
 
“പുരുഷനെ അനുകൂലിക്കാതെ സംസാരിക്കുന്നവർ എല്ലാം ഫെമിനിസ്റ്റ് എന്ന് ചിന്തിക്കുന്നവർ.”
 
“മകൾക്ക് അവകാശപ്പെട്ട വിദ്യാഭാസവും സ്ത്രീ അർഹിക്കുന്ന ജോലിയും ശമ്പളവും അവൾക്ക് കിട്ടണമെന്ന് ആഗ്രഹിക്കുന്ന നല്ല ഭർത്താവ് പോലും ഒരർത്ഥത്തിൽ ഫെമിനിസ്റ്റ് ആണ് പലരും മറക്കുന്നു “
 
“സ്ത്രീ-പുരുഷ അസമത്വം ഈ സമൂഹത്തിൽ നിന്നും മാറണമെങ്കിൽ സ്ത്രീക്ക് ഒരു സാമ്പത്തികഭദ്രത വേണം, ഒരു ചെറിയ ജോലിയെങ്കിലും അവൾ കണ്ടെത്തണം. അതുവരെ കഥയിതു തുടരും”
 
“വിചിത്രമെന്നു തോന്നാം, സ്ത്രീ ഒരു വരുമാനമാർഗം കണ്ടെത്തിയില്ലെങ്കിൽ അവളെ കുറ്റപ്പെടുത്തുന്നവരിൽ മുൻനിരയിൽ നിൽക്കുന്നത് മറ്റൊരു സ്ത്രീ ആയിരിക്കും”
 
“നഗ്നതാപ്രദർശനം ആണുങ്ങൾക്കുമുണ്ട് – ads&beauty contests. ആണുങ്ങളെ പീഡിപ്പിച്ച കഥകൾ അധികം കേൾക്കാറില്ല. Women in short dress ആണെങ്കിൽ കഥ മാറും. Why such double standards?”
 
“Working women രണ്ടു സ്ത്രീകളുടെ പണിയാണ് ഒറ്റക്കെടുക്കന്നത്.അവരെ ആക്ഷേപിക്കുന്നവർ ഇതുംകൂടെ ഒന്ന് ഓർക്കണം.അവൾ ഓടുന്നതും കുടുംബത്തിനുവേണ്ടി”
 
“ഇഷ്ടമില്ലാത്ത ഒരു നോട്ടത്തിനെ അവൾ എതിർത്തതിനു അവൾക്ക് കിട്ടിയ ശിക്ഷ മരണം” #RasilaRaju
 
“കായികാരോഗ്യം കൂടുതൽ ഉള്ളതുകൊണ്ടാണ് പുരുഷന് സംരക്ഷകന്റെ പരിവേഷം നൽകുന്നത്….എന്നാൽ ഒരു മകനെ ശൈശവത്തിൽ അമ്മയല്ലേ സംരക്ഷിക്കുന്നത്, ‘അമ്മ വൃദ്ധ ആവുമ്പോൾ മകനും. അപ്പൊ ജൻഡറിൽ അല്ല കാര്യം. സംരക്ഷിക്കാൻ കഴിവുള്ളവർക്ക് സംരക്ഷിക്കാം ആരെയും, ആണായാലും പെണ്ണായാലും….”
 

“ആൺകുട്ടികൾ ആരും മോട്ടിവേറ്റ് ചെയ്തില്ലെങ്കിലും എവിടെങ്കിലും എത്തിച്ചേരും, അവർക്ക് കുടുംബത്തിന്റെ responsibility ഉള്ളതുകൊണ്ട്. അത് സമൂഹം അങ്ങനെ പറഞ്ഞുവയ്ക്കുന്നതുകൊണ്ട്. എന്നാൽ പെൺകുട്ടികളുടെ കാര്യമെടുത്താൽ അവളുടെ ഭർത്താവിന്റെയും കുടുംബത്തിന്റെയും മോട്ടിവേഷൻ വളരെ important ആണ്. കുട്ടികൾ ആയി കഴിഞ്ഞാൽ പിന്നെ അത് അമ്മയുടെ ഉത്തരവാദിത്വം ആണ് മെയിൻ. അപ്പൊ ഒരു career നോക്കിപോയാലും കുടുംബത്തിന്റെ സപ്പോർട്ട് കിട്ടിയാൽ അതൊരു boost ആണ്. പല സ്ത്രീകളും സ്വന്തം ഇഷ്ടങ്ങൾ മാറ്റിവെക്കുന്നത് ആ ഒരു സപ്പോർട്ട് കിട്ടാത്തതുകൊണ്ടാണ്, അല്ലാതെ കഴിവില്ലാത്തവർ ആയതുകൊണ്ടല്ല. വളരെ ഉയരെ പറക്കേണ്ടവർ ഇടയ്ക്കു കാണുന്ന ചില ചില്ലകളിൽ കൂടൊരുക്കും. അപ്പൊ കുടുംബവും നോക്കാം, ഇടയ്ക്കിടെ പറക്കാം…. പക്ഷെ അതിൽ പലരും അങ്ങകലെ കാണുന്ന മേഘങ്ങളെ നോക്കി നെടുവീർപ്പിടാറുണ്ട്, ആ ലോകത്തിന്റെ സൗന്ദര്യം ഭാവനയിൽ നെയ്തുകൂട്ടാറുണ്ട്. അവളെ കൂടെകൊണ്ട് പറന്നു അവിടെ എത്താൻ കുറച്ചുപേർക്കേ കഴിയൂ “

“സ്ത്രീസമത്വത്തെകുറിച്ചു പ്രസംഗിക്കാനും സപ്പോർട്ട്ചെ യ്യാനും സ്ത്രീസമൂഹം തന്നെയുണ്ട്. എന്നാൽ നിവൃത്തികേടുകൊണ്ടു കുട്ടികളെയുംകൊണ്ട് ഭർത്താവിന്റെ വീട്ടിൽനിന്നും ഇറങ്ങിയാൽ ധൈര്യം കൊടുക്കുന്നതിനു പകരം, പുരുഷസഹായം ഇല്ലാതെ നീയെങ്ങനെ ഒറ്റക്കു ജീവിക്കും എന്നു പറഞ്ഞു തളർത്താനും ഇതിലൊരു വിഭാഗമുണ്ട്. ശബരിമലയിൽ സ്ത്രീകൾക്ക് സമത്വം വേണമെന്ന് പറഞ്ഞവരിൽ എത്രപേർ ഡിവോഴ്‌സ്ഡ് സ്ത്രീകളെ സപ്പോർട്ട് ചെയ്യും? ചെയ്തോ, പക്ഷെ അച്ഛന്റെയോ സഹോദരന്റെയോ തണലിൽ കഴിയണം എന്ന് സമൂഹം പറയും. സഹോദരന്റെയും നാത്തൂന്റെയും കുത്തുവാക്കുകൾ കേട്ട് ജീവിക്കുന്നതിലും ഭേദം സഹിച്ചങ്ങു കഴിയാമെന്നു അപ്പോൾ അവൾ കരുതും. ഫിനാൻഷ്യൽ ഡിപെൻഡൻസ് ഉള്ള പെണ്ണുങ്ങൾ പോലും ധൈര്യമായി, ഞാൻ ഒറ്റക്ക് കഴിയും എന്റെ കുട്ടികളെ നോക്കും എന്ന് പറഞ്ഞു കേൾക്കാറില്ല. അത് എത്ര വിദ്യാഭ്യാസമുള്ളവരിലും ഉള്ള കാര്യമാണ്. പല കാര്യങ്ങളും സ്ത്രീകൾ വളരെയേറെ മുന്നേറിയിട്ടുണ്ട്, പക്ഷെ ഈ കാര്യത്തിലാണ് ശരിക്കുമൊരു മാറ്റം ഇനി വരേണ്ടത്”

“ജീവിതത്തിൽ എല്ലാരും ഒറ്റപെടുത്തുമ്പോൾ ഒറ്റക്ക് ജീവിച്ചു കാട്ടികൊടുക്കുന്നിടത്താണ് ഒരു സ്ത്രീയുടെ വിജയം. അവരുടെ മുന്നിൽ മനസ്സ് തുറന്നു ചിരിക്കാൻ കഴിയണം. തന്നെ കുത്തുവാക്കുകൾ കൊണ്ട് നോവിച്ചവരെ…. തന്റെ സ്വപ്നചിറകുകൾ കൊയ്‌തെറിഞ്ഞവരെ…. ഒറ്റക്ക് പൊരുതിജയിച്ചു മധുരമായി പ്രതികാരം വീട്ടണം. സ്ത്രീകൾക്ക് ഈ സമൂഹത്തിൽ പരസഹായമില്ലാതെ ജീവിക്കാൻ പ്രയാസം എന്ന് പറയുന്നവർ മാറ്റിപറയട്ടെ”

“ശരിയെന്നു ഉറപ്പിച്ചു എടുക്കുന്ന തീരുമാനങ്ങൾ സന്തോഷം തരണമെന്നില്ല – Thappad മൂവി കണ്ടപ്പോൾ എനിക്ക് മനസ്സിൽ തട്ടിയ ഡയലോഗ്”

 
Image Source: Pixabay
 
(Visited 179 times, 1 visits today)

Sandy

A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: