Category: ചില ചിന്തകൾ ഈരടികൾ

ചില ചിന്തകൾ ഈരടികൾ

0

ഹൃദയ സ്പന്ദനങ്ങൾ

“മറ്റൊരു ലോകത്തിൽ നമ്മൾ- വീണ്ടും കണ്ടുമുട്ടിയാലോ….. പല കഥകളിലൂടെ അവിടെയെത്തി, പിന്നീട് അവിടുന്ന് ഒരുമിച്ചൊരു യാത്ര അങ്ങോട്ട്….❣️💫” “നിനക്ക് പകരം വയ്ക്കാൻ ഒന്നുമില്ല ഈ ലോകത്ത് ഈ ഞാൻ പോലും…..” “നീ തരുന്ന ഹൃദയ സ്പന്ദനങ്ങൾ….. മറ്റാർക്കും നൽകാൻ കഴിയാത്തവ….” “ഞാനെന്റെ ഒടിഞ്ഞ ചിറകുകൾ നേരെയാക്കിക്കോട്ടെ എന്നിട്ട്...

0

മീര

“ഞാൻ മൗനത്തിൽ അലിയിച്ച വാക്കുകളുടെ എണ്ണമെടുത്താൽ ആകാശത്തിൽ മിന്നിമറയുന്ന നക്ഷത്രങ്ങളെക്കാളേറെ സമുദ്രം നെഞ്ചിലേറ്റുന്ന തിരകളേക്കാളുമേറെ” #മീര “നീ ഇങ്ങനെ എത്രയെത്ര തെറ്റുകൾ സ്വയം കണ്ടെത്താൻ ശ്രമിക്കും. ശരികൾ കണ്ടെത്താൻ ശ്രമിക്കാത്തതെന്തേ?” “ഒരു പക്ഷെ ഞാൻ മറന്ന പല കാര്യങ്ങളും നീ ഓർമയിൽ സൂക്ഷിച്ചിട്ടുണ്ടെങ്കിലോ? അതെനിക്കെങ്ങനെ പറയാനാവും?” “ഒരു...

0

പ്രണയം

നാം പോലും അറിയാതെ കുരുങ്ങി പോകുന്ന ചില നിമിഷങ്ങൾ ഉണ്ട്. കാലം കൊഴിഞ്ഞുകൊണ്ടിരുന്നാലും മനസ്സ് എവിടെയോ തങ്ങിനിൽക്കും, എന്തോ പ്രതീക്ഷിച്ചു, ആരെയോ കാത്ത്. കാലങ്ങൾക്കിപ്പുറം ഓർമ്മപെടുത്തലുമായി ഒരു നിമിഷം കടന്നു വന്നേക്കാം, ഒരു അപരിചിതൻ കടന്നു വന്നേക്കാം, നമ്മെ കൂട്ടികൊണ്ടുപോവാനായി, കാലത്തിനൊപ്പം തുഴയുവാനായി, ഒട്ടും പ്രതീക്ഷിക്കാത്ത നിമിഷത്തിൽ….....

0

യാത്രകളും മടക്കയാത്രകളും

“ചില അനുഭവങ്ങൾ പകർന്നു നൽകാൻ വേണ്ടി മാത്രം ചില യാത്രകൾ, പിന്നീടുള്ള ജീവിതകഥയുമായ് യാതൊരു ബന്ധവുമില്ലാത്തവ….” “ചില യാത്രകൾ അങ്ങനെയാണ് ഒരു മടക്കയാത്ര ഉണ്ടാവില്ല…….” “മടക്കയാത്ര എളുപ്പമാണ്, പോയ വഴികൾ ഓർമയുണ്ടെങ്കിൽ…….” “മായുന്ന ഓർമ്മകൾ പലപ്പോഴും കൈപിടിച്ച് കൂടെ കൊണ്ടുപോകുന്നത് പിരിഞ്ഞുപോയ പലരുടെയും അവസാന ശേഷിപ്പുകളെ പിന്നെല്ലാം...

0

പല പ്രശ്നങ്ങൾ

“പലപ്പോഴും നമ്മൾ ചിന്തിക്കുന്ന ഗൗരവം കാണില്ല പല പ്രശ്നങ്ങൾക്കും” “പലപ്പോഴും നമ്മൾ ചിന്തിക്കുന്ന വലിപ്പം കാണില്ല പല പ്രശ്നങ്ങൾക്കും. കടുക് മണി പ്രശ്നങ്ങളെ അമ്പലമണിയുടെ ശബ്ദം പോലെ വലുതാക്കാൻ നമ്മൾ മിടുക്കരാണ്” “ജീവിതം അത്ര സീരിയസ് ആയി കാണേണ്ട ആവശ്യമുണ്ടോ? ബാല്യത്തിന്റെ കുട്ടികളിയും നിഷ്കളങ്കതയും ‘പക്വത’യുടെ പേരിൽ...

0

ആകാശം

“ഒന്ന് നോക്കിയാൽ ആരെയും കൂസാതെ ഒരു താങ്ങും തണലുമില്ലാതെ നിൽക്കുന്ന ആകാശത്തെ കണ്ടുപഠിക്കണം. ഇടിവെട്ടിയാലും മഴ പെയ്താലും കുലുങ്ങില്ലവൻ” “ഒന്ന് നോക്കിയാൽ ആരും തൊട്ടിട്ടില്ലാത്ത മായ പോലെയാണ് ആകാശം. പക്ഷെ ഒരിക്കലും എത്തിച്ചേരാൻ കഴിയാത്ത അകലങ്ങളിൽ അതിനൊരു രൂപം ഉണ്ടെങ്കിലോ. മനുഷ്യന് എത്തിച്ചേരാൻ കഴിയാത്തതൊന്നും ഇല്ലാ എന്ന്...

0

എഴുത്തുകാരനും വാക്കുകളും

“നല്ല എഴുത്തുകളിലൂടെ  മനുഷ്യ മനസ്സുകളുടെ ചിന്തകളെ മാറ്റിമറിക്കാനും എഴുത്തുകാരന് കഴിയും, അവനെ തിന്മയിൽ നിന്നും നന്മയിലേക്ക് നയിക്കാനും” “ഒരു എഴുത്തുകാരന്റെ ആത്മാവ് ആണ് അയാളുടെ വരികൾ….” “ഒരു എഴുത്തുകാരന്റെ വേദനയിൽ ജനിക്കുന്ന കുഞ്ഞാണ് അവന്റെ വരികൾ. മോഷ്ടിക്കുന്നവർ അറിയില്ല പോറ്റമ്മ ഒരിക്കലും പെറ്റമ്മ ആവില്ല, ആ കുഞ്ഞുകണ്ണുകൾ...

0

രാത്രിയും സഖിയാം നിദ്രയും

“നിദ്രയെ കാത്തുള്ള ഇരിപ്പ്….. “ “ഇനി ഒരു പകലിനായുള്ള നീണ്ട കാത്തിരിപ്പ്. നക്ഷത്രങ്ങൾ രാവിന് കാവലിരിക്കുമ്പോൾ ഞാൻ രാവിൽ പൂക്കും നിശാഗന്ധിയായ് സ്വപ്നം കണ്ടുറങ്ങട്ടെ “ “എനിക്കൊന്നുറങ്ങണം  നീയില്ലാത്ത ഒരു ലോകത്തേക്ക് മടങ്ങാനായി നീ തന്നെ വേദനകളെ സ്വാതന്ത്രരാക്കി കൊണ്ട് നീ കാണാത്ത അകലങ്ങളിൽ എത്തിച്ചേരാൻ” “വിരിഞ്ഞു...

2

രാത്രിമഴ

“രാത്രിമഴ അവളുടെ കൈവളകൾ കിലുക്കി പെയ്തൊഴിയുകയാണിപ്പോൾ” “ആർത്തലച്ച് കരഞ്ഞശേഷം നിശ നിദ്രയിലേക്ക് മടങ്ങുകയായ് മണ്ണിൽ വീണൊരാ മഴത്തുള്ളികളും ഓർമകളിൽ ലയിച്ചു കഴിഞ്ഞു” “മഴയിൽ കുളിച്ചൊരു പ്രഭാതം, ഞാനിന്നലെ സ്വപ്നം കണ്ടുറങ്ങിയതുപോലെ.” Image Source: Pixabay

0

മൗനം വാചാലം

“വാക്കുകൾക്കായി അവൾ പരതി നടന്നു മൗനം അവളെ വിലയ്ക്ക് വാങ്ങിയപ്പോൾ…..” “ഒരു നിമിഷത്തെ മൗനത്തിൽ നിശ്ചലയായാൽ തിരിച്ചറിയപ്പെടുമോ എന്ന ഭയം – വാചാലത്തിന്റെ നിർവ്വചനങ്ങളിൽ ഒന്ന്. #വാചാലം #പൊയ്മുഖം “ “ഒരു മൊഴിപോലും തിരിച്ചവൻ പറയാത്തവൾ ഓർത്തു മൗനം കൊണ്ട് എല്ലാത്തിനും കടം വീട്ടിയതാവാം” “മൗനം കൊണ്ട്...

error: