നാം പോലും അറിയാതെ കുരുങ്ങി പോകുന്ന ചില നിമിഷങ്ങൾ ഉണ്ട്. കാലം കൊഴിഞ്ഞുകൊണ്ടിരുന്നാലും മനസ്സ് എവിടെയോ തങ്ങിനിൽക്കും, എന്തോ പ്രതീക്ഷിച്ചു, ആരെയോ കാത്ത്. കാലങ്ങൾക്കിപ്പുറം ഓർമ്മപെടുത്തലുമായി ഒരു നിമിഷം കടന്നു വന്നേക്കാം, ഒരു അപരിചിതൻ കടന്നു വന്നേക്കാം, നമ്മെ കൂട്ടികൊണ്ടുപോവാനായി, കാലത്തിനൊപ്പം തുഴയുവാനായി, ഒട്ടും പ്രതീക്ഷിക്കാത്ത നിമിഷത്തിൽ….. #Miracles
“തന്റെ പ്രണയം വീണ്ടും പുഞ്ചിരിയിൽ ഒളിപ്പിക്കാൻ അവൾ മറന്നു”
“ഒരു ചെറു പുഞ്ചിരിയിൽ തന്റെ പ്രണയം മറയ്ക്കാൻ അവൾ മറന്നു “
“ചിലർക്ക് പ്രണയം മുല്ലപ്പൂ പോലെ പരിശുദ്ധം
മറ്റുചിലർക്ക് റോസാപ്പൂവിൻ നൈർമല്യം
നഷ്ടപ്രണയങ്ങൾക്ക് ചെമ്പരത്തിപ്പൂവിന്റെ ചോപ്പ്
പ്രണയത്തിന്റെ ഓരോ ഭാഷകളും വർണങ്ങളും”
ആ സുന്ദരനിമിഷങ്ങളെ ശ്വാസത്തിലൊളിപ്പിച്ച്
എന്നെന്നേക്കുമായി തടവുകാരാകാൻ
“”ഞാൻ നിന്നിലേക്കുള്ള ദൂരം അളക്കുന്നത് നമ്മൾക്കിടയിലെ മൗനത്തിലെത്തിച്ചേരാൻ നീ താണ്ടിയ ദൂരങ്ങളുടെ/കാതങ്ങളുടെ ആഴം വച്ച് “
“പ്രണയം പങ്കുവയ്ക്കാൻ ഒരു ദിനത്തിന്റെ ആവശ്യമില്ല.പക്ഷെ പ്രണയിക്കാൻ മറന്നവർക്ക് അത് എന്തിനെയോ ഒക്കെ ഒരു ഓർമപ്പെടുത്തലാണ്, ആരെയോ സന്തോഷിപ്പിക്കാനും”
“അടുപ്പങ്ങളാണ് എപ്പോഴും അകലങ്ങൾ സൃഷ്ടിക്കുന്നത് “
“നിൻ സാമീപ്യത്തിന് അരുളാൻ കഴിയാത്ത സുഗന്ധം/സൗന്ദര്യം നിൻ ചിന്തകൾക്കുണ്ട് “
OR
“നിൻ സാമീപ്യത്തിന് അരുളാൻ കഴിയാത്ത സുഗന്ധം നിൻ ചിന്തകൾക്കുണ്ട്, സൗന്ദര്യവും”
“പൊട്ടിത്തെറികൾക്ക് ശേഷവും ബന്ധങ്ങൾ നിലനിൽക്കുന്നത് ഉള്ളിലെ സ്നേഹം പൊട്ടലിനും ചീറ്റലിനും ശേഷം പ്രകടിപ്പിക്കുന്നതുകൊണ്ട്…….”
“മീരയുടെ ആത്മാവ് ഉറങ്ങുന്നത് കൃഷ്ണന്റെ ഹൃദയത്തിനുള്ളിൽ ……. “
“എനിക്കൊരു മുഖം വേണ്ടേ നിന്നെ ഓർക്കാൻ 💕”
“വാഗ്ദാനമാണ് ചിലർക്ക് പ്രണയം, ഒരു വാക്കിലൂടെ എല്ലാം നഷ്ടപ്പെട്ടേക്കാം എന്ന് അറിയാമായിരുന്നിട്ട് കൂടി ” #സതി #ശിവ
“സ്നേഹം ഒരിക്കലും ഭിക്ഷയായ് കൊടുക്കരുത്, വാങ്ങരുത്….. മറ്റൊരാൾക്ക് ഭിക്ഷയായ് കരുതരുത് !!!!”
“ഒരു കടലോളം സ്നേഹം ഉള്ളിൽ കരുതിയിട്ടും നീ എന്തേ കാലമിത്രയും മൂകസന്ധ്യ പോൽ മൗനിയായി?”
“അകലുമോ എന്ന് ഭയപ്പെട്ടിട്ട് മാത്രമോ ഈ കാലമത്രയും നീ എന്നിൽ നിന്നും അകലം അഭിനയിച്ച് നിന്നത്?”
“എന്റെ ഹൃദയത്തുടുപ്പുകളുടെ ഗ്രാഫ് എടുത്താൽ എനിക്ക് തന്നെ ഇപ്പൊ മനസ്സിലാവുന്നില്ല 📈📉😶”
“ഒരാളുടെ മനസ്സിൽ ഇടം കണ്ടെത്താനും അത് നഷ്ടപ്പെടാനും അധിക സമയമൊന്നും വേണ്ട “
“നിനക്കെങ്ങനെ വായിക്കുവാൻ കഴിയുന്നു
എന്റെ ഹൃദയമിടിപ്പുകൾ,
എന്റെ വാക്കുകളെക്കാളും…..
എന്റെ മൗനങ്ങളെക്കാളും…..?”
“ഇത്രയും സ്നേഹം കൊടുക്കുന്ന ഒരാളെ ഒഴിവാക്കി പോകണമെങ്കിൽ അതിനു കാരണമുണ്ട് “
“നീയെന്റെ ശിശിരങ്ങളിലെ വസന്തമാണ്“
“നീയെന്റെ രാത്രിമഴയാണ്,
തോരാതെ പെയ്യുന്ന രാത്രിമഴ
ഞാൻ അതിലെ മിന്നൽ പിണറുകളും”
“എത്ര പ്രാവശ്യം നിന്റെ ഹൃദയത്തിൽ മരിച്ചു പുനർജനിച്ചിട്ടുണ്ട് ഞാൻ”
“തിര പോലെ എത്ര ഓടിയകന്നാലും നിന്നിലേക്കടുപ്പിക്കുന്ന കടലിന്റെ മനസ്സാണ് നീ”
“ചില ഓർമകൾക്ക് തീയേക്കാൾ തീഷ്ണത ഉണ്ട് “
“അപരിചിതരായി പ്രണയിക്കുന്നവർ നാം “
“നിൻ സാമീപ്യമരുളും ചന്ദനകാറ്റിൻ സുഗന്ധം
എന്നോർമകളിൽ തങ്ങും നിൻ പൂനിലാപുഞ്ചിരി”
“സൗഹൃദം അഭിനയിക്കാൻ മറന്നു നമ്മൾ ഇരുവരും വീണ്ടും 💕💕💫✨”
“ഇഷ്ടം കൂടുമ്പോഴും വാക്കുകൾ ചുരുങ്ങാം,
അവഗണിക്കപ്പെടുമ്പോഴും വാക്കുകൾ ചുരുങ്ങാം
വാക്കുകളിൽ മൗന നൊമ്പരങ്ങൾ ഒളിപ്പിച്ചു വയ്ക്കുമ്പോൾ 💕✨💫”
“നിൻ വിരൽത്തുമ്പന്നു തൊട്ട നിമിഷം
എൻ മനമോ അറിഞ്ഞതില്ല
എനിക്ക് നഷ്ടമാവാൻ പോവുന്നത്
നിൻ കരത്തിൻ ചുടുത്തണലിനെ എന്ന് “
“കണ്ണുകൾ കൊണ്ട് എത്താൻ പറ്റാത്ത അകലങ്ങളിൽ നിൽക്കുന്ന ചില മനുഷ്യരുണ്ട്, ബന്ധങ്ങളുണ്ട് “
“എനിക്കൊരിക്കലും നേടാൻ കഴിയാതെ പോയത്…
ധൈര്യം….!!!
നിന്നിൽ നിന്നും അകലുവാനായി “
“നിനക്കെന്താ നിന്റെ ഹൃദയത്തോട് പറഞ്ഞാൽ
ഒന്ന് പതുക്കെ എന്റെയുള്ളിൽ മിടിക്കാൻ 💓🔥💫”
ഒരു പനീർപുഷ്പമായി നീയെൻ മുന്നിൽ വന്നു നിൽക്കുമായിരുന്നു
നിന്റെ കണ്ണുകളിൽ എന്റെ കണ്ണുനീർ നിറയുമായിരുന്നു
നിറമെഴും മഴവില്ലുപോൽ വന്നു നീ മാഞ്ഞപ്പോൾ
പല ചോദ്യങ്ങൾക്കും ഉത്തരമില്ല എന്റെ പക്കൽ ഇന്ന്”
“എത്ര ശക്‌തമായ ബന്ധമായാലും
അവഗണന ക്രമേണ അതിനെ കൊല്ലും”
“ചില കഥകൾ അവസാനിക്കുന്നില്ല
ഒരു കാലയളവിനുശേഷം ചില അധ്യായങ്ങൾ എഴുതി ചേർത്തേക്കാം💕💕”
“ചില അധ്യായങ്ങൾ എഴുതിച്ചേർക്കാൻ മാത്രം
വീണ്ടും പുനർജനിക്കുന്ന ചില കഥകൾ”
“ഇന്ന് രാത്രി താരങ്ങൾ പൂക്കുമ്പോൾ
ഞാൻ കുറച്ചു ഇറുത്തെടുത്ത് നിനക്ക് നൽകാം
നീയുറങ്ങമ്പോൾ ഒരു ചെപ്പിനുള്ളിൽ നിന്നരികിൽ വയ്ക്കുക
മിന്നാമിന്നികളെപോലെ അവ നിനക്ക് കാവലിരിക്കട്ടെ✨✨💫💫”
“ഒരുപക്ഷെ പണ്ടെപ്പോഴോ നീ തന്നെ മറന്നുവച്ചുപോയ
നിന്റെ മിഴിനീർപൂക്കളാകാം നിന്റെ മിഴികളിൽ ഞാൻ തിരഞ്ഞത്
ആ പൂക്കളെ നക്ഷത്രങ്ങളായി പുഷ്പിക്കാൻ
കാരണം ഇരുട്ടിൽ തപ്പിത്തടയുന്ന എനിക്ക്
ഇന്നുവേണം ഒരു കാവൽവിളക്ക്
ഒരു മിന്നാമിന്നിയെപ്പോൾ അങ്ങകലെ നിന്ന് വഴികാട്ടാനാണെങ്കിലും 🌠🌠💫✨”
“വീണ്ടും അപരിചിതരായി കണ്ടുമുട്ടും വരെ …..
വിട …..”
മനഃപൂർവം മുറിവേൽപ്പിക്കാൻ”
“സ്നേഹിക്കുന്നവർ എന്തായാലും സ്നേഹിക്കും, നമ്മൾ അധികം എഫൊർട് എടുത്താലുമില്ലെങ്കിലും. നമ്മളെ മനസിലാക്കാത്തവർ എത്ര എഫൊർട് എടുത്താലും അത് മനസിലാക്കണമെന്നില്ല.”
“ഒരു കടലോളം ഞാൻ കരുതിയ സ്നേഹം….
ഒരു കുമ്പിളിൽ ഒതുക്കാൻ നിനക്ക് കഴിഞ്ഞെങ്കിൽ💕🌈”
“ഇത്രയും വേദനിപ്പിച്ചു വിട നൽകരുതായിരുന്നു“
“നീ പറയുന്ന ഓരോ വാക്കിനേയും പ്രണയിക്കണം“
“സ്നേഹിക്കാൻ ഒരുപക്ഷെ എനിക്ക് കഴിഞ്ഞേക്കും
പക്ഷെ തെളിവുകൾ നിരത്താൻ ചോദിക്കരുത്”
എന്റെ ഹൃദയം മറ്റൊരാൾക്ക് കൈമാറാം
എന്റെ സ്നേഹം നിനക്ക് പകരുവാൻ💕💕💫”
“വർണ്ണമഴ പെയ്ത്
ഒരു നാൾ
ഒന്നും പറയാതെ
നീ മാഞ്ഞുപോയാൽ
എനിക്കെന്തു ചെയ്യാൻ കഴിയും?
നിന്റെ വർണങ്ങൾ ഏതെങ്കിലും
എന്റെ പക്കലുണ്ടോ?
ഒരു അടയാളപ്പെടുത്താൽ…
മറ്റെന്തെങ്കിലും…
ഇല്ല
ഒന്നുമില്ല എന്റെ പക്കൽ
നീ എന്നെ വിട്ടുപോകില്ല
എന്ന വിശ്വാസമില്ലാതെ “
“നമ്മൾ ഏറ്റവും ആത്മാർത്ഥമായി സ്നേഹിക്കുന്നവരാവും
നമ്മെ ഏറ്റവും വേദനപ്പിക്കുക”
“എന്തിനാണ് നീ തോൽവി സമ്മതിച്ചത്?
കാരണം ഞാൻ പരാജിതയായത് സ്നേഹത്തോടുള്ള യുദ്ധത്തിലാണ്
എനിക്കതില്ലാതെ ജീവിക്കാനാവില്ല💕🌈🦋🌪️”
“ഒട്ടും ആവശ്യപ്പെടാതെ ഒരുപാട് സ്നേഹം നൽകുക
ഒടുവിൽ നമുക്കത് ശീലമാകുമ്പോൾ
ഒരു കാരണവുമില്ലാതെ ഉപേക്ഷിക്കുക
ചില മാന്ത്രികർ അങ്ങനെയാണ്
അടുത്ത വേലയ്ക്ക് സമയമാവുമ്പോൾ”
“ഒരിക്കൽ ആത്മാർത്ഥമായി സ്നേഹിച്ചാൽ
അത് പൂർണരൂപത്തിൽ ഒഴിവാക്കാൻ പറ്റുമോ ഹൃദയത്തിനു?
പൂർണ്ണരൂപത്തിലല്ലെങ്കിലും ഹൃദയത്തിന്റെ ഒരു ഭാഗം മിടിച്ചുകൊണ്ടേയിരിക്കും
ഉണങ്ങാത്ത മുറിവുകളോട് കൂടിയെങ്കിലും”
“സ്നേഹത്തിനു എത്ര നിറഭേദങ്ങൾ…..
ഇതിൽ നീ തരുന്നത് ഏതു നിറം?🌈💕🌪️🦋”
വീണ്ടും പൂക്കൾ പുഷ്പിക്കും
നിറങ്ങൾ മാറിയേക്കാം …. എങ്കിലും 💓🌈”
“ഒരുപാട് അടുത്താലും മൗനിയാകും
കൂടുതൽ അടുക്കാതിരിക്കാൻ💓🌪️”
“ബന്ധങ്ങളെ തഴുകി നിലനിർത്താനും ആട്ടിപ്പുറത്താക്കാനും ഓരോരുത്തർക്കും ഓരോ കാരണങ്ങൾ, രീതികൾ“
“നീയടുത്തപ്പോൾ അകന്നൊരാ മരണചിന്തകളും …
നിന്നരികിലിരുന്നപ്പോൾ പറന്നടുത്തൊരാ മോഹപക്ഷകളും …..
ഒന്നും മിണ്ടാതെ നീയകന്നപ്പോൾ
അതിനൊപ്പം മാഞ്ഞുപോയി നീ തിരിയിട്ടുവച്ച നെയ്‌വിളക്കുകൾ
പകരം കത്തിത്തുടങ്ങുകയായ് വീണ്ടും
ആരോ തിരിയിട്ട കെടാവിളക്ക്💫🪔”
“നീയിന്നും എന്നോട് പറയാത്ത രഹസ്യം…..
എന്തുകൊണ്ട് നീ എന്റെ അഭിനയത്തെ ഇത്രയേറെ ഇഷ്ടപെടുന്നു എന്നത്🍁👀”
“ഞാനീ കാട്ടുന്നതെല്ലാം അഭിനയം മാത്രം
നിന്നരികിൽ നിന്നുകൊണ്ട് അകലെയാണെന്നു നിന്നെ വിശ്വസിപ്പിക്കുക”
“നീയായി തുടങ്ങിവച്ച ദൂരം ഞാനായി പൂർത്തീകരിക്കണം“
“അപരിചിതരായി വന്ന് ജീവന്റെ ഭാഗമാവുന്നവർ 💫💕♾”
“ചില ഋതുക്കൾ വീണ്ടും വന്നുപോകാം
ചില വർഷകാലങ്ങൾ വീണ്ടും തോർന്നൊഴിയാം
അതുപോലെ ചില ഗ്രീഷ്മങ്ങളും ശരത്കാലങ്ങളും♾♾♾🌈”
“എനിക്ക് നിന്നെ കൂട്ടിച്ചേർക്കണം
എന്റെ മൃതിയടഞ്ഞ ഹൃദയതാളങ്ങളിലല്ല,
ഇപ്പോൾ സ്പന്ദിക്കുന്ന ഈ ഹൃദയരാഗത്തോടൊപ്പം🎶💫💕”
“ജലരേഖകൾ പോലെ മായുന്ന എന്റെ ഓരോ വാക്കുകളും, ചിന്തകളും, സ്വപ്നങ്ങളും നീ വായിച്ചെടുത്തുവെങ്കിൽ……💫✨🌪️”
“എണ്ണമറ്റ എന്റെ നിറമില്ലാ ശിശിരങ്ങളിൽ …..
ഇനിയും ജനിക്കാനുള്ള നിറമാർന്ന വസന്തമാണ് നീ💫🌈🦋”
“ഒരിക്കലും നിർവചിക്കാൻ കഴിയാത്ത ചില ബന്ധങ്ങൾ ഉണ്ട്
ഏതു നിമിഷമാണ് വന്നണയുക എന്ന് പറയുവാൻ ആവില്ല
വ്യത്യസ്ത ലോകങ്ങളിലെ ആവാം….
ഒരുപക്ഷെ ഒരിക്കൽ മുറിഞ്ഞുപോയ ശേഷം
മടങ്ങി വന്നെത്തുന്നതുമാവാം……”
“മനസ്സ് വേദനിക്കാൻ ഒരാളുടെ സാമീപ്യവും വേദനിപ്പിക്കുന്ന പെരുമാറ്റവും വേണമെന്ന് നിർബന്ധമൊന്നുമില്ല….. ആ വ്യക്തിയുടെ അപ്രിയ ഓർമകളും മതി ഏകാന്തതയിൽ പോലും മനസ്സിനെ കുത്തി മുറിവേൽപ്പിക്കാൻ”
“ഈ പറയുന്ന വാക്കുകളിലെല്ലാം നീ നിറഞ്ഞു തുളുമ്പുന്നുണ്ട്
ശ്വസിക്കുന്ന ശ്വാസത്തിലും എവിടെയോ നീ അലിഞ്ഞു ചേർന്നിട്ടുണ്ട്
മനപൂർവ്വമല്ലെങ്കിലും നിന്റെ ഗന്ധം ശ്വസിക്കാൻ
ഒരു നിമിഷമെങ്കിലും ഞാനറിയാതെ ശ്രമിച്ചു പോവാറുണ്ട്
നീയില്ലാത്ത ആനന്ദനിമിഷത്തിലും
നിൻ സാമീപ്യം അറിയാതെ കൊതിച്ചുപോവുന്നുണ്ട്
എങ്കിലും വിജയിയായി ഞാൻ സ്വയം പ്രഖ്യാപിക്കുന്നു
നിന്നെ ഞാൻ എന്നോ മറന്നുപോയിരിക്കുന്നു
“എന്റെ ഹൃദയം കവർന്നു നീ പോയൊളിച്ചു
പക്ഷെ നിന്നെ ഞാൻ എങ്ങനെ വേദനിപ്പിക്കും
എന്റെ ഹൃദയം ഇപ്പൊ മിടിക്കുന്നത് നിന്റെയുള്ളിലല്ലേ”
“ചന്ദ്രനെ ക്ഷണനേരം ഒളിപ്പിക്കാൻ ഒരുപക്ഷെ മുകിലിന് കഴിഞ്ഞേക്കാം.
പക്ഷെ ഭൂമിയുമായുള്ള ദൂരം കൂട്ടാൻ ആവില്ല. ജന്മാന്തരങ്ങളായി പരസ്പരം അറിയുന്നവരാണ് ഭൂമിയും ചന്ദ്രനും, അവരുടെ പ്രണയം അനശ്വരവും”
“പകലിനേക്കാളേറെ ഇരവിനെ സ്നേഹിക്കുമീ പെൺകൊടി
അവൾക്കോ ഇരവും പകലും ഒരുപോലെ
അവൾ സ്നേഹിക്കുന്ന നിശാപതി
ഈ കാർമുകിൽ പൂണ്ട ശ്യാമാംബരത്തിനു സ്വന്തം
അവളും രാവിനെ പ്രണയിക്കുന്നത്
അതിനാലാവാം……
രാവിന് കാവലിരിക്കുന്നതും……
മതി അവൾക്ക് സ്വന്തമല്ല
എന്നാൽ നിലാവിനെ അവളിൽ നിന്നകറ്റാൻ ആർക്ക് കഴിയും?
അമ്പിളിക്ക് കാവൽവിളക്കാകും
നക്ഷത്രക്കൂട്ടങ്ങൾക്ക് കഴിയുമോ?
തിങ്കളിനെ മാറോടണയ്ക്കും
നഭസ്സിനു കഴിയുമോ?”
“നീ കാട്ടിയ മാരിവർണ്ണങ്ങളിൽ
ഏതു വർണ്ണമാ നിന്റേത്?🌈🌈”
“ശ്യാമവർണം ഇഷ്ടമാണ് മീരക്ക്”
“നിമിഷങ്ങളെ പിടിച്ചു വയ്‌ക്കേണ്ട ആവശ്യമില്ല
സ്പെഷ്യൽ ആണെങ്കിൽ തങ്ങി നിന്നുകൊള്ളും”
“നിനക്കായി എഴുതുന്ന സന്ദേശങ്ങളിൽ മാത്രം അക്ഷരത്തെറ്റുകളും മുറിഞ്ഞ വാക്കുകളും”
“ഞാൻ നിനക്കായി കരുതിയ വർണങ്ങളിൽ
ഏറ്റവും തെളിഞ്ഞത് നിനക്കുള്ള കരുതലാണ്
വർണങ്ങളിലൊരെണ്ണം
നിന്റെ വേനലിലും മഴയിലും കുട ചൂടിയപ്പോൾ
മറ്റുവർണങ്ങളും
എന്റെ കുടകീഴിൽ വന്നുചേർന്നു”
“നിൻ നുണകൾക്ക് ഞാൻ സഖിയായി നിന്നിടാം
വരാമോ ഒരു ദിനം –
മൗനത്തിന്റെ ലോകത്തുനിന്നും
എന്നോട് മിണ്ടുവാൻ”
“എൻ കണ്ണിനുള്ളിൽ സ്വപ്നം കണ്ടുറങ്ങാൻ
നിനക്കായി ഒരു തൊട്ടിൽ കെട്ടാം ഞാൻ
നിന്റെ താരാട്ടു പാട്ടായി
ഞാനും സ്വപ്നം കണ്ടുറങ്ങട്ടെ”
“നിന്റെ കണ്ണുനീർതുള്ളിയിൽ അടർന്നുവീണ
ഓരോ താരകത്തെയും പെറുക്കിയെടുക്കണം എനിക്ക്”
“നിന്റെ നാമം ഏറ്റവുമിരുളാർന്ന
ശ്യാമമേഘത്തിൽ എഴുതി ഞാൻ
എൻ കൺകളിൽ മാരിവിൽതുള്ളിയായ് പൊഴിവതു
കാത്തിരിപ്പൂ ഞാൻ”
“ഏറ്റവും ആത്മാർത്ഥ സ്നേഹം പലപ്പോഴും അറിഞ്ഞുപോകണമെന്നില്ല
മനഃപൂർവം അറിയിക്കാതെ പോകുന്നതാണ് അതിലേറെ…..”
“പെയ്തിറങ്ങുന്ന രാത്രിമഴതുള്ളികളിൽ
നിനക്കായ് മാത്രമൊരീണം തിരയുന്നിതാ ഞാൻ”
“പകുതിയിൽ വച്ച് നിർത്തിയ ഗാനങ്ങൾ പാടിത്തീർക്കണം
അതും നിനക്കായ് മാത്രം”
“എഴുതേണ്ടത് വർണപേപ്പർതാളുകളിലല്ല
നമ്മുടെ മനസ്സിന്റെ താളുകയിലോരോന്നിലും
ഈ കടന്നു പോകുന്ന ഓരോ നിമിഷവും
ഓർമകളായി സൂക്ഷിക്കുവാൻ, എന്നെന്നേക്കുമായി”
“തുലാവർഷം കൊണ്ടുവന്നതിലധികം –
ബാഷ്പതുള്ളികൾ കൊണ്ടുവന്നത്
നിന്റെ ചിന്തകളും നിന്റെ സാമീപ്യവും
അതിൽ സന്തോഷമുണ്ട്, വേദനയുണ്ട്
കണ്ണുകളിൽ പെയ്തൊഴിയുന്നുണ്ട്
മനസ്സിൽ വിങ്ങലായ് തങ്ങുന്നുമുണ്ട്
എനിക്കും നിനക്കും ഒരുപോലെ സ്വന്തം💫♾”
“ഒരു മേഘമായ് നിൻ കണ്ണുകളിൽ നിറഞ്ഞ്
ഒരു കാർമേഘമായ് വർഷിച്ച്
ഒരു വൻനദിയായ് നിറഞ്ഞൊഴുകി
നിൻ ഹൃദയസാഗരത്തിന്നാഴങ്ങളിൽ ഒളിക്കണം …..
ഒരിക്കൽ കൂടി”
“എന്റെ മൗനങ്ങളൊക്കെയും
നീ നിന്നിലൊളിപ്പിച്ച നിന്റെ വാക്കുകളായിരുന്നു
നിന്റെ കണ്ണുകളിൽ അന്ന് കണ്ടതും
എന്റെ ഭൂതകാലത്തിന്റെ –
മാഞ്ഞുപോയ ഏടുകളിൽ പലതായിരുന്നു
കണ്ണുനീരിൽ ഒളുപ്പിച്ചു നാം രണ്ടുപേരും
നീ എന്നെയും ഞാൻ നിന്നെയും
പിന്നെ കണ്ടെത്തി നാം പലകുറി
ഞാൻ നീ ആയിരുന്നു, നീ ഞാനും”
“എൻ വരികളിലൂടെ നിനക്ക് അമരത്വം നൽകുമ്പോൾ
മൃതികൾക്കപ്പുറം ഞാൻ അനുനിമിഷം –
നിന്നിൽ പുനർജനിക്കുകയായിരുന്നു
ഉഷസ്സുകൾ പലതും കടന്നുപോയ്, സന്ധ്യകളും
എങ്കിലും നിന്നിൽ പിറവിയെടുക്കുമാ നിമിഷങ്ങൾക്ക് മാത്രം
ഇല്ലൊരു മടക്കയാത്ര, ഇല്ലൊരു അസ്തമയവും🌈🦋♾💕”
“നിന്നിൽ ഞാൻ ജീവിക്കുന്നു എന്ന് ഓർമ്മപ്പെടുത്തുവാൻ മാത്രം മിടുക്കുന്ന ഈ ഹൃദയം”
“ചില തോന്നലുകൾ യാഥാർഥ്യങ്ങളായി തോന്നുന്ന ചില നിമിഷങ്ങൾ
ആ നിമിഷങ്ങൾ എന്തിന്റെയൊക്കെയോ നന്ദി കുറിയ്ക്കുകയായ്
തീർത്തും യാദൃശ്ചികമായി….
ആ നിമിഷത്തിൽ നിന്നൊരു മടക്കയാത്ര അസാധ്യമാണ്
ജീവിതം മാറ്റിമറിക്കുന്ന ചില നിമിഷങ്ങൾ”
“ഭൂമിയിലേക്ക് ചില നക്ഷത്രങ്ങൾ തിരിച്ചണയാറുണ്ട് പോലും
യുഗങ്ങൾക്കപ്പുറം കൊഴിഞ്ഞ,
തനിക്ക് മാത്രം സ്വന്തമായ ഏതോ നക്ഷത്രത്തിന്റെ തിരച്ചലിൽ.
ഒരുപക്ഷെ അന്ന് പറഞ്ഞു മുഴുവിക്കാൻ
കഴിയാതെ പോയ ഒരു കഥ ബാക്കി ഉണ്ടാവാം
ഒരുപക്ഷെ അന്ന് മുറിഞ്ഞുപോയ
ഏതോ ഒരു ബന്ധം ബാക്കിയുണ്ടാവാം ✨💫💕♾💥”
“മനസ്സിന്റെ പുസ്തകതാളുകൾ എല്ലാം മറിച്ചാലും
നിന്റെ നാമം ഉണ്ട്, എവിടെയെങ്കിലും
താളുകളിലോരോന്നിലും …..
വരികളിൽ കോറിയിട്ടവ…
കവിതകളിൽ ഒളിച്ചുവച്ചവ…
ചുടുശ്വാസത്തിൽ പകർത്തിവച്ചവ…
പിന്നെ മറ്റു നാമങ്ങളിൽ വിശേഷിക്കപ്പെട്ടവ….
എല്ലാം എനിക്ക് ഒരുപോലെ പ്രിയം”
“നിനക്കായ് കരുതിവച്ച പാട്ടിനായി
നീ ഓരോ രാവും കാത്തിരിക്കുമ്പോഴും
എന്റെ മിഴികൾ പെയ്തൊഴിയുന്നത്
എന്റെ വേദന വാക്കുകളിൽ ഞാൻ –
ഒളിപ്പിക്കാറുണ്ട് പലപ്പോഴും
നീ അവ ചികഞ്ഞെടുക്കും എന്ന പ്രതീക്ഷയാൽ.
അങ്ങകലെ അമ്പിളി നോക്കി ചിരിക്കുമ്പോഴും
നീ ഒരുപക്ഷെ എന്നരികിൽ എത്തിയാലോ,
എൻ വാക്കുകൾ വായിച്ചെടുത്ത്…
എൻ മൗനങ്ങൾ കോർത്തെടുത്ത്…..”
“ഇന്നത്തെ പൗർണ്ണമിയുടെ കുളിരിനു നിന്റെ സാമീപ്യം ഉണ്ടായിരുന്നു നിന്റെ സുഗന്ധം ഉണ്ടായിരുന്നു ആ കുളിർക്കാറ്റെന്നളകങ്ങളെ മാടിയൊതിക്കിയപ്പോൾ ഞാൻ തൊട്ടറിഞ്ഞത് നിന്റെ സാമീപ്യത്തിൻ ചുടുനിശ്വാസങ്ങളായിരുന്നു”
“നാം ഒരുമിച്ചു നനഞ്ഞ എത്ര മഴകൾ!
വാക്കുകളുടെ മഴ, വാനവില്ലിൻ മഴ
നിലാവിനെയും മൗനത്തിന്റെയും മഴകൾ
നാം ഒരുമിച്ചു നനയാതെ പോയ എത്ര മഴകൾ!
പരസ്പരം പറയാതെ വിട്ടുപോയ കഥകൾ
പകുതിക്ക് വച്ച്പോയ കടങ്കവിതകൾ
ഇനി എത്ര മഴകളുണ്ട് ഒരുമിച്ചു നനയുവാൻ!!
“പൂർണചന്ദ്രികയും നീണ്ട സംഭാഷണങ്ങളും….
രാത്രിയുടെ അന്ത്യയാമങ്ങളിൽ
ഇതൾ പൊഴുക്കുന്ന ഒരായിരം രഹസ്യങ്ങളും
മൗനങ്ങളെ അലിയിപ്പിക്കുന്ന വാക്കുകളും…
എല്ലാം ഇന്നലെ കൊഴിഞ്ഞ നിശാഗന്ധി പോലെ
സുഗന്ധം മാഞ്ഞുപോയിട്ടില്ല ഇതുവരെ
കാത്തിരിക്കുന്നു വീണ്ടും മറ്റൊരു –
നിശാഗന്ധി വിരിയും രാവിനായ്
Image source: Pixabay
(Visited 263 times, 1 visits today)
Please share if you like this post:
Recent Comments