Tagged: ഒരായിരം

0

നീർമാതളപ്പൂക്കൾ

നിനക്കായ് ഞാനൊരു വാനം വരച്ചു അതിൽ ചന്ദ്രനും നക്ഷത്രങ്ങളും നെയ്തുചേർത്തു നിനക്കായ് മാത്രമായ് – ആ നീലകുന്നിൽചെരിവിൽ ഒരു നീർമാതളത്തോട്ടം നട്ട്‌ നനച്ചു എൻ സ്നേഹത്തിൻ നൂറു പൊൻവിത്തിട്ടു. ഇലപൊഴിയുന്ന ശിശിരങ്ങളിലും പിന്നെ നീ പുഷ്പിക്കുമാ ഗ്രീഷ്മങ്ങളിലും കാവൽവിളക്കായ് എരിഞ്ഞുനിന്നു, വർഷകാലങ്ങളിൽ നിനക്ക് കുടയായി. മാതളപ്പൂവിന്നിതളുകൾ മഞ്ഞയത്രേ...

0

മിഴികൾ

മിഴികൾക്കുണ്ട് പറയാൻ ഒരായിരം കണ്ണുനീർകാവ്യങ്ങൾ മിഴികൾക്കുണ്ട് കരുതാൻ ഒരായിരം സ്വപ്നവ്യാമോഹങ്ങളും മനസ്സിൻ പൊരുൾ പറയും മിഴികളോ അവ ചൊല്ലാൻ മടിക്കും മൊഴികളോ അർത്ഥങ്ങൾ തിരയുമാ മിഴികളിൽ തിളങ്ങുമീ കാലത്തിൻ കല്മഷങ്ങൾ നോക്കി നിൽക്കവേ മൂകസാക്ഷിയായ് കൂമ്പും കൺപീലിയിലൊളിച്ചൊരാ കണ്ണുനീർമുത്തുകൾ കാണുവതാര്? കാണുവതോ ആ നീലസാഗരത്തിൻ അലകൾ മാത്രം....

0

കാലം

  പല വിഷയങ്ങളെ കുറിച്ചുള്ള കുറച്ച് ചിന്തകൾ, ട്വിറ്ററിൽ പോസ്റ്റ് ചെയ്തവ…..  handle name: സന്ധ്യാ രാഗം @meerasandhya   “പല നിറങ്ങളും തെളിയുന്നത് കാലങ്ങൾ പഴകുമ്പോഴാ……. “ “ചില നിമിഷങ്ങൾ ഒരിക്കലും പുനർസൃഷ്ടിക്കാനാവില്ല, അന്ന് കൂടെയുണ്ടായിരുന്ന വ്യക്തിക്ക് ഒപ്പമാണെങ്കിൽകൂടി. കാലം ഒപ്പുവച്ചുപോവുന്ന പല അവസരങ്ങളും ചില നിമിഷങ്ങളും...

2

വിരഹം/വേദന

“ഹൃദയം ഉള്ളവർക്ക് വേദനകളിൽ നിന്നും അകലുക എളുപ്പമല്ല!!!” “മരുഭൂമിയിൽ ഞാൻ തളിർത്തു കണ്ടൊരാ ഹിമകണം കള്ളിമുള്ളിൽ നീയൊളിപ്പിച്ച എന്റെ കണ്ണുനീർ പുഷ്പങ്ങളായിരുന്നു”   “കള്ളിമുള്ളിൽ നീ തീർത്ത ഹിമകണങ്ങൾ പുഷ്പ്പിക്കുന്നതും കാത്തിരിക്കുന്നു ഞാൻ എന്നാൽ പുതിയ വേലകളുമായ് അനേകം കാതം നീ കടന്നുപോയി”   “കുറച്ചുനാൾ പിരിഞ്ഞിരിക്കാൻ...

0

ചില പാഠങ്ങൾ ജീവിതത്തിൽ നിന്നും

    “മറക്കില്ലൊരിക്കലും കാലമുപദേശിച്ച വിദ്യകൾ അദ്ധ്യായങ്ങൾ അവതൻ ഭൂതകാലസ്മരണകളും മറന്നാൽ ഇടറുമെൻ പാദങ്ങളും എന്നന്തരംഗവും”   “മടക്കയാത്ര ഉണ്ടാവില്ലിനി ഇടറിവീണൊരാ പാതയിൽ പൊലിഞ്ഞതോ ഒരായിരം സങ്കല്പങ്ങൾ……..”   “കടമകളോരോന്നും ചെയ്തുതീർക്കുന്നു നീ നിൻ കർത്തവ്യങ്ങൾ എന്ന് കരുതി മാത്രം അല്ലാതെ മരവിച്ചുപോയ് നീയെന്നോ ഒരുനാൾ അവശേഷിക്കുന്നതോ...

error: