സ്വപ്‌നങ്ങൾ

“മഴയിൽ കുളിച്ചൊരു പ്രഭാതം, ഞാനിന്നലെ സ്വപ്നം കണ്ടുറങ്ങിയതുപോലെ. ശുഭദിനം”

“ഞാനുറങ്ങുന്നത് നിൻ ആത്മാവിനുള്ളിൽ
ഞാനുണരുന്നത് നിൻ സ്വപ്നങ്ങളിലും……” 
 

“കൈയിലിരിക്കുന്ന കാര്യങ്ങൾ പോലും അനുഭവിക്കാനുള്ള യോഗമുണ്ടാവില്ല പലപ്പോഴും
പിന്നെയാണ് കൈയ്യെത്താദൂരത്തു നിന്ന് കുസൃതി കാട്ടി വിളിക്കുന്ന സ്വപ്നവർണങ്ങൾ !!”

“ആഴങ്ങളിൽ പോയൊളിക്കും ആഴിയിലെ മുത്തുപോലെ അളക്കാതകന്ന് പോകും ചില സ്വപ്നത്തിൻ കൗതുകങ്ങൾ”

“ആഴങ്ങളിൽ പോയൊളിക്കും

ആഴിയിലെ മുത്തുപോലെ
അടുക്കാതകന്ന് പോകും
ചില സ്വപ്നത്തിൻ കൗതുകങ്ങൾ”

“അടഞ്ഞ കണ്ണുകൾക്കും കാണാം കാഴ്ചകൾ അനേകം
ഉൾകാഴ്ച്ചകൾ മാത്രമല്ല, സ്വപ്‌നങ്ങൾ ഒരായിരം
അനേകം വർണങ്ങൾ, രൂപങ്ങൾ
തുറന്ന കണ്ണുകൾ കാണുന്നവയെക്കാളേറെ”

“മറന്നുവെച്ച സ്വപ്നങ്ങളിൽ ചിലത്
തിരികെ വന്നെന്നെ കൂട്ടിപോയ കഥകളൊരായിരം
വഴിയിൽ കൈവിട്ട ആഗ്രഹങ്ങളിൽ പലതും
ഒപ്പം നടന്നെത്തി ലക്ഷ്യത്തിൽ ചേർത്ത കഥകൾ വേറെ”

“അഗാധതയിൽ ഒളിച്ച കണ്ണുനീർതുള്ളുകൾക്കുമുണ്ട് പറയാൻ
ഒരായിരം സ്വപ്നങ്ങളുടെ കഥ
പുനർജന്മമില്ലാത്ത ഒടുങ്ങിയ വർണാഭിരാമായ
ആയിരം മാരിവില്ലുകളുടെ കഥ”

“ഉണ്ടായിരുന്നു എനിക്കും നിന്നെപോൽ ഒത്തിരി നിറങ്ങളുള്ള
ആശകൾ സ്വപ്‌നങ്ങൾ പിന്നെ സ്നേഹിക്കുമൊരാത്മാവും
നിഷ്കളങ്കമായിരുന്നു എൻ മനസ്സും നിന്നിതളുകൾപോലെ”

“പൊഴിയുന്ന നക്ഷത്രത്തെ കണ്ട്  ചോദിച്ചാൽ നഷ്ടസ്വപ്നങ്ങളിൽ പലതും തിരിച്ച് തരുമത്രെ  “

“പൊഴിയുന്ന താരകത്തോട് നഷ്ടസ്വപ്നങ്ങൾ തിരിച്ചു ചോദിക്കുന്നത് ശരിയാണോ? നമ്മുടെ സ്വപ്‌നങ്ങൾ സഫലമാക്കണമെന്നു എങ്ങനെ ചോദിക്കാൻ കഴിയും?”

“ഞാൻ പോവുകയായി സ്വപ്നങ്ങളുടെ താഴ് വരയിലേക്ക്
കുറച്ച് സ്വപ്നങ്ങളെ താരാട്ടുപാടി ഉറക്കാനാണ്….
എന്നെയും പ്രതീക്ഷിച്ചിക്കുകയാ  അവർ…. “

“കണ്ണുകളിൽ ഉറങ്ങുന്ന സ്വപ്നങ്ങൾക്ക് വർണം ചാലിക്കുന്നത് ഒരുപരിധി വരെ മനസ്സിലെ ചിന്തകളാണ്……..”

“വന്നതോ സ്വപ്നത്തിൻ മാരിവിൽപൂവുപോൽ
പെയ്തതോ തുഷാരത്തിൻ ചെറുതുള്ളി കണികയായ്
പൂക്കുന്നു പുഞ്ചിരി തെളിമാന വർണ്ണംപോൽ
വീണ്ടും ഉദിക്കുന്നു സൂര്യൻ നിറമെഴും വർണപീലിപോലെ   “

“കാണാതാവുന്നത് കണ്ടെത്താം, പ്രതീക്ഷ ഉണ്ട്. പക്ഷെ നഷ്ടങ്ങൾ……സ്വപ്നങ്ങളിൽ മാത്രമായ് എഴുതി ചേർത്തേക്കാം”

“സ്വപ്നങ്ങൾക്ക് അദൃശ്യമായ അതിർവരമ്പുകൾ ഉണ്ട് എന്നതാണ് സത്യം, അവ യാഥാർഥ്യമായില്ലെങ്കിൽ, ആക്കിയില്ലെങ്കിൽ…. “

“സ്വപ്നങ്ങൾക്ക് ആകാശചക്രവാളമാണ് സീമയെന്നൊക്കെ പറയാമെങ്കിലും അധ്വാനത്തിലൂടെ നേടിയെടുക്കുന്ന വിജയങ്ങൾക്ക് അതിർവരമ്പുകൾ പോലും നിശ്ചയിക്കാനാവില്ല എന്നത് യാഥാർഥ്യം”

“പറക്കാൻ പോവുകയാ ഞാൻ സ്വപ്നങ്ങളുടെ താഴ്‌വരയിൽ
രാവിന് കൂട്ടാകും ഒരു നിശാശലഭമായ്”

“അലക്ഷ്യമായ് വീണുമയങ്ങിയ സ്വപ്നങ്ങളെ പുനർജീവിപ്പിക്കാൻ ഒരു ശ്രമം…….”

“കൈവിട്ടു പോകുന്നു ആശകളോരോന്നും
കൈവിട്ടു പോകുന്നു സ്വപ്നങ്ങളൊരായിരം……”

“ജീവിതത്തിലെ പല ആഗ്രഹങ്ങളും സ്വപ്നങ്ങളും നിറവേറാതെ പോകുന്നത് അടുത്ത ജന്മത്തേക്ക് ചിലതൊക്കെ വിധി തന്നെ മാറ്റിവയ്ക്കുന്നത് കൊണ്ടാണോ??”

“ചില സ്വപ്‌നങ്ങൾ അസ്തമിക്കുമ്പോൾ
നിറമെഴും മറ്റൊരു സ്വപ്നം നൽകി പോവാറുണ്ട്…..”

“ഒരു സ്വപ്നംപോലായിരിക്കും നമുക്കിഷ്ടപെട്ട പലതും… പ്രിയപ്പെട്ട പലരും…
നമ്മുടെ ഓർമകളിൽ നിന്നും… വേദനകളിൽ നിന്നും…. മാഞ്ഞു തുടങ്ങുന്നത്!”

“നിറങ്ങളിൽ നിമിഷ സൗന്ദര്യം തിരയണമെങ്കിൽ സ്വപ്നങ്ങളെ നിങ്ങൾ തോഴരാക്കിക്കോളൂ….”

“സ്വപ്നങ്ങൾക്ക് മരണമില്ല, ആ മിഴിയിണകൾ അടയുവോളം കാലം….
പുതിയ പിറവി എടുക്കാം
പുതിയ കാഴ്ചകളായി പുതിയ വർണങ്ങളായി
പുതിയ വ്യാഖ്യാനങ്ങളായി…….
അങ്ങനെ പലതും…
പേരെടുത്തു പറയാൻ പറ്റില്ല പലപ്പോഴും….”

“മനസ്സിൽ മൊട്ടിടുന്ന പല സ്വപ്നങ്ങളും
കണ്ടിട്ടും കാണാതെ നടിച്ചകലുന്നവരുണ്ട്….
സ്വപ്‌നങ്ങൾ മലരായി വിരിഞ്ഞിട്ടും
കതിരായ് കൊഴിഞ്ഞിട്ടും…
ഒരു പിടി വളം പോലും നൽകാൻ അശക്തരായവർ”

“സ്വപ്‌നങ്ങൾ ഇല്ലാത്ത ജീവിതം ഒഴിഞ്ഞ ഒരു ഗ്രഹം പോലെയാണ്

“സുന്ദരമായ സ്വപ്നം കണ്ടുറങ്ങുമ്പോൾ മരിക്കണം”

“കുറച്ചു ദിവസമായി ഞാൻ സ്വർഗ്ഗ തുല്യമായ സന്തോഷത്തിലാണ്….
ഈ സ്വപ്നത്തിൽ നിന്നും ഒരിക്കലും ഞാനുണരരുതേ….”
 
“ഈ കാണുന്ന മാരിവിൽവർണ്ണങ്ങൾ
തൊട്ടാൽ പൊട്ടും നീർകുമിളപോലെയൊരു
സ്വപ്നം മാത്രമെങ്കിൽ
ഈ മയക്കത്തിൽ നിന്നാരുമെന്നെ ഉണർത്താതിരിക്കട്ടെ
മരിച്ചുവീഴട്ടെ ഈ സ്വപ്നത്തിൻ മടിയിൽ
ആരെയും മുറിവേൽപ്പിക്കാതെ
ആരോരുമറിയാതെ എന്നെന്നേക്കുമായി🦋🌈”

Image source: Pixabay

(Visited 354 times, 1 visits today)

Sandy

A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: