ഹിന്ദുസ്ഥാനി സംഗീതത്തെ കുറിച്ച് ഒരു ലഘുലേഖനം
കർണാടിക് സംഗീതം എന്ന് കേൾക്കുമ്പോൾ അതിൽ രണ്ടോ മൂന്നോ ശാഖകളേ ഉള്ളൂ. ഹിന്ദുസ്ഥാനി സംഗീതം അങ്ങനെയല്ല, എണ്ണമറ്റ ഘരാനകൾ ഉണ്ട് എന്നറിയാമോ – വോക്കൽ & വാദ്യങ്ങൾ? കുടുംബം,പാരമ്പര്യം എന്ന് പറയുമ്പോലെയാണ് ഹിന്ദുസ്ഥാനി സംഗീതത്തിലെ ഘരാന, പരമ്പരാഗതമായി കൈമാറുന്നു ഇളതലമുറകൾ & ശിഷ്യരിലേക്ക്, ഫ്യൂഷൻ ഘരാനകളും ഉണ്ട്.
ഓരോ ഘരാനയും ഓരോ കടൽ ആണ്, അതിൽ ഒരു കരയിൽ നിൽക്കാൻ കഴിഞ്ഞാൽ തന്നെ വലിയ കാര്യമാണ്. എല്ലാ ഘരാനയും അടുത്ത തലമുറയിലേക്ക് കൈമാറുന്നതാണ് രീതി. അങ്ങനെ 4-5 തലമുറകൾ കൈമാറി വന്നിട്ടുള്ള കുറെ ഘരാനകൾ ഉണ്ട്. ചിലപ്പോൾ സഹോദരങ്ങൾ, ശിഷ്യർ – ആ കുടുംബത്തിന്റെ ശാഖകൾ അങ്ങനെ പോവും.
ഏറ്റവും പുരാതനം ഗ്വാളിയർ ഘരാന. പതിനാറാം നൂറ്റാണ്ടിൽ അക്ബർ ചക്രവർത്തിയുടെ കാലത്തു തുടങ്ങിയത്. താൻസെൻ പാടിയിരുന്നത് ഗ്വാളിയർ ഘരാന സ്റ്റൈൽ ആയിരുന്നു. ഗോളിയർ, ആഗ്ര, കിരാന,പട്യാല, ഇൻഡോർ, ജയ്‌പൂർ-അത്റൗലി ഘരാന – ഏറ്റവും പ്രശസ്തമായ ഖയാൽ ഘരാനകൾ (in vocal). അതു പോലെ വാദ്യങ്ങൾക്കുമുണ്ട് ഓരോ ഘരാന.
ഹിന്ദുസ്ഥാനി സംഗീതത്തിലെ ഓരോ ഘരാനയും ഒന്നിനൊന്നു വ്യത്യസ്തമാണ്. ഒരു മിടുക്കന് പോലും മാക്സിമം രണ്ടിൽ കൂടുതൽ ഘരാനയിൽ സംഗീതം അഭ്യസിക്കാൻ ബുദ്ധിമുട്ടാണ്. ഒരു ആയുസ് മുഴുവൻ ഹോമിച്ചാലും ഒരു ഘരാന പഠിച്ചുതീർക്കാൻ പറ്റില്ല എന്ന് പറയുമ്പോൾ മനസിലാവും ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ആഴം. പ്രശസ്തമായ 10-20 ഘരാനകൾ ഉണ്ട്, പിന്നെയും ഒരുപാടുണ്ട്. ഖ്യയാൽ, തുമ്രി, ദ്രുപദ് – ഇവയാണ് ഹിന്ദുസ്ഥാനി സംഗീതത്തിന്റെ മെയിൻശാഖകൾ. പലരും തുടങ്ങിവച്ചതും, പിന്നീട് മാറ്റങ്ങൾ കൊണ്ടുവന്നതുമായ ഒരുപാട് ഘരാനകൾ.
ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ഒരു രൂപഭാവമാണ് തുമ്രി – ഹിന്ദുസ്ഥാനി സംഗീതത്തിന്റെ അത്ര കഠിനമല്ല. സെമി ക്ലാസിക്കൽ ഹിന്ദുസ്ഥാനിസംഗീതം. എന്നാൽ ലളിത ഗാനത്തിന് മുകളിൽ – അതാണ് തുമ്രിയുടെ സ്ഥാനം. ആരാധകർ ഒരുപാടുണ്ട്. ഇന്ത്യയിലും പാകിസ്താനിലും പ്രചാരം. ഇതിൽ തിളങ്ങി നിന്ന അനേകം ഗായികമാർ ഉണ്ട് – തുമ്രി ക്വീൻ എന്നറിയപെടുന്നവരാണ്, ഗിരിജാ ദേവി & ശോഭ ഗുർത്തു. ബീഗം അക്തർ, ഗൗഹർ ജാൻ, നയന ദേവി, ഹിരാബായ് ബാരോധകർ & ഈ വർഷം മരിച്ച കിശോരി അമോൻകർ മറ്റു ചില പ്രമുഖ തുമ്രി ഗായികമാർ.
പാട്ടിനും വാദ്യങ്ങൾക്കും മാത്രമല്ല നൃത്തങ്ങൾക്കും ഘരാന ഉണ്ടെന്നു അറിയാമോ? കഥക് – ഒരുപാട് സ്റ്റൈലിൽ പഠിക്കാം, മൂന്നെണ്ണമാണ് ഏറ്റവും പോപ്പുലർ. ഹിന്ദുസ്ഥാനി സംഗീതം ഹിന്ദുക്കൾ മാത്രമല്ല പല ഘരാനകൾ തുടങ്ങിവച്ചത്, പാകിസ്താനി മുസ്ലിം ഘരാനകളും ഉണ്ട്. ഗസലും ഖവാലിയും പാക്കിസ്ഥാനികളുടെ അഭിമാനം. ഭക്തിയോട് അടുത്ത് നിൽക്കുന്ന സൂഫി സംഗീതത്തിന്റെ ഒരു വിഭാഗമാണ് ഖവാലി എന്ന് പറയാം, ഗസലിനും ഖവാലിക്കും ഇന്ത്യയിൽ വളരെ പ്രചാരമുണ്ട്.
Recent Comments