Humour Tweets

 
 
“അടുത്ത വർഷം മുതൽ റിലീസ് ആകുന്ന എല്ലാ സിനിമകൾക്കും statutory warning-നൊപ്പും ജന ഗണ മനയും ഫിലിം റീലിൽ തന്നെ വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല……..
അങ്ങനെ വന്നാൽ ടീവിയിൽ വരുമ്പോഴും നെറ്റിൽ കാണുമ്പോഴും എണീറ്റ് നിന്നാദരിക്കാതെ പറ്റില്ലല്ലോ. കോടതി കേൾക്കേണ്ട ഈ കാര്യം idea അടിച്ചുമാറ്റിയാലോ”
 
“നിനക്ക് ഇങ്ങനെയൊരുകഴിവ് ഉള്ളകാര്യം ഞാനന്ന് തിരിച്ചറിഞ്ഞില്ലല്ലോടീ എന്ന് പറഞ്ഞുകൊണ്ട് ഒരു സുഹൃത്തെന്നെയിന്നു വിളിച്ചു 10 വർഷങ്ങൾക്ക് ശേഷം. പുട്ടുകുറ്റി എന്നാ ഞാൻ അവനെ പണ്ട് വിളിച്ചിരുന്നത്……. ട്വീറ്ററിന്റെ ഗുണം”
 
#സാഹിത്യം #കവിത #സൗഹൃദം“സുഹൃത്തുക്കൾ ലാഘവത്തോടെ കൈകാര്യംചെയ്യുന്ന പല പ്രശ്നങ്ങളും ടെന്ഷന്റെ ഉച്ചകോടിയിലെത്തിക്കാൻ ബന്ധുക്കൾക്ക് കഴിയും”
 
“ദിനങ്ങൾ ഓരോന്നായി കൊഴിയുന്നതുകൊണ്ട് മാത്രം വയസ് കൂടുന്ന പാവം മനുഷ്യർ നാം….”
 

“സ്നേഹിക്കുന്ന ആളെ ഒരിക്കലും വിവാഹം കഴിക്കാൻ പാടില്ല എന്നുപറയുന്ന ഒരു സുഹൃത്ത് എനിക്കുണ്ട്. പ്രണയം അനശ്വരമത്രെ”

“ഏകാന്തതയുടെ പര്യായപദമാണോ സ്വാതന്ത്ര്യം ???”

“Our dislikes turn likes, when the person whom we like….like our dislikes”

“എന്തിനാ ഇത്രനേരത്തെ അമ്പലത്തിൽ തൊഴാൻവന്നത്? കുറച്ചകഴിഞ്ഞുവന്നാലേ ഒരുപാടാൾക്കാരെ കാണാൻപറ്റൂ – 70 കഴിഞ്ഞ ഒരമ്മുമ്മ ഒരിക്കലെന്നോടുപറഞ്ഞത്
എനിക്കാണെങ്കിൽ തിരക്കിൽ തൊഴുന്നതേ അലർജി ആണ്……”

“ബുദ്ധിജീവിയായോ എന്നൊരു സംശയം. തലയിൽ പല തരം പക്ഷികൾ കൂടുവച്ചത് പോലൊരു തോന്നൽ…..”

“ഒന്നു നോക്കിയാൽ നാവ് ഉള്ളവർ ആണല്ലേ നമ്മൾ ട്വീപ്സ് എല്ലാം – ലിംഗം പ്രായം ഭേദമന്യേ. അതുകൊണ്ടാണല്ലോ തിരശീലക്കപ്പുറം ഒളിച്ചിരിക്കാതെ TL-ൽ ആയിരം നാവുള്ള അനന്തൻമാരായി ഇങ്ങനെ വിലസുന്നത്  “

“ആളെ തിരിച്ചറിഞ്ഞസ്ഥിതിക്ക് വില്ലന്റെ പുറകെ എന്തിനാ നായകനും പോലീസും ഇങ്ങനെ ഓടുന്നെ? arrest warrant-ഓടെ പിന്നീടും പിടിക്കാലോ. നമ്മുടെ മൂവീസിന്റെ ഒരു കാര്യമേ”

“നമ്മളെ ബ്ലോക്കിയവനെ തിരിച്ച് ബ്ലോക്കരുത്. എങ്കിൽ പിന്നെ നമ്മുടെ ട്വീറ്സ് വായിച്ചവൻ എങ്ങനെയാ നന്നാവുക?”

“കഴിവ് അറിഞ്ഞു തരുന്ന ചെരുപ്പേറിനെക്കാളും നല്ലതല്ലേ അതിന്റെ ആഴം അറിയാതെ തരുന്ന പ്രശംസ”

“ബ്ലൈൻഡ് കപ്പിളിന്റെ വീട്ടിലെ വാഷ് ബസിനു രണ്ട് കണ്ണാടി – മൂവികളുടെ ചില ശുദ്ധ അബദ്ധങ്ങൾ കാണുമ്പോൾ ചിരിക്കണോ കരയണോ എന്ന കൺഫ്യൂഷൻ”

“കള്ളം പറഞ്ഞു പറ്റിക്കുമ്പോൾ മറ്റേ വ്യക്തിയുടെ ആ വിഷയത്തിലുള്ള ആഴം കൂടെ അളക്കാൻ മറക്കരുത്. എല്ലാ വ്യക്തികളുടെയും അറിവിന്റെ അളവുകോൽ ഒന്നാണെന്ന് തെറ്റിദ്ധരിക്കരുത്.”

“നോട്ടിഫിക്കേഷൻ പേജ് നോക്കിയാൽ കുറെ മോഹൻലാൽ നെ കാണാം, 1980s മുതൽ latest, പല രൂപങ്ങളിലും ഭാവങ്ങളിലും – എന്റെ ട്വീറ്സ് ലൈക് ചെയ്തവർ “

“ചില കള്ളത്തരങ്ങൾ നിങ്ങൾ കണ്ടെത്തിയേക്കാം. അപ്പോൾ അഹങ്കരിക്കരുത്. നിങ്ങളെ ഇതിനുമുമ്പും ആരൊക്കെയോ പറ്റിച്ചിട്ടുണ്ട് “

“ആൺകുട്ടികൾക്ക് ഇത്ര ധൈര്യമായി വായിൽ നോക്കാൻ കിട്ടുന്ന അവസരമാണോ പെണ്ണുകാണൽ ചടങ്ങുകൾ? ഫ്രീയായി ചായയും തരും വീട്ടുകാർ   “

“വടി  കൊടുത്ത് അടി വാങ്ങിയാൽ കരയാൻ പാടില്ല, പരാതികൾ പാടില്ല”

“ജീവിതത്തെ പേടിച്ച്‌ മരിക്കാൻ ശ്രമിക്കുന്നവർക്കായ് ……
ചിലപ്പോൾ മരണത്തിലും വലിയ മാരണമാവും കാത്തിരിക്കുന്നത്, മരണത്തിനു ശേഷം  “

“പറയരുത് എന്ന് പറഞ്ഞു പറയുന്ന കാര്യം ചെന്ന് പറഞ്ഞാൽ പിന്നീട് അവരോട് ഒരു കാര്യവും പറയരുത്. പറയണോ? “

ഒറ്റക്കിരുന്നു സംസാരിക്കുന്ന അപൂർവ രോഗത്തിന് അടിമയാണ് ഞാൻ……..

“ആകെക്കൂടെ കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന മനസ്സ്
അപ്പോഴാണ് ഓരോ ചോദ്യവുമായിട്ടുള്ള വരവ്
വീണ്ടും കുഴക്കും
ഒരു ദിവസമെടുത്തു ഉത്തരം കണ്ടുപിടിക്കുമ്പോൾ പറയും
എനിക്കും അറിയാമായിരുന്നു എന്ന്…
പിന്നെ എന്തിനാ എന്നോട് ചോദിക്കുന്നെ
അറിയാവുന്നതു ആദ്യമേ പറഞ്ഞൂടെ?”
 
Image Source: Pixabay
 
(Visited 86 times, 1 visits today)

Sandy

A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: