“ശരികളും തെറ്റുകളും എല്ലാം മനുഷ്യർ ഒരു നേർരേഖയ്ക്ക് അപ്പുറവും ഇപ്പുറവും എഴുതുമ്പോലെ ആണല്ലോ…..ന്യായങ്ങളും
വര എവിടെ വരയ്ക്കണമെന്ന് നിശ്ചയിക്കുന്നതും അവൻ തന്നെ”

“സ്വന്തം തെറ്റുകൾ ന്യായീകരിച്ചാൽ ഈ ജന്മത്ത് അവ തിരുത്താൻ ആവില്ല. ക്ഷമാപണം നടത്താൻ ലജ്ജ തോന്നേണ്ട ആവശ്യമില്ല”

ശരികളും തെറ്റുകളും

ശരികളും തെറ്റുകളും

“എന്നിലെ തെറ്റുകൾക്ക് നീ ഒപ്പം നിൽക്കേണ്ട
എന്നാൽ എന്നിലെ ശരികൾക്ക് നീ കൂടെ വേണം  “

“തെറ്റായ മാർഗത്തിലൂടെ നേടിയ വിജയം ഒരാൾക്കും പൂർണ സംതൃപ്തിയോ സന്തോഷമോ നൽകിയിട്ടില്ല, വെറുതെ പുറംലോകത്തെ കാണിക്കാം അത്രമാത്രം “

“കൂട്ടിയാൽ തെറ്റുന്നത്…. കണക്ക്
കൂട്ടാതിരിക്കുന്നത് നന്ന്.”

“ഏറ്റക്കുറവുകളും ഏറ്റുപറച്ചിലുകളും ….”

“തെറ്റിദ്ധാരണകൾകൊണ്ട് ഒരാളുടെ മനസ്സ് മനഃപൂർവം വേദനിപ്പിച്ച് നാം അകലാം. പക്ഷെ പിന്നീടൊരിക്കൽ തെറ്റ് ബോധ്യപ്പെട്ടാൽ അതിന്റെ പതിന്മടങ്ങു വേദനിക്കുന്നത് നമ്മുടെ മനസ്സായിരിക്കും”

“ആ വിധിക്ക് ഒരാൾ മനപ്പൂർവം കാരണക്കാരനാണെങ്കിൽ അയാളെ വെറുതെവിടണോ? ആ തെറ്റ് അയാൾ ആവർത്തിക്കാൻ പാടില്ല. മറ്റൊരാളുടെ മിഴികൾ വിധിയുടെ പേരിൽ നനയാൻ പാടില്ല”

“ശരിയും തെറ്റുമെല്ലാം നിർണയിക്കുന്നത് ആരാണ്, അല്ലേ?
ഓരോരുത്തർക്കും അവരവർ ചെയ്യുന്നത് ശരി
മറ്റുള്ളവർ ചെയ്യുന്നത് തെറ്റ്.
എല്ലാ തെറ്റുകൾക്കുമുണ്ടാവും ഒരു ന്യായീകരണം”
 
“എല്ലാരും അവരവർക്ക് ശരിയെന്നു തോന്നുന്നത് ചെയ്യും.
ആര് വിചാരിച്ചാലും ആ വിചാരത്തിൽ മാറ്റമുണ്ടാവണമെന്നില്ല”
 
“തെറ്റുകൾ അംഗീകരിക്കാത്തപ്പോഴാണ് സ്വയം തിരുത്താൻ തയ്യാറാവാത്തത്. തെറ്റുകൾ അംഗീകരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ ഉണ്ടാവാറുള്ളൂ പലപ്പോഴും. അത് മടക്കയാത്ര എളുപ്പമാക്കും, തെറ്റായ പാതകളിൽ നിന്നും”
 
“തമാശയായിരുന്നു എനിക്കെല്ലാം
നിന്റെ ശരികളും തെറ്റുകളും
കളവുകളും സത്യങ്ങളും.
എല്ലാം ഒരു ചെറുപുഞ്ചിയിലൊളിപ്പിച്ച്
വേഷങ്ങൾ പലതും ഞാൻ
നിന്നോടൊപ്പം പകർന്നാടിയപ്പോഴും
അറിഞ്ഞിരുന്നില്ല,
എല്ലാ വേഷങ്ങളും അഴിച്ചുവെച്ച്
അപ്രതീക്ഷിതമായ് നീ രംഗം വിടുമെന്ന്,
മുഖത്തെ ചായം മാത്രം മായ്ചുകളയാതെ”

“ഇതിൽ ആര് കൂടുതൽ മോശം ചെയ്തു…. ആര് കുറച്ച് മോശം ചെയ്തു എന്ന ചോദ്യം മാത്രമേ ബാക്കിയുള്ളൂ, ചെയ്തതെല്ലാവരും ഒന്ന് തന്നെയാ!!”

Image source: Pixabay

Also read: ഹൃദയനൊമ്പരങ്ങൾ

(Visited 33 times, 1 visits today)