കാർമേഘം

 
 
വെള്ളമേഘം സുന്ദരിയാണ്
പക്ഷെ മനുഷ്യമനസ്സുകൾക്ക് ആശ്വാസമായി –
പെയ്തിറങ്ങാൻ അവൾക്കാവില്ല. 
കാര്മേഘത്തിനു ശ്യാമവർണമാണ്
ഇടിവെട്ടും മിന്നല്പിണരുകളുമാണ് തോഴികൾ
എന്നാൽ അവളുടെ മനസ്സ് നിറയെ –
അലിയുന്ന ജലബിന്ദുക്കളാണ് .
ഇടിവെട്ടും മിന്നല്പിണരുകളുമായി
കാർമേഘം അലിഞ്ഞിറങ്ങുമ്പോൾ
വർഷബിന്ദുക്കളിൽ അവളുടെ
ആന്തരിയ ചൈതന്യവും സൗന്ദര്യവും പെയ്‌തൊഴിയുന്നു.
വെന്മേഘത്തെ നീലാകാശത്തിന്റെ തോഴിയായും
കാര്മേഘത്തെ ദുഖത്തിന്റെ കരിനിഴലായും –
കവി വര്ണിക്കുമ്പോൾ
ഭയത്തോടെ അകറ്റി നിർത്തുന്ന കാര്മേഘത്തെ
എല്ലാവരും വിസ്മരിക്കുന്നു!!! 
 
“Poet sings about white clouds
But only dark clouds can rain…….”
 
Image Source: Pixabay
 
 
(Visited 466 times, 1 visits today)

Sandy

A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: