അന്യമാണെനിക്കിന്നും…..
കടന്നുപോയ വസന്തങ്ങൾ പലതുണ്ട്…
ഒരു ഞൊടിയെങ്കിലും കിതച്ചു നിന്നശേഷം
കടന്നുപോയ കഥയതിലൊന്ന്
എന്നിലെ വസന്തം കൊഴിഞ്ഞതില്ല എന്ന
ഓർമ്മപ്പെടുത്തലുമായി…….
വേരുറച്ചുപോയ ശിശിരങ്ങൾ പലതാണ്
ഇലകളില്ല പൂക്കളില്ല
എങ്ങും ഹിമത്തിൻ ശാന്തതയും
മരണത്തിൻ കുളിരും…
ഋതുക്കൾ ചേലമാറുമ്പോഴും
എനിക്കായ് കരുതുന്ന നിറപൂക്കളൊന്നുമാത്രം
മരണത്തെ പുതപ്പിക്കും തൂവെള്ള നിറം!
ഋതുക്കൾ മാറുമ്പോഴും
കാലത്തിന്നിതളുകൾ കൊഴിയുമ്പോഴും
ആ നിറത്തിനു മാത്രമില്ലൊരു മാറ്റവും
പക്ഷെ അന്യമാണെനിക്കിന്നും
മരണത്തെ അനുഗമിക്കും ആ നീണ്ട ശാന്തതയും
കുളിരായ് വെള്ളിവർണപൊട്ടുകളാൽ
നീലവിഹായസ്സൊരുക്കും നനുത്ത വിരിപുതപ്പും
Image source: Pixabay
Recent Comments