പോസിറ്റീവ് ചിന്തകൾ
“മനപ്പൂർവ്വമല്ലാതെ മറ്റുള്ളവർ ചെയ്യുന്ന തെറ്റുകൾ ക്ഷമിച്ചുകൊടുത്തുകൂടെ നമുക്ക്…….കുറച്ചെങ്കിലും?”
“Virtual friends-ഉം real friends-ഉം തമ്മിൽ അന്തരമില്ല എനിക്ക്. കുറച്ച് സൂഷ്മമായി നിരീക്ഷിച്ചാൽ അവരുടെ വിരൽത്തുമ്പിലൂടെ മനസ്സ് വായിച്ചെടുക്കാനാവും, കുറച്ച ക്ഷമയുണ്ടെങ്കിൽ “
“ആഗ്രഹങ്ങൾ നേടിയെടുക്കുക – ഭൂമിയിലെ ഏറ്റവും സന്തോഷമുള്ള കാര്യം.
ആ ആഗ്രഹങ്ങൾ ഉപേക്ഷിക്കാൻ മനസ്സിന് കഴിയുക – അടുത്ത് സന്തോഷമുള്ള കാര്യം”
“മറ്റുള്ളവരുടെ മുന്നിൽ കാണിക്കുന്നതല്ല സ്വയം ജീവിച്ചുതീർക്കുന്നതാണ് ജീവിതം “
“പരാജയങ്ങൾ സ്വയം ഏറ്റുവാങ്ങുമ്പോൾ പൊരുതാനുള്ള അവസാന ശ്രമമാണ് അടിയറവ് വയ്ക്കുന്നത്, തീരത്തണയും തിര പാറക്കെട്ടിൽ സ്വയം തലതല്ലിച്ചിതറും പോലെ”
“ശുഭാബ്ദി വിശ്വാസം അധികം ആയാൽ സ്വപ്നസഞ്ചാരി ആകുമോ?”
“ഇടക്കിടക്ക് ഒരു ബ്രേക്ക് ആകാം…
സങ്കടപെടുത്തുന്ന സൗഹൃദങ്ങളിൽ നിന്ന്
വേദനിപ്പിക്കുന്ന ഓർമകളിൽ നിന്ന്
ചെയ്യുന്ന ജോലിയിൽ നിന്ന്
പൂർവാധികം ഊർജത്തോടെ തിരിച്ചുവരാൻ “
“ആയുസ്സ് നീട്ടിക്കിട്ടാൻ വേണ്ടി എന്തിനാ തിരിയുടെ വെട്ടം കുറയ്ക്കുന്നത്?
ചെറുതെങ്കിലും ഉജ്ജ്വലമായൊരു ജീവിതം ജീവിച്ചു തീർക്കണം”
“ഓരോ കുഞ്ഞുമോഹം നടക്കാത്തപ്പോഴും ഇതിലും നല്ലരീതിയിൽ നടക്കാനുള്ള വിധി ഉള്ളതുകൊണ്ട് എന്നങ്ങു കരുതി സമാധാനിക്കും ഞാൻ. പിന്നെ പരിശ്രമത്തിന്റെ പുത്തൻവഴികൾ… “
“ആർക്കും പ്രയോജനമില്ല എന്നോർത്ത് അവസാനിപ്പിക്കുന്നതിലും നല്ലതല്ലേ ഭൂമിയിൽ ഒരാൾക്ക് വേണ്ടിയെങ്കിലും പ്രയോജനം ചെയ്യാൻ ആ ജീവൻ മാറ്റിവെയ്ക്കുക? #ആത്മഹത്യ “
“പൊയ്മുഖങ്ങളുടെ ഈ ലോകത്ത് തനിച്ചതായാൽ ദുഃഖിക്കരുത്. നിഴലിനെ കൂട്ടുപിടിച്ച് കരുത്തോടെ മുന്നോട്ട് നടക്കുക.കൊടുംചൂടിൽ അവൻ കൂടെ നിൽക്കും, ഇരുളിൽ മറഞ്ഞാലും “
“അവസാന നിമിഷം വരെ ശ്രമം ഉപേക്ഷിക്കരുത്, വിധി തട്ടിപ്പറിക്കുംവരെ. പിന്നീടൊരിക്കലും ഖേദിക്കേണ്ടി വരില്ല. ശുഭദിനം കൂട്ടുകാരെ “
“മറ്റൊരാളുടെ അനുവാദത്തിനായി കാത്തുനിൽക്കാതെ ജീവിതത്തിന്റെ തീരുമാനങ്ങൾ സ്വയം എടുത്ത് ശീലിക്കുക. ആത്മവിശ്വാസത്തിന്റെ ഓരോ പടവുകൾ കേറിത്തുടങ്ങുംപിന്നെയങ്ങോട്ട്”
“സ്വപ്നങ്ങളാണ് പലതും പിന്നീട് പരിശ്രമങ്ങൾക്ക് വളം നൽകുന്നത്. പക്ഷെ പൂവിടുന്നതും അല്ലാത്തവയും വളമിട്ടുതുടങ്ങുമ്പോൾ തന്നെ തിരിച്ചറിയണം. നിരാശപ്പെടേണ്ടി വരില്ല.”
ഒരു ശതമാനം സാധ്യത ഉള്ള സ്വപ്നത്തെയും വെറുതെ വിടരുത്. വളമിടുക, പരിശ്രമിക്കുക. പൂത്തുതളിർത്തില്ലെങ്കിലും ഖേദിക്കില്ല.””അബദ്ധങ്ങളെ കൊച്ചു തമാശകളായി കാണാൻ കഴിയണം. ആ കളിയാക്കലുകൾ ചിരിയോടെ ആസ്വദിക്കണം.വലിയ പ്രശ്നങ്ങളെ എളുപ്പം നേരിടാൻ നിങ്ങൾക്കത് തുണയാകും “
“തിരഞ്ഞെടുക്കുന്ന മാർഗം അനുസരിച്ചായിരിക്കും ജയപരാജയങ്ങൾ നിർണയിക്കുക, ലക്ഷ്യത്തിൽ എത്തിച്ചേരാൻ എടുക്കുന്ന സമയത്തിന്റെ ദൈർഘ്യവും.”
“നിശാശലഭങ്ങൾ പോലെയാണ് സ്വപ്‌നങ്ങൾ, വർണഭേദങ്ങൾ കുറവാണ്. സ്വപ്നങ്ങൾക്ക് മാരിവില്ലിൻ നിറച്ചാർത്തും ശോഭയും നൽകാൻ പ്രയത്നങ്ങൾക്ക് കഴിയും.”
“വാക്കുകൾ കൊണ്ട് ചുറ്റുമുള്ളവർ കാരണങ്ങളില്ലാതെ ആക്രമിക്കുമ്പോൾ ഒന്നോർക്കുക, നിങ്ങളുടെ ഉയർച്ചയിൽ അവർ സന്തുഷ്ടരല്ല. കാരണങ്ങൾ തിരഞ്ഞ് നമ്മുടെ സന്തോഷം കളയണോ “
“കാത്തു നിൽക്കുമ്പോൾ മരണം എത്തണമെന്നില്ല, അപ്രതീക്ഷിതമായി കടന്നുവന്നു എന്നുംവരാം. ജനനം & മരണം എന്ന രണ്ടു ബിന്ദുക്കൾക്കിടയിൽ എത്രത്തോളം ഭംഗിയായി പറന്നുനടക്കാം, ഒരു പെൻഡുലംപോലെ ചിന്തകളിൽ എത്രത്തോളം oscillateചെയ്യാം എന്നാണ് ഒരു മിന്നല്പിണരുപോലെ കടന്നുപോകുന്ന ഈ ജീവിതയാത്രയ്ക്കിടയിൽ ചിന്തിക്കേണ്ടത്”
“സന്തോഷത്തേക്കാൾ ദുഃഖങ്ങളെ കണ്ടെത്തിപിടിക്കാനാണ് കൂടുതൽ എളുപ്പം…എന്താണെന്നറിയില്ല മനുഷ്യമനസ്സുകൾക്കെപ്പോഴും അതിനോടാണ് കൂടുതൽ താല്പര്യം. ഒരു പ്രത്യേകകഴിവ് ഉണ്ടെന്നു തന്നെ പറയാം. മറിച്ചായാൽ നിങ്ങളുടെ ചെറിയലോകത്തിൽ തന്നെ വലിയ സന്തോഷങ്ങൾ സൃഷ്ടിക്കാനാവും”
അതാണ് ഹീറോയിസം”
Recent Comments