Category: ചില ചിന്തകൾ ഈരടികൾ

ചില ചിന്തകൾ ഈരടികൾ

0

പ്രണയ ചിന്തുകൾ

“അന്ന് എന്റെ സായാഹ്നസൂര്യന്റെ നിറം മങ്ങിയിരുന്നു മഴവില്ലുകൾ പലതും എന്റെ നിറങ്ങൾ കടമെടുത്തു പറയാതെ പോയി അപ്പോൾ പൊഴിഞ്ഞു വീണു എന്റെ മുന്നിലൊരു താരകം മറ്റേതോ ലോകത്തു നിന്ന്, എനിക്കായി ഭൂമിയിൽ ഇറങ്ങിവന്നപോലെ ഇരുളിന്റെ മടിത്തട്ടിൽ നാമിരുവരും കഥകൾ കൈമാറിയ ഏതോ ഒരു നിമിഷം തിരിച്ചറിഞ്ഞു ഞാൻ...

0

കഥകൾ!!!

“നിന്നോട് പറഞ്ഞ കഥയൊന്ന് ശരിക്കുള്ള കഥ മറ്റൊന്ന്. ഇത് രണ്ടിനുമിടയിൽ വാക്കുകളില്ലാതെ പറഞ്ഞ കഥ വേറൊന്ന്”   “പൂർത്തിയാവാത്ത കഥകൾക്ക് എപ്പോഴും ഒരു പ്രതീക്ഷയുണ്ട് പൂർത്തീകരിക്കാത്ത ചിത്രം പോലെ വീർപ്പുമുട്ടിക്കുമെങ്കിലും”   “സങ്കടങ്ങൾ പലപ്പോഴും ആരോടും പറയാൻ കഴിയില്ല. പറഞ്ഞാലും ആരും വിശ്വസിക്കില്ല. കാരണം, കെട്ടുകഥകളേക്കാൾ അത്ഭുതമാണ്...

0

ഹൃദയനൊമ്പരങ്ങൾ

“എനിക്ക് പറയുവാൻ കഴിയുന്നില്ല നിനക്ക് കാണുവാനും” “തലച്ചോറ് തിരിച്ചറിയുന്നത് ഹൃദയം തിരിച്ചറിയാൻ കുറച്ചു കൂടുതൽ സമയമെടുക്കും” “ഒരുപക്ഷെ ഞാൻ എന്നെ അറിയാതെ പോയേനെ, നമ്മൾ പരസ്പരം കണ്ടുമുട്ടിയില്ലായിരുന്നുവെങ്കിൽ. എങ്കിലും, ഇന്ന് നീയെനിക്ക് തന്ന വേദനയുടെ ചൂടിൽ ആഴ്ന്നിറങ്ങി ചെല്ലുമ്പോൾ എനിക്ക് എന്നെ തന്നെ നഷ്ടമാവുന്നുണ്ട് പലവിധം” “അസ്തമയസൂര്യന്റെ...

0

എനിക്ക് നിന്നോട് പറയുവാനുള്ളത്

“ചോദിക്കേണ്ട കാര്യങ്ങൾ അവസരങ്ങൾ കിട്ടുമ്പോൾ ചോദിക്കുക. ഒരുപക്ഷെ പിന്നീടൊരിക്കലും അവസരം കിട്ടിയില്ല എന്ന് വരാം” “വാശിയോടെയാണ് മത്സരിച്ചത് നമ്മളിരുവരും നിന്റെ മനസ്സ് കണ്ടില്ലെന്നു നടിക്കാൻ ഞാനും എന്റെ മനസ്സ് കണ്ടില്ലെന്നു നടിക്കാൻ നീയും. ഒടുവിൽ നീ എനിക്ക് വിട്ടു തന്നു💫✨🌪️🌈💕😉” “എത്ര വൈവിധ്യമാർന്ന കഥകളാണ് നമ്മളൊരുമിച്ചു തിരക്കഥയെഴുതി...

0

പ്രകൃതി

“പ്രകൃതിയും പുഴകളും ഈ പച്ചപ്പും എല്ലാം ഒരു മായുന്ന സ്വപ്നം പോലെ… എല്ലാത്തിനും ഇനി മഴയത്തുകൊഴിയുന്ന ഈയലുകളുടെ ആയുസു മാത്രം” “പ്രകൃതിതൻ ലീലകൾ നിത്യവുമീ ഭൂവിൽ അനുഗ്രഹമായ് വർഷിക്കുകിൽ സമസ്യകൾ സമസ്യകളല്ല ഈ പാരിൽ “ “ഈ ലോകത്ത് നിശ്ചലമായ ഒന്നും തന്നെയില്ല, ഭൂമിയും ആകാശവും മേഘങ്ങളും...

0

ശരികളും തെറ്റുകളും

“ശരികളും തെറ്റുകളും എല്ലാം മനുഷ്യർ ഒരു നേർരേഖയ്ക്ക് അപ്പുറവും ഇപ്പുറവും എഴുതുമ്പോലെ ആണല്ലോ…..ന്യായങ്ങളും വര എവിടെ വരയ്ക്കണമെന്ന് നിശ്ചയിക്കുന്നതും അവൻ തന്നെ” “സ്വന്തം തെറ്റുകൾ ന്യായീകരിച്ചാൽ ഈ ജന്മത്ത് അവ തിരുത്താൻ ആവില്ല. ക്ഷമാപണം നടത്താൻ ലജ്ജ തോന്നേണ്ട ആവശ്യമില്ല” “എന്നിലെ തെറ്റുകൾക്ക് നീ ഒപ്പം നിൽക്കേണ്ട...

0

സത്യവും കള്ളവും

“പറയുന്ന കള്ളം വിശ്വസിക്കാൻ ആയിരം ആളുകൾ ഉണ്ടായാലും…. കള്ളം ഒരിക്കലും സത്യമാവില്ല “ “മൂടുപടങ്ങൾ പൊഴിഞ്ഞുവീഴുക തന്നെ ചെയ്യും സൂര്യരശ്മിയിൽ അലിഞ്ഞുവീഴുന്ന മഞ്ഞിന്റെ ആയുസിന്റെ അത്ര……. ഒരു മാത്ര കാഴ്ച മറയ്ക്കാൻ കഴിയുമെങ്കിലും” “മനുഷ്യരെ പറ്റിക്കാൻ സമയം കളയുന്നു ചിലർ എന്നാലും പരാതി സമയമില്ല പോലും…..!!!  “...

0

അകലങ്ങളിൽ …….

“അടുപ്പങ്ങളാണ് എപ്പോഴും അകലങ്ങൾ സൃഷ്ടിക്കുന്നത് “ “മനസ്സ് കൊണ്ട് അകലത്തിൽ നിർത്തിയാലും അടുത്തുപോകുന്ന ചിലർ “ “അകലെയാണോ അരികെയാണോ എന്നുപോലും തിരിച്ചറിയാനാകാത്ത ഒരു മഞ്ഞുപടം പോലെ നിൽക്കുന്ന ചിലർ” “കേട്ടില്ലെന്നു നടിച്ചു നീ താണ്ടുന്ന ഓരോ കാൽവെയ്പ്പും എനിക്ക് സമ്മാനിക്കുന്നത് എനിക്ക് നിന്നിലേക്ക് എത്തുവാനുള്ള കാതങ്ങളുടെ അകലമാണ്”...

0

നഷ്ടങ്ങൾ

“ചില നഷ്ടങ്ങൾ ചിലർക്ക് മാത്രം എപ്പോഴും വിധിച്ചിട്ടുള്ളത് , ചില നേട്ടങ്ങളും….. “ “എനിക്ക് പലരെയും നഷ്ടമായി പലകുറി പലവിധം പക്ഷെ ആർക്കും എന്നെ നഷ്ടമായില്ല” “ചില വ്യക്തികൾക്ക് നമ്മുടെ ജീവിതത്തിൽ പകരക്കാറില്ല. അതുകൊണ്ട് അവരെ നമ്മൾ പിടിച്ചുവയ്ക്കാൻ ശ്രമിക്കും” “നഷ്ടമായി തുടങ്ങിയിട്ടുണ്ട് എന്റെ ചിന്തകളിൽ …....

0

ഹൃദയ സ്പന്ദനങ്ങൾ

“മറ്റൊരു ലോകത്തിൽ നമ്മൾ- വീണ്ടും കണ്ടുമുട്ടിയാലോ….. പല കഥകളിലൂടെ അവിടെയെത്തി, പിന്നീട് അവിടുന്ന് ഒരുമിച്ചൊരു യാത്ര അങ്ങോട്ട്….❣️💫” “നിനക്ക് പകരം വയ്ക്കാൻ ഒന്നുമില്ല ഈ ലോകത്ത് ഈ ഞാൻ പോലും…..” “എന്നോട് എന്തെങ്കിലും സംസാരിച്ചിരുന്നുകൂടെ? ഇങ്ങനെ മിണ്ടാതിരുന്നാൽ നമുക്കിടയിലെ നിശബ്ദത എല്ലാരും കേട്ടാലോ! വാക്കുകൾ ഇല്ലായിരിക്കാം നമുക്കിടയിൽ...

error: