Tagged: വസന്തങ്ങൾ

0

പരിശ്രമം

കൊഴിഞ്ഞ ചില്ലകളിൽ പുത്തൻനാമ്പുകൾ തളിർക്കാൻ സമയമെടുക്കുമായിരിക്കാം. ഇതിനിടയിൽ പൂക്കാത്ത വസന്തങ്ങൾ പലതും വന്നുപോകുമായിരിക്കാം. ഇലകൾ നനയ്ക്കാത്ത കാലവർഷവും വന്നെത്തിനോക്കി പോകുമായിരിക്കാം. ശിശിരവും ഹേമന്തവും ഗ്രീഷ്‌മവുമെല്ലാം പതിവുപോൽ നിറച്ചാർത്തണിഞ്ഞു പോകുമായിരിക്കാം. ഒരുപക്ഷെ വീണ്ടും തളിർക്കുകയോ പുഷ്പിക്കുകയോ ചെയ്യില്ലാരിക്കാം. എങ്കിലും കാലത്തിൻ കേളികൾ ഇങ്ങനെ പല പൊയ്മുഖങ്ങൾ അണിഞ്ഞുപോവുമ്പോഴും ഉയർത്തെഴുന്നേൽക്കാനുള്ള...

0

നീർമാതളപ്പൂക്കൾ

നിനക്കായ് ഞാനൊരു വാനം വരച്ചു അതിൽ ചന്ദ്രനും നക്ഷത്രങ്ങളും നെയ്തുചേർത്തു നിനക്കായ് മാത്രമായ് – ആ നീലകുന്നിൽചെരിവിൽ ഒരു നീർമാതളത്തോട്ടം നട്ട്‌ നനച്ചു എൻ സ്നേഹത്തിൻ നൂറു പൊൻവിത്തിട്ടു. ഇലപൊഴിയുന്ന ശിശിരങ്ങളിലും പിന്നെ നീ പുഷ്പിക്കുമാ ഗ്രീഷ്മങ്ങളിലും കാവൽവിളക്കായ് എരിഞ്ഞുനിന്നു, വർഷകാലങ്ങളിൽ നിനക്ക് കുടയായി. മാതളപ്പൂവിന്നിതളുകൾ മഞ്ഞയത്രേ...

0

അന്യമാണെനിക്കിന്നും…..

കടന്നുപോയ വസന്തങ്ങൾ പലതുണ്ട്… ഒരു ഞൊടിയെങ്കിലും കിതച്ചു നിന്നശേഷം കടന്നുപോയ കഥയതിലൊന്ന് എന്നിലെ വസന്തം കൊഴിഞ്ഞതില്ല എന്ന ഓർമ്മപ്പെടുത്തലുമായി……. വേരുറച്ചുപോയ ശിശിരങ്ങൾ പലതാണ് ഇലകളില്ല പൂക്കളില്ല എങ്ങും ഹിമത്തിൻ ശാന്തതയും മരണത്തിൻ കുളിരും… ഋതുക്കൾ ചേലമാറുമ്പോഴും എനിക്കായ് കരുതുന്ന നിറപൂക്കളൊന്നുമാത്രം മരണത്തെ പുതപ്പിക്കും തൂവെള്ള നിറം! ഋതുക്കൾ...

0

അവസാനത്തെ ഇല

സന്ധ്യ തൻ കുങ്കുമചെപ്പിൽ നിന്നാകാശം സർവ സുമംഗലിയായ നേരം ദളങ്ങൾ കൊഴിഞ്ഞൊരാ, മരുഭൂവിൽ ഏകനായ് നിൽപ്പൂ നിൻ ശിശിരത്തിൻ കാൽവെയ്പ്പിനായ്. ഇവിടെ വസന്തങ്ങൾ പെയ്തിരുന്നു ശിശിരങ്ങൾ ഒളിച്ചു കളിച്ചിരുന്നു മേഘങ്ങൾ വർഷം പൊഴിച്ചിരുന്നു വേനലും വന്നെത്തി പോയിരുന്നു. കണ്ടു രണങ്ങൾ പലതുമിവിടെ കണ്ടു സൗഹൃദ ബന്ധങ്ങളെ തണലിൽ...

error: