Tagged: മനസ്സ്

0

ഒരു കുഞ്ഞുനക്ഷത്രം!

ഒരു പ്രപഞ്ചം കീഴടക്കിയ തോന്നലായിരുന്നു ഒരുപാട് യുദ്ധങ്ങൾക്കൊടുവിൽ നീയെൻ മുന്നിൽ പരാജിതനായ നിമിഷം നീയെന്റെ മനസ്സ് കവർന്ന നിമിഷം. അന്ന് നമ്മളിരുവരുമൊരുമിച്ചു തീർത്ത നമ്മുടെ നിഗൂഢപ്രപഞ്ചത്തിൻ യവനികയ്ക്കപ്പുറം അനേകായിരം കൊള്ളിമീനുകൾ പൊഴിയുന്നുണ്ടായിരുന്നു,  ഇരുമനസ്സുകളുടെ താളത്തിനൊപ്പം. പിന്നീടെന്നോ ഒരു നാൾ പതിയെ തോന്നി തുടങ്ങി ആ യുദ്ധങ്ങളെല്ലാം വെറുതെയായിരുന്നുവെന്ന്...

0

അകലങ്ങളിൽ …….

“അടുപ്പങ്ങളാണ് എപ്പോഴും അകലങ്ങൾ സൃഷ്ടിക്കുന്നത് “ “മനസ്സ് കൊണ്ട് അകലത്തിൽ നിർത്തിയാലും അടുത്തുപോകുന്ന ചിലർ “ “അകലെയാണോ അരികെയാണോ എന്നുപോലും തിരിച്ചറിയാനാകാത്ത ഒരു മഞ്ഞുപടം പോലെ നിൽക്കുന്ന ചിലർ” “കേട്ടില്ലെന്നു നടിച്ചു നീ താണ്ടുന്ന ഓരോ കാൽവെയ്പ്പും എനിക്ക് സമ്മാനിക്കുന്നത് എനിക്ക് നിന്നിലേക്ക് എത്തുവാനുള്ള കാതങ്ങളുടെ അകലമാണ്”...

2

വിരഹം/വേദന

“ഹൃദയം ഉള്ളവർക്ക് വേദനകളിൽ നിന്നും അകലുക എളുപ്പമല്ല!!!” “മരുഭൂമിയിൽ ഞാൻ തളിർത്തു കണ്ടൊരാ ഹിമകണം കള്ളിമുള്ളിൽ നീയൊളിപ്പിച്ച എന്റെ കണ്ണുനീർ പുഷ്പങ്ങളായിരുന്നു”   “കള്ളിമുള്ളിൽ നീ തീർത്ത ഹിമകണങ്ങൾ പുഷ്പ്പിക്കുന്നതും കാത്തിരിക്കുന്നു ഞാൻ എന്നാൽ പുതിയ വേലകളുമായ് അനേകം കാതം നീ കടന്നുപോയി”   “കുറച്ചുനാൾ പിരിഞ്ഞിരിക്കാൻ...

0

ചില തോന്നലുകൾ

    “സത്യം പറഞ്ഞാൽ ഞാനിപ്പോഴും 21 വയസ്സുള്ള പെൺകുട്ടിയാണ്. അവിടെ നിന്നും കാലം ഒരു വ്യാഴവട്ടം മുന്നോട്ട് നടന്നിട്ടും, അവിടെനിന്നും ചലിച്ചിട്ടില്ല എന്റെ മനസ്സ്. ഒരുപക്ഷെ കാലം എനിക്കായ് അപ്പോൾ കരുതി വച്ചിരുന്ന എന്തോ ഒന്ന് കിട്ടാത്തതിനാൽ, അതും പ്രതീക്ഷിച്ച് അവിടെ തങ്ങിയതാവാം എന്റെ മനസ്സ്”...

0

പോസിറ്റീവ് ചിന്തകൾ

“ചെറുതായിക്കോട്ടെ, ആദ്യമായി ചെയ്തു വിജയിക്കുന്ന എന്തിനും ഒരു മാധുര്യമുണ്ട്  “   “പകുതി വഴിയിൽ നിർത്തി വച്ച പല മോഹങ്ങളെയും തിരികെ വന്നു കൂട്ടികൊണ്ട് പോവാൻ ഒരു മോഹം “     “മനപ്പൂർവ്വമല്ലാതെ മറ്റുള്ളവർ ചെയ്യുന്ന തെറ്റുകൾ ക്ഷമിച്ചുകൊടുത്തുകൂടെ നമുക്ക്…….കുറച്ചെങ്കിലും?” “Virtual friends-ഉം real friends-ഉം...

0

മനസ്സ് എന്ന മായാപ്രപഞ്ചം

    “ചിലപ്പോഴൊക്കെ ഇങ്ങനെയാണ്. നിസ്സാരമായ ഒരു ചോദ്യത്തിനുപോലും മറുപടി കണ്ടെത്താൻ മനസ്സിന് കഴിയാറില്ല” “മനസ്സിൻ ഭിത്തിയിൽ പതിയുമോരോ സ്‌മൃതികൾക്ക് മുകളിലായി പുത്തൻ ഓർമകളുടെ ചായംപൂശുന്നു ദിനംപ്രതി അവയ്ക്ക് നിറം ചാലിക്കും കാലത്തിൻ കരങ്ങളാൽ തന്നെ” “മനസ്സ് – കുറിക്കപ്പെടുന്നു പല രേഖാചിത്രങ്ങളുമിവിടെ തെളിമാനത്തു ചിത്രങ്ങൾ വരയ്ക്കും...

0

കാർമേഘം

    വെള്ളമേഘം സുന്ദരിയാണ് പക്ഷെ മനുഷ്യമനസ്സുകൾക്ക് ആശ്വാസമായി – പെയ്തിറങ്ങാൻ അവൾക്കാവില്ല.  കാര്മേഘത്തിനു ശ്യാമവർണമാണ് ഇടിവെട്ടും മിന്നല്പിണരുകളുമാണ് തോഴികൾ എന്നാൽ അവളുടെ മനസ്സ് നിറയെ – അലിയുന്ന ജലബിന്ദുക്കളാണ് . ഇടിവെട്ടും മിന്നല്പിണരുകളുമായി കാർമേഘം അലിഞ്ഞിറങ്ങുമ്പോൾ വർഷബിന്ദുക്കളിൽ അവളുടെ ആന്തരിയ ചൈതന്യവും സൗന്ദര്യവും പെയ്‌തൊഴിയുന്നു. വെന്മേഘത്തെ...

0

ചില ചിന്തകൾ

      “മനസ് മരുഭൂമിപോൽ വറ്റി ഉണങ്ങുമ്പോൾ ഏകാന്തത കൊടുങ്കാറ്റായി ചുറ്റി നടക്കുന്നു…….”   “സ്‌മൃതികൾ പുനർജ്ജന്മം നേടുകയാണെങ്കിൽ മൃതിക്ക് ചിറകേകാൻ കാലത്തിനു കഴിഞ്ഞീടുമോ?”   “മനസ്സിൻ വിങ്ങലുകൾ തേങ്ങലായ് മാറുമ്പോൾ ചേക്കേറുന്നൊരാ മോഹപ്പക്ഷികൾ കൂടുവിട്ട് പറക്കുന്നു”   “സന്ധ്യകൾ മാടിവിളിക്കുമ്പോൾ ചക്രവാളത്തിന്നരികിലേക്ക് തിടുക്കത്തിൽ പറന്നകലുമാ...

error: