നിനക്ക് സ്വന്തം……

കവിതകളിൽ ഉണരുന്ന കദനത്തിൻ പല്ലവികൾ
നിഴലുകളിൽ നിറയുന്ന വിഷാദത്തിൻ കാൽപ്പാടുകൾ
സ്‌മൃതികളിൽ ശ്രുതിയിട്ട വിരഹത്തിൻ കാലൊച്ചകൾ
നിറമിഴിയിൽ നറുമുത്താം ഹൃദയത്തിൻ മുറിപ്പാടുകൾ
താമസ്സിങ്കൽ തിരിതാണ മനസ്സിന്റെ മണിദീപങ്ങൾ
സുഖനിദ്രയിൽ അലിഞ്ഞോരാ ജീവന്റെ സ്വപ്‌നങ്ങൾ
കാത്തിരിപ്പിൻ തിരശീലയിട്ട ചിതറിയ വിശ്വാസങ്ങൾ
മൗനത്തിൻ ഇടനാഴിയിൽ കൊഴിഞ്ഞൊരാ പദവിന്യാസങ്ങൾ
ഒന്നുമില്ലെന്നോർതെന്തേ എറിയുന്നു നീ വ്യഥാ
കൂട്ടായില്ലേ നിനക്കായ് മാത്രം ഇവയെല്ലാം എന്നുമെന്നും…..

Image source: Pixabay
Recent Comments