ഞാൻ കവിത എഴുതിത്തുടങ്ങിയ കാലത്ത് കുറിച്ച വരികൾ….. 

 ആവർത്തനം

നൊമ്പരങ്ങൾ നിറഞ്ഞോരെൻ മനസ്സിൽ
വെറുതെ മോഹങ്ങൾ ചില്ലു കൂട്ടുന്നു
അവ മീട്ടുന്നു നഷ്ടസ്വപ്നങ്ങൾ തൻ തംബുരുവോ
അതോ വീണാരവത്തിൻ പൊട്ടിയ ഈണങ്ങളോ?
അവ എന്നിൽ ആരവം ഉയർത്തീടുന്നു
ശ്രുതികൾ തൻ താളം തെറ്റിടുന്നു
അവ മീട്ടിയ പാഴ് സ്വപ്‌നങ്ങൾ തൻ ശ്രുതികളാൽ
പൊട്ടീടുന്നു എൻ മനമുരുകീടുന്നു
എന്നാലും അവ എനിക്ക് നല്കുന്നതോ
നിറഭേദങ്ങളില്ലാത്ത മധുര സ്വപ്‌നങ്ങൾ
നൊമ്പരങ്ങൾ നൽകി അനുഗ്രഹിക്കുമെങ്കിലും
സ്വീകരിച്ചീടുന്നു ഞാനവയെ സന്തോഷത്തോടെ
അവ യാഥാർഥ്യങ്ങളാവില്ലൊരിക്കലുമെന്നെൻ –
മനമാവർത്തിച്ചുണർത്തീടുകിലും……

Image Source: Pixabay

(Visited 120 times, 1 visits today)