അകലങ്ങളിൽ …….
“അടുപ്പങ്ങളാണ് എപ്പോഴും അകലങ്ങൾ സൃഷ്ടിക്കുന്നത് “
“മനസ്സ് കൊണ്ട് അകലത്തിൽ നിർത്തിയാലും അടുത്തുപോകുന്ന ചിലർ “
“അകലെയാണോ അരികെയാണോ എന്നുപോലും തിരിച്ചറിയാനാകാത്ത ഒരു മഞ്ഞുപടം പോലെ നിൽക്കുന്ന ചിലർ”
“അകലങ്ങളിൽ നിർത്തി ഇഷ്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്നവരുണ്ട് പലരും…..”
“അകലുമോ എന്ന് ഭയപ്പെട്ടിട്ട് മാത്രമോ ഈ കാലമത്രയും നീ എന്നിൽ നിന്നും അകലം അഭിനയിച്ച് നിന്നത്?”
“ഈ ലോകത്ത് അറിയാൻ ഏറ്റവും ബുദ്ധിമുട്ട് മറ്റൊരാളുടെ മനസ്സാണ്
സ്വാതന്ത്രവും ഇഷ്ടവും തോന്നി ചിലരോട് തമാശ പറഞ്ഞാൽ
അത് ഇഷ്ടക്കേടായി തെറ്റിദ്ധരിച്ച് അകലുന്നവരുണ്ട്
സങ്കീർണം മനുഷ്യമനസുകളെല്ലാം “
“അകലെ നിൻ വിളികൾ കാതോർത്താലും
അരികിലേക്കെത്താൻ അശക്തയാണ്…..
ബന്ധനസ്ഥയാണ് ഞാനിന്നിവിടെ
മറ്റു പലരും തീർത്ത ചങ്ങലയാൽ”
“ചില മനുഷ്യരോട് ആദ്യ കൂടിക്കാഴ്ചയിൽ അകലം തോന്നാം. വേണ്ട ഇന്ന് മനസ്സ് പറയുമ്പോഴും അവരാകും സൗഹൃദം മുന്നോട്ട് വയ്ക്കുക. ഒടുവിൽ കാലം തെളിയിക്കും, നമ്മുടെ മനസ് പറഞ്ഞതായിരുന്നു ശരി!!! “
“പലപ്പോഴും തിരയും തീരവും തമ്മിലുള്ള അകലമേയുള്ളൂ മനസുകൾ തമ്മിൽ
ചിലപ്പോൾ ഏഴു സമുദ്രങ്ങളുടെ ആഴം തികയാതെ വരും”
“ഒരിക്കൽ നമ്മെ ചുറ്റിപ്പറ്റിയുണ്ടായിരുന്നവരിൽ പലർക്കും
നമ്മൾ ഏതു ലോകത്താണെന്നോ
ജീവനോടെ ഉണ്ടോ എന്നുപോലും അറിയില്ല.
കാരണമുണ്ടാക്കി പിരിഞ്ഞവരാണ്
അവരിൽ ഏറിയ പങ്കും”
“എനിക്കൊന്നുറങ്ങണം
നീയില്ലാത്ത ഒരു ലോകത്തേക്ക് മടങ്ങാനായി
നീ തന്നെ വേദനകളെ സ്വാതന്ത്രരാക്കി കൊണ്ട്
നീ കാണാത്ത അകലങ്ങളിൽ എത്തിച്ചേരാൻ”
“ഒരു ചില്ലയിലൊരുമിച്ചു ചേക്കേറുന്നതിലും നല്ലത്
രണ്ടു ഹൃദയങ്ങളൊരുമിച്ചൊരു കൂടൊരുക്കുന്നതാ”
“താമരയിലയിൽ വീഴുന്ന മഴത്തുള്ളികൾ പോലെയാണ് പല ബന്ധങ്ങളും.
പുറത്തുനിന്നു നോക്കുമ്പോൾ അതിമനോഹരം, ദൃഢം.
ഇലയ്ക്കും തുള്ളികൾക്കുമിടയിൽ അദൃശ്യമായ ഒരു മെഴുകിന്റെ മതിലുണ്ട്,
അവർക്ക് മാത്രം അറിയാവുന്നത്.
വളരെ അടുത്തുനിന്നു നോക്കിയാൽപോലും കാണണമെന്നില്ല,
അടുപ്പങ്ങളിലെ അകലങ്ങൾ, വാനോളം!!!🍁🍁”
“എന്റെ മനസ്സിൽ നീയുണ്ടാവും
ഉടയാത്തൊരു രൂപമായി എന്നുമെന്നും
നീ അകലെയെങ്കിലും ചാരെയാണെങ്കിലും…….
നീയായിട്ട് അത് നഷ്ടപ്പെടുത്താതിരുന്നാൽ മതി”
“ഹൃദയം ഉള്ളവർക്ക് വേദനകളിൽ നിന്നും അകലുക എളുപ്പമല്ല!!!”
“നമ്മൾ ഇരുവർക്കുമിടയിൽ കാലം ഇങ്ങനെ
കുത്തൊഴുക്ക് പോൽ ഒഴുകിയിറങ്ങുന്നു
ഇരുകര തമ്മിലെ അകലങ്ങൾ അനുദിനം
ഇരുമനമറിയാതെ നീക്കിയകറ്റുന്നു”
“എന്റെ മനസ്സിൽ നീയുണ്ടാവും
ഉടയാത്തൊരു രൂപമായി എന്നുമെന്നും
നീ അകലെയെങ്കിലും ചാരെയാണെങ്കിലും…….
നീയായിട്ട് അത് നഷ്ടപ്പെടുത്താതിരുന്നാൽ മതി”
“തെറ്റിദ്ധാരണകൾകൊണ്ട് ഒരാളുടെ മനസ്സ് മനഃപൂർവം വേദനിപ്പിച്ച് നാം അകലാം. പക്ഷെ പിന്നീടൊരിക്കൽ തെറ്റ് ബോധ്യപ്പെട്ടാൽ അതിന്റെ പതിന്മടങ്ങു വേദനിക്കുന്നത് നമ്മുടെ മനസ്സായിരിക്കും”
“ചില ബന്ധങ്ങൾ അകലെ നിന്ന് കാണാനാണ് സൗന്ദര്യം
കൂടുതൽ അടുപ്പിച്ചു അതിന്റെ ഭംഗി കളയരുത്”
“ഇത്രയും കാലവും നീയരികിലില്ലായിരുന്നെങ്കിലും
ആ കരുതലിനാണ് ഞാൻ ജീവിച്ചത്
എപ്പോഴും നീ കൂടെയുണ്ടെന്ന തോന്നലാണ്
എന്നെ ആശ്വസിപ്പിച്ചതും.
എന്നോട് മിണ്ടുവാൻപോലും
നീയിപ്പോൾ സമയം അളന്നു കുറിച്ച് തന്നപ്പോൾ
വൈകിയെങ്കിലും ഞാൻ തിരിച്ചറിഞ്ഞു
ഇനി അളന്നു കുറിച്ച് തരാൻപോലും
നിന്റെ പക്കൽ സമയം ബാക്കി ഇല്ലാതാവുന്ന
ഒരു കാലമുണ്ടാവുമെന്ന്”
“ശരത് സന്ധ്യയിലെ അവസാന ഇല കൊഴിഞ്ഞപ്പോഴേക്കും
അവർ തീർത്തും അപരിചിതരായ രണ്ടുപേരായി കഴിഞ്ഞിരുന്നു”
Image source: Pixabay
Recent Comments