നീലകുറിഞ്ഞികൾ
 

എന്നിൽ നിന്നുടെ പ്രണയം പൂത്തുലഞ്ഞപ്പോൾ
അങ്ങകലെ നീലകുറിഞ്ഞികൾ കൺതുറന്നു
ഉദയങ്ങൾ പലതും കടന്നു പോയി പിന്നെ
അസ്തമയങ്ങൾ പലതും വീണ്ടുമുദിച്ചു. 
മറ്റൊരു വ്യാഴവട്ടം കടന്നുപോകാറായ് വീണ്ടും
കുറുഞ്ഞിപൂക്കളുമായ് അവൻ മുന്നിൽ വരുമ്പോൾ
അടർത്തിയെടുക്കുന്നൊരാ പൂക്കളിൽ ഒന്നിനെ
തരും ഞാൻ നിനക്കായ് ഓർമയിൽ കരുതാനായ്….
മറ്റൊരു കുറിഞ്ഞികാലം നമുക്കായി പൂത്തില്ലെങ്കിലും
എൻ സാമീപ്യം നിൻ ഓർമകളിൽ പുഷ്പിക്കുവാൻ

(Visited 244 times, 1 visits today)