“മറ്റൊരു ലോകത്തിൽ നമ്മൾ-
വീണ്ടും കണ്ടുമുട്ടിയാലോ…..
പല കഥകളിലൂടെ അവിടെയെത്തി,
പിന്നീട് അവിടുന്ന് ഒരുമിച്ചൊരു യാത്ര അങ്ങോട്ട്….❣️💫”
“നിനക്ക് പകരം വയ്ക്കാൻ ഒന്നുമില്ല ഈ ലോകത്ത്
ഈ ഞാൻ പോലും…..”
“നീ തരുന്ന ഹൃദയ സ്പന്ദനങ്ങൾ…..
മറ്റാർക്കും നൽകാൻ കഴിയാത്തവ….”
“ഞാനെന്റെ ഒടിഞ്ഞ ചിറകുകൾ നേരെയാക്കിക്കോട്ടെ
എന്നിട്ട് വേണം നീലവിഹായുസ്സിലങ്ങനെ
നമുക്ക് ഒരുമിച്ചു പാറിനടക്കുവാൻ🦋🦋
ഞാനെന്റെ ഒടിഞ്ഞ ഹൃദയതന്ത്രികൾ
നേരെയാക്കുംവരെ ക്ഷമിച്ചിരിക്കൂ
എന്നിട്ടുവേണം എനിക്ക് നിന്നെ
എന്റെ ജീവൻതുടിക്കുന്ന ഹൃദയതാളങ്ങളിൽ
“എനിക്ക് വിശ്വാസം എന്റെ പൂർണചന്ദ്രനെയാണ്
ചുറ്റും നിന്ന് കൺചിമ്മി പരദൂഷണം പറയുന്ന നക്ഷത്രക്കൂട്ടങ്ങളെയല്ല”
“നിൻ വേനലുകളും ശരത്കാലങ്ങളും എനിക്ക് നൽകൂ
പകരാം നല്ക്കാം എന്റെ വസന്തവും ചാറ്റൽമഴകളും
നീ നൽകൂ നിൻ കാർമേഘങ്ങളും തോരാത്ത തുലാവർഷവും
പകരാം നല്ക്കാം എന്റെ പുഞ്ചിരിക്കുന്ന എല്ലാ വെള്ളമേഘങ്ങളും
നിന്നുള്ളിൽ ആർത്തിരമ്പുന്ന തിരകളും കൊടുംകാറ്റുകളും
എണ്ണമെടുത്തു നീ നൽകിയാൽ
പകരം നൽകാം,
എൻ സാമീപ്യമരുളുന്ന ചന്ദനക്കാറ്റിൻ സുഗന്ധം”
“തിര പിണങ്ങി തീരങ്ങൾ തേടി പോയാലും
തന്നിലേക്ക് അടിപ്പിക്കുന്ന സമുദ്രത്തിന്റെ പ്രണയം♥️🌪️”
“മൗനങ്ങൾ കടമെടുത്തു ആരും കാണാതെ നടന്നകലണം ഒരു ദിനം,
മടക്കി വിളിക്കാൻ ആരുമില്ലെങ്കിൽ”
“ഹൃദയങ്ങൾ പരസ്പരം തൊടുന്ന പ്രണയം
അതിനു വാക്കുകൾ വേണ്ട
സ്പർശനം വേണ്ട
ഒരു നിമിഷം മതി….
ഹൃദയങ്ങൾ പരസ്പരം തിരിച്ചറിയുന്ന
ആ ഒരു നിമിഷം”
“നിന്റെ കണ്ണുകളിൽ സ്വപ്നം കണ്ടുറങ്ങുവാൻ
ഒരു തൊട്ടിൽ കെട്ടുന്ന തിരക്കിലാണിപ്പോൾ
നിന്റെ താരാട്ടുപാട്ടായി ഞാൻ
നിന്നരികിൽ ഉറങ്ങിക്കോട്ടെ
നിന്റെ കണ്ണുകളിലെ സ്വപ്നമായ്”
“ഞാനെഴുതുന്ന അക്ഷരങ്ങളിൽ
നിനക്ക് നിന്നെ വായിച്ചെടുക്കാൻ കഴിയുന്നില്ലെങ്കിൽ
നിന്നിൽ ഞാൻ എന്നോ ഒരു നാൾ മരിച്ചുപോയി എന്നാണ്,
ഒരുപക്ഷെ നിന്നെ നീ അറിയുന്നതിലും വളരെ പണ്ട്”
“ഏകയായ് കണ്ണുകൾ പെയ്തൊഴിഞ്ഞ രാവുകളേറെ…
നിമിഷങ്ങൾ പതിയെ കൊഴിയുന്നത്
നിസ്സംഗമായി കണ്ടുനിന്ന രാവുകളായിരം 🍁🍁
ആദ്യമായി ഒരുമിച്ച് നനഞ്ഞ രാത്രി…
മൗനമായി നീയും വാക്കുകളാൽ ഞാനും
“മൗനങ്ങളിലൂടെ പറഞ്ഞുപോകുന്ന ഒരു നൂറു ഇഷ്ടം
വാക്കുകളിലും അറിയാതെ കടന്നുപോകുന്ന ഒരായിരം ഇഷ്ടം“
“ഞാൻ ചെയ്ത ഓരോ കുഞ്ഞു കാര്യത്തിലും
എന്റെ സ്നേഹം ഉണ്ടായിരുന്നു
നീ പ്രതീക്ഷിച്ച വലിയ കാര്യങ്ങളിൽ –
നീ തിരയുന്ന സമയത്തെല്ലാം…..”
“നിന്നെ നിന്നിൽ നിന്നും പകുത്ത് എന്നാത്മാവിൻ ചേർത്ത്
നടക്കണം നിന്നോടൊത്ത്, പാത ഏതെന്നു തെല്ലുമേ നോക്കാതെ.
നിൻ ശ്വാസം എന്നിൽ നിറച്ച്, പകരം എന്നെ തന്ന്
ജീവിക്കണം നിന്നുയിരിനൊപ്പം, എൻ ശ്വാസം നിലയ്ക്കും നിമിഷംവരെ💕✨🌪️♾”
“ഞാൻ നിന്നെ വായിച്ചതുപോലെ
നിനക്കെന്നെ വായിച്ചുകൂടെ?
മൗനം നമുക്കിടയിൽ ഭിത്തികെട്ടിയപ്പോൾ
വാക്കുകളെല്ലാം കൊഴിഞ്ഞപോലെ!!
എന്റെ അസാനിധ്യത്തിൽ നിനക്കെന്താ
എന്റെ സാമീപ്യം അനുഭവിച്ചുകൂടെ,
നിന്നോട് സംസാരിക്കാൻ
ഞാനാ മന്ദമാരുതന്റെ കൂട്ടുപിടിക്കുംപോലെ?”
“ഈ ലോകത്തു ആഗ്രഹിക്കാത്തവർ ഇല്ല,
കൊടുത്താൽ അതുപോലെ തിരിച്ചുകിട്ടുന്ന ഒരു സ്നേഹം”
“ആത്മാർത്ഥമായി സ്നേഹിക്കുന്നവർ, വിടപറഞ്ഞാലും തിരിച്ചു വരും. ഒരു ‘ഗുഡ് ബൈ’ ഇൽ അവസാനിപ്പിക്കാൻ കഴിയുന്നതല്ല എല്ലാം. ചിലപ്പോ ഒരു ബ്രേക്ക് എടുക്കുന്നതാവാം. പോകുന്നവരോട് നിൽക്കാൻ പറയുന്നവർക്കാണ് യഥാർത്ഥ സ്നേഹം.”
“ഒരുപോലെ സ്വന്തമാകുന്ന വേദനകൾ ഹൃദയങ്ങളെ വളരെ പെട്ടെന്നടിപ്പിക്കും, ഒരുമിച്ചു പങ്കിടുന്ന സന്തോഷത്തേക്കാളേറെ”
“ഒരു നിശ്ശബ്ദനദിയായ് ഞാൻ ഒഴികിയേനെ
പതിവുപോൽ, മരിച്ചുപോയ ഈ ഹൃദയവും പേറി
പരാതികളില്ല, പരിഭവങ്ങളില്ല
മുങ്ങിപോയേനെ സമുദ്രത്തിന്നാഴങ്ങളിൽ ഒരുനാൾ,
ആ ആഴിയിലെവിടെയോ
തുടിക്കുന്ന ഒരു കൊടുങ്കാറ്റായി നിന്നെ
കണ്ടെത്താതിരുന്നുവെങ്കിൽ!
എന്നുയിർ തൊട്ടു,
പലരീതിയിൽ പൂക്കൾ വിരിയിച്ച്,
പുതിയ അലകൾ തീരത്ത്
എന്നോടൊപ്പം നീ സഞ്ചരിച്ചപ്പോൾ
മാറിയത് എന്റെ പാത”
“നിറയ്‌ക്കൂ മാഞ്ഞുതുടങ്ങിയ
എന്റെ ഓർമകളുടെ വിള്ളലുകളിൽ
സുന്ദരമായ ചില നിമിഷങ്ങൾ…
വാക്കുതരാം ഞാൻ
സൂക്ഷിക്കില്ല ഞാനൊന്നും എന്നോടൊപ്പം,
നിനക്കിഷ്ടമില്ലാത്ത ഒന്നുമേ…”
“ഒരിക്കലണഞ്ഞ പ്രതീക്ഷയുടെ വിളക്കുകളിൽ
വീണ്ടും തിരിനീട്ടി എണ്ണയൊഴിക്കുകയാണിപ്പോൾ
ഒരിക്കൽക്കൂടി കത്തിജ്വലിക്കുവാൻ💕✨🌪️”
“വിരൽതുമ്പുകളിലൂടെ ഹൃദയങ്ങൾ സംസാരിച്ചപ്പോൾ
പല വാക്കുകളും കൈമാറിയത് നുണകളായ്
എന്നാലും പിടിക്കപ്പെട്ടു നമ്മൾ രണ്ടുപേരും
ചില വാക്കുകൾക്കും മൗനത്തിനുമിടയിൽ”
“അവഗണനക്കുള്ള ഉത്തരം മൗനമാണെങ്കിലും
ആ മൗനത്തിലേക്കുള്ള യാത്ര എളുപ്പമല്ല”
“എന്നെ കാണാതായാൽ തിരയേണ്ടത്
നിന്റെ കണ്ണുകൾക്കുള്ളിൽ.
ഒരുപക്ഷെ ഞാനവിടെ ഉറങ്ങുന്നുണ്ടാവാം,
അമ്പിളിത്തൊട്ടിലിൽ ഊഞ്ഞാലാടികൊണ്ട്
താരങ്ങൾ പറഞ്ഞ കഥകൾ കേട്ടുകൊണ്ട്,
നിന്റെ താരാട്ടുപാട്ടും കേട്ട്
നിന്നെയും സ്വപ്നം കണ്ട്…..
നിനക്കായ് ഞാനും ഒരു കഥ കരുതിയിട്ടുണ്ട്
എന്നെ തേടി എന്നുവരും നീയത് കേൾക്കുവാൻ?
(എന്നെ തേടിവരും നാൾ നിന്നെ കേൾപ്പിക്കുവാൻ)”
“നിനക്കായ് കുറിക്കുന്ന വാക്കുകളെ
ഞാൻ താരങ്ങൾ കൊണ്ടലങ്കരിക്കുന്നത് നീ അറിയുന്നുവോ”
“നീ വരും നാൾ കാത്തിരുന്നുതുടങ്ങി കാലമേറെയായി
നീ വരുമ്പോൾ കൈനിറയെ താരകപ്പൂക്കളും
മനസുനിറയെ ചെറുപുഞ്ചിരിയും
എന്നിൽ നീ വർഷിക്കുന്നത് സ്വപ്നം കണ്ടു തുടങ്ങി ഞാൻ”
“നമുക്കൊരുമിച്ചു ആകാശത്തൊരു പൂക്കളമൊരുക്കിയാലോ
ആയിരം നക്ഷത്രങ്ങളും അമ്പിളികലയും പോരാതെ വരുമോ?💫✨😃”
“സംസാരിക്കാനുണ്ടോ എന്ന് ചോദിച്ചാൽ ഒരു നൂറു കാര്യങ്ങൾ
എന്ത് സംസാരിക്കണമെന്ന് ചോദിച്ചാൽ ഒന്നുമില്ല”
“എൻ വേനലുകൾക്ക് നീ കാവലുണ്ട്,
എൻ പൗർണ്ണമിയില്ലാ രാവുകൾക്കും
വർഷമേഘങ്ങളിലും നീ കൂടെയുണ്ട്
പിന്നെ, ഞാൻ ഞാനല്ലാതാകുന്ന –
“ഇന്ന് പെയ്തിറങ്ങുന്ന രാത്രിമഴത്തുള്ളികളോരോന്നും നിന്റെ സാമീപ്യമരുളുന്നുണ്ട്”
“നിൽക്കുന്നു നീയങ്ങകലെയെങ്കിലും
ഒരു രഹസ്യചരടിനാൽ ബന്ധിച്ച ഇരുപാളങ്ങൾ നമ്മൾ”
“എൻ കണ്ണുകളിലൂടെ നിലയ്ക്കാതെ പെയ്തൊഴിയുന്ന ഓരോ രാത്രിമഴത്തുള്ളിക്കും നിന്റെ മഴവിൽവർണങ്ങൾ ഓരോന്നായി ഞാൻ ചാർത്തി തുടങ്ങി”
“എന്റെ മനസ്സ് നിറയെ നിനക്കായ് കുറിച്ച കവിതകൾ ആണ്
പിന്നെ കേട്ടുമറന്ന കുറച്ചു ഈണങ്ങളും”
മഴവില്ലിൻ ചാരുതയിൽ കാണുവാനും,
ഇത്രയേറെ ആഴത്തിൽ സ്നേഹിക്കാനും
നമുക്കല്ലാതെ മറ്റാർക്ക് കഴിയും.
ഇരുളിൻ മടിത്തട്ടിലെവിടെയോ
പരസ്പരം കണ്ടെത്തിയ രണ്ടു ആത്മാവുകൾ💞🌪️✨”
“കാർമേഘക്കെട്ടുകളാൽ എന്നെന്നേക്കുമായി മൂടിയ എന്റെ വാനം
തിളക്കമാർന്ന നക്ഷത്രക്കൂട്ടങ്ങൾകൊണ്ട് നീ അലങ്കരിച്ചു
ഒരിക്കലും പെയ്യില്ല എന്ന് കരുതിയ എന്റെ കറുത്ത വാനം
വർഷതുള്ളുകൾ ഓരോന്നായി പെയ്തൊഴിഞ്ഞപ്പോൾ
എന്നെ കുറ്റപ്പെടുത്തുകയാണ് ആ വെള്ളമേഘങ്ങൾ
ആ താരജാലങ്ങൾ, എന്നെന്നേക്കുമായി എന്റെ ആകാശത്തു –
നിൽക്കണമെന്ന് മോഹിച്ചതിന്, സ്വപ്നംകണ്ടതിന്”
“നീയരികെയില്ലെങ്കിൽ മനസ്സിൽ വിഷാദത്തിന്റെ കാർമേഘം
നീയടുത്തു വന്നാലോ പിണക്കവും പരിഭവവും മാത്രം”
“നമ്മൾ ഒരുമിച്ചു പങ്കിടുന്ന –
ഈ നിമിഷം ആണ് മാജിക്
അകലങ്ങളിലാണെങ്കിലും
വാക്കുകളില്ല നോട്ടങ്ങളില്ല
ആകെ ഉള്ളത്
മറ്റാർക്കും ശ്രവിക്കാൻ കഴിയാത്ത
അത്യുച്ചത്തിലുള്ള ഈ മൗനം”
“വാനം അങ്ങനെയാണ്
മേഘത്തിന്റെ മനസ്സ് ആരെക്കാളും വായിക്കും
എപ്പോഴും അവളെ ചുമന്നു നടക്കും
എന്നാൽ അവളെ സ്വാതന്ത്രത്തോടെ പറക്കാൻ അനുവദിക്കും.
ആരോഗ്യപരമായ ബന്ധങ്ങൾ അങ്ങനെയാണ്
ഒരുമിച്ചു പാറി നടക്കുമ്പോഴും
പരസ്പരം ബഹുമാനിച്ച്
അവരെ സ്വാതന്ത്രത്തോടെ പറക്കാൻ അനുവദിക്കും”
“എന്റെ പുഞ്ചിരികൾക്ക് സൗന്ദര്യം കൂട്ടുവാൻ
നിന്റെ പ്രണയത്തിനു കഴിയുന്നു,
എന്റെ രാത്രികൾക്ക് കൂടുതൽ നക്ഷത്രതിളക്കമേകുവാനും
എന്റെ നീലസമുദ്രങ്ങൾക്ക് കൂടുതൽ നീലവർണ്ണം നൽകുവാനും”
“ചാറ്റൽമഴയായ്….
കാലവർഷമായ്…..
തുലാവർഷമായ്…
വേനൽമഴയായ്…
മിന്നല്പിണറോടെ
ഹർഷാരവത്താൽ
പലകുറി എന്നിൽ
പെയ്തിറങ്ങുന്ന നീ
കുഞ്ഞു വെള്ളമേഘമായ്
എൻ മുന്നിൽ പുഞ്ചിരിക്കുന്ന നീ
ചിലനിമിഷങ്ങളിൽ മാറുന്നുണ്ട്
കാർമേഘമായ്.
പെയ്യാൻ മറന്ന് നീ വഴിമാറി നീങ്ങുമ്പോൾ
എന്നിലപ്പോൾ പെയ്യുന്നത്
നൊമ്പര മഴ”
“മറ്റൊരിടത്തു നിന്നും പകർത്തി എഴുതുന്നവയല്ല
ഞാൻ നിനക്കായി തിരഞ്ഞെടുക്കുന്ന വാക്കുകൾ”
“എന്റെ നിറമേകിയ മഴവില്ലിലെ
ഏഴു നിറങ്ങൾ നിനക്ക് പകുത്തു തന്നിട്ടും
ഇനിയും ബാക്കി….
ഒരായിരം വർണങ്ങൾ”
“ഒരു യുദ്ധം കൊണ്ട് നേടിയവളെ ഒരു മൗനം കൊണ്ട് ഉപേക്ഷിക്കരുത്/നഷ്ടപ്പെടുത്തരുത്” #inspired
“വാക്കൊന്നുരിയാടിയില്ലെങ്കിലും
നടന്നു കിതച്ചു നിൽക്കുമ്പോൾ
കൈതന്നു മെല്ലെ നടത്തിച്ചാൽ മതി
വാക്കുകൾക്കായി ഞാൻ പതറുമ്പോൾ
കണ്ണുകൾകൊണ്ട് സാന്ത്വനമേകിയാൽ മതി
“എന്റെ ഹൃദയത്തുമ്പിൽ തുളുമ്പുന്ന വാക്കുകൾ
എന്റെ പേനത്തുമ്പിൽ എത്താത്ത നിമിഷങ്ങൾ
ഞാനവയെ എന്നെലേക്കൊളിപ്പിക്കുന്ന നിമിഷങ്ങൾ
നീ ഒപ്പിയെടുക്കുമോ എന്ന ഭയത്താൽ…
അകലെയെങ്കിലും നിന്റെ സാമീപ്യം
അത്രയേറെ അറിയുന്ന നിമിഷങ്ങൾ”
“സ്ഥിരതാമസം ആക്കിയിട്ടുണ്ട് നീ
എന്നിലെ ഒരായിരം കണികകളിലോരോന്നിലും
എന്നോടുപോലും അനുവാദം വാങ്ങാതെ…..
മൃതിയുടെ തണുത്ത താഴ്വാരങ്ങളിൽനിന്നും
ഞാനുണരുന്നതും ഈ എണ്ണമറ്റ നിമിഷങ്ങളിൽ മാത്രം,
നീ എന്നിൽ നമുക്കായി ഒരു കൂടു കൂട്ടുമ്പോൾ
ഞാൻ നിന്നിൽ എന്നെ തേടികണ്ടെത്തുമ്പോൾ…. ✨♥️”
“എന്റെ ഹൃദയത്തിൽ നിന്നും –
നിന്റെ ഹൃദയത്തിലേക്കുള്ള ദൂരം അളക്കാൻ
ഞാൻ ആരെയും ഏല്പിച്ചിട്ടില്ല
ഹൃദയത്തിന്നാഴങ്ങളിൽ നാം ഒന്നാകുമ്പോൾ
ദൂരങ്ങൾ അളന്നെഴുതാൻ നിനക്ക് കഴിയുമോ?
പഴിചാരി നമ്മളിരുവരെയും കുറ്റപ്പെടുത്തുമ്പോഴും
കടലേഴും താണ്ടി അവിടെ എത്തിച്ചേരാൻ-
നമ്മുടെ സ്നേഹത്തെ ചോദ്യം ചെയ്യാൻ
“ആയിരം കഥകൾ ഒരു വാക്കിൽ ജനിക്കുന്ന ചില നിമിഷങ്ങൾ”
അല്ലെങ്കിൽ, എന്റെ ഒരു ഭാഗമായി♾♾
അതിന്റെ തീവ്രത കൂടുന്നേയുള്ളൂ…
നീ അടർന്നുപോകാൻ വിതുമ്പുമ്പോഴും 😌💫🌪️”
“ആയിരം യുഗങ്ങൾ പഴക്കമുള്ള ചില രാവുകൾ
ആയിരം കഥകൾ ഒരു വാക്കിൽ പറയുവാനായി ജനിക്കുന്ന ചില രാവുകൾ✨♥️”
“ആയിരം യുഗങ്ങളായ് ബാക്കിവച്ച കഥകൾ
പെയ്തൊഴിഞ്ഞ അന്ന്, ആ പൗർണമി രാവ്
ഇന്ന് ഈ തണുത്ത പൗർണമിക്ക് താഴെയായ്
ഞാൻ തനിച്ച്, കണ്ണുനീർ വാർത്ത്, നിന്നെയും കാത്ത്✨🌪️💔”
“ഒരിക്കലണഞ്ഞ പ്രതീക്ഷയുടെ വിളക്കുകളിൽ
വീണ്ടും തിരിനീട്ടി എണ്ണയൊഴിക്കുകയാണിപ്പോൾ
ഒരിക്കൽക്കൂടി കത്തിജ്വലിക്കുവാൻ”
Image source: Pixabay
(Visited 67 times, 1 visits today)
Please share if you like this post:
Recent Comments