പരിശ്രമം
കൊഴിഞ്ഞ ചില്ലകളിൽ പുത്തൻനാമ്പുകൾ തളിർക്കാൻ
സമയമെടുക്കുമായിരിക്കാം.
ഇതിനിടയിൽ പൂക്കാത്ത വസന്തങ്ങൾ പലതും
വന്നുപോകുമായിരിക്കാം.
ഇലകൾ നനയ്ക്കാത്ത കാലവർഷവും
വന്നെത്തിനോക്കി പോകുമായിരിക്കാം.
ശിശിരവും ഹേമന്തവും ഗ്രീഷ്‌മവുമെല്ലാം
പതിവുപോൽ നിറച്ചാർത്തണിഞ്ഞു പോകുമായിരിക്കാം.
ഒരുപക്ഷെ വീണ്ടും
തളിർക്കുകയോ പുഷ്പിക്കുകയോ ചെയ്യില്ലാരിക്കാം.
എങ്കിലും കാലത്തിൻ കേളികൾ ഇങ്ങനെ
പല പൊയ്മുഖങ്ങൾ അണിഞ്ഞുപോവുമ്പോഴും
ഉയർത്തെഴുന്നേൽക്കാനുള്ള പരിശ്രമം
തുടർന്നുകൊണ്ടേയിരിക്കും
മൃതി തൻ കാലൊച്ചകളാണ്
ആദ്യം കടന്നു വരിക എന്ന് അറിയാമായിരുന്നിട്ടും!
Recent Comments