മനസ്സ് എന്ന മായാപ്രപഞ്ചം

 
 

“ചിലപ്പോഴൊക്കെ ഇങ്ങനെയാണ്. നിസ്സാരമായ ഒരു ചോദ്യത്തിനുപോലും മറുപടി കണ്ടെത്താൻ മനസ്സിന് കഴിയാറില്ല”

“മനസ്സിൻ ഭിത്തിയിൽ പതിയുമോരോ സ്‌മൃതികൾക്ക് മുകളിലായി
പുത്തൻ ഓർമകളുടെ ചായംപൂശുന്നു ദിനംപ്രതി
അവയ്ക്ക് നിറം ചാലിക്കും കാലത്തിൻ കരങ്ങളാൽ തന്നെ”

“മനസ്സ് – കുറിക്കപ്പെടുന്നു പല രേഖാചിത്രങ്ങളുമിവിടെ
തെളിമാനത്തു ചിത്രങ്ങൾ വരയ്ക്കും കുഞ്ഞുമേഘങ്ങളെന്നപോൽ”

“ചിന്തകൾ മനസിനെ കഴുകനെപോൽ കുത്തിനോവിക്കാൻ ശ്രമിക്കുമ്പോൾ ഇരുൾ വീണ ഇടനാഴികളിലൂടെ ഉലാത്തുക മനുഷ്യമനസ്സിന്റെ ബോധപൂർവമായ ഒഴിഞ്ഞുമാറലാണ്”

“മനസ്സ് ഒരു വിശ്രമമില്ലാ സഞ്ചാരിയാണ്. സഞ്ചരിക്കാത്ത വഴികളുടെ നടന്നു പുതിയ അർഥങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കുന്ന യാത്രികൻ. എന്ത് കണ്ടെത്തിയാലും പുതിയ പാതകൾ വെട്ടിപ്പിടിക്കാനുള്ള ചിന്തയിലായിരിക്കുമെപ്പോഴും. “

“ഇപ്പോഴും കൈപ്പിടിയിൽ ഒതുങ്ങുന്നതാണോ നമ്മുടെ മനസ്സ്? അല്ല എന്ന് ഞാൻ കരുതുന്നു, സത്യമാണോ എന്നറിയില്ല.”

“മനസ്സിൽ ഉള്ളത് എന്താണ് എന്ന് ആത്മാർത്ഥമായി ഒരാൾ ചോദിച്ചാൽ
മനസ്സിൽ ഉള്ളതെല്ലാം പറയുമോ?
ഓരോ മനുഷ്യനെ മനസ്സിലാക്കാൻ
മനസ്സ് വായിക്കാൻ
ഓരോ പുതിയ ഭാഷ കണ്ടു പിടിക്കണം”
 

“നാനാവർണങ്ങളാൽ സാന്ദ്രമാണ് എൻ മനം
അവയിങ്ങനെ അസ്തമയ മേഘങ്ങൾപോൽ
ചിന്നിച്ചിതറി കിടപ്പുണ്ട്,
അടുക്കും ചിട്ടയുമില്ലാതെ.
രാഗസാന്ദ്രമായ ആ നൂറുവർണങ്ങൾക്ക്
മഴവില്ലിൻ ചാരുതയാണ്
ഇളം ചായങ്ങളുണ്ട്, കടും ചായങ്ങളും
ഉദയങ്ങളുംഅസ്തമയങ്ങളുമുണ്ട്
നിർവചിക്കപ്പെട്ടവയുമുണ്ട്,
അർത്ഥപൂരിതമായവയുണ്ട്
എന്നാൽ,
അർത്ഥശൂന്യമായവയാണേറെയും”

“അന്യന്റെ മനസ്സ് വായിച്ചറിയാൻ താൽപ്പര്യമാണ് എല്ലാർക്കും
എന്നാൽ സ്വന്തം മനസ്സ് പോലും പൂർണരൂപത്തിൽ വായിച്ചെടുക്കാൻ അവൻ ശ്രമിക്കാറില്ല”

“വല്ലപ്പോഴുമെങ്കിലും മനസ്സിന്റെ ജാലകങ്ങൾ തുറന്നിടുന്നത് നല്ലതാണ്”

“ആരും വായിക്കാനില്ലാത്ത മനസ്സുകൾ ….
അങ്ങ് സ്വയം വായിക്കുക, അത്ര തന്നെ”

“മനുഷ്യന്റെ നിറം മാറാൻ നിമിഷങ്ങളുടെ ഞൊടി മതി”

“മനസ്സിന്റെ വിശ്വാസം ലക്ഷ്യത്തിൽ എത്തിച്ചേരുന്ന അവസരങ്ങൾ പലതുണ്ട്… മനസ്സ് അതൊന്നുറപ്പിച്ച് ഉണർന്നു പ്രവർത്തിക്കണമെന്നേ ഉള്ളൂ……”

“ആൾകൂട്ടത്തിൽ തനിയെ
സ്വന്തം കണ്ണുകളെയോ
മനസ്സിനെയോ പോലും വിശ്വസിക്കാനാകാതെ”

“അനേകായിരം വർണങ്ങൾ ഒരുമിച്ച് വരച്ച ചിത്രം പോലെയാണ് മനസ്സ്
വർണങ്ങളുടെ ഏറ്റക്കുറവുകൾക്കനുസരിച്ച് സ്വഭാവങ്ങളും മാറിമറിയുന്നു”

“എപ്പോഴോ, ഏതു നിമിഷമോ പൊട്ടിമുളക്കാവുന്ന ഒന്ന് – മനുഷ്യന്റെ ആഗ്രഹങ്ങൾ”

“മനസ്സെപ്പോഴും ചിറകുള്ള പക്ഷി ആണ്,
ഒരുപാട് വർണ തൂവലുകളുള്ള പക്ഷി
നമ്മളുടെ ചിന്തകളാണ് അതിനെ കൂട്ടിലടയ്ക്കുന്നത്
നമ്മളുടെ അരക്ഷിതാവസ്ഥ ആണ് അതിന്റെ
ചിറകുകളെ ഉയരാൻ അനുവദിക്കാത്തത്”

“മനസ്സ് നമ്മൾ കൊടുക്കുന്നതല്ലല്ലോ വായിക്കാൻ
ചിലർ മാത്രം വായിച്ചെടുക്കുന്നതല്ലേ”
 
“മനസ്സ് തെളിയാനാണ് വരികൾ കുറിക്കുന്നത് തന്നെ.
അപ്പോൾ അന്ധകാരം താനേ മായുന്നത് കാണാം”
 
“അനുവാദം പോലും ചോദിക്കാതെ
മനസ്സ് വായിച്ചെടുക്കുന്ന ചിലർ”
 
“പക്ഷികൾ ഒഴിഞ്ഞ ചില്ലപോൽ
ഒരുപിടി മങ്ങിയ ഓർമ്മകളുമായ്
ഒരു ജന്മം തള്ളിനീക്കുക എളുപ്പമല്ല
ശാന്തമായിരിക്കുക എളുപ്പമല്ല.
കൂടണയാപക്ഷിപോൽ മനസ്സും
അലഞ്ഞുകൊണ്ടേയിരിക്കും,
വിശ്രമമില്ലാതെ!!”
 
“ചിലപ്പോൾ ഒരു മാരിവില്ലായി
ചിലപ്പോൾ താരങ്ങളില്ലാ ഒരു രാത്രി ആകാശം,
ചിലപ്പോൾ ഒരു നീലകടലായ്
ചിലപ്പോൾ ഒരു ആമ്പൽ തടാകം
അതെ,
മനസ്സിന് നിർവചിക്കപ്പെടാത്ത
അനന്തമായ വർണങ്ങൾ ഉണ്ട്”
 
Image source: Pixabay
 
(Visited 68 times, 1 visits today)

Sandy

A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: