Tagged: അമാവാസി

0

ആ അമ്പിളിയെ നിങ്ങൾ കണ്ടുവോ

ഒരിടത്തൊരിക്കൽ ഒരു അമ്പിളി ഉണ്ടായിരുന്നു അവളുടെ ഹൃദയം തകർന്നതായിരുന്നു. ചുറ്റും നിന്ന് തിളങ്ങിയ താരങ്ങളോട് അവളുടെ ഹൃദയവേദന പറയുമായിരുന്നു മുറിവേറ്റ ഹൃദയം കാട്ടി കരയുമായിരുന്നു. സ്വയം കത്തിജ്വലിച്ചുനിന്ന താരങ്ങളെല്ലാം മുതലക്കണ്ണീർ കാട്ടി അവളെ വിശ്വസിപ്പിച്ചു, അവളുടെ അവസ്ഥയിൽ അവർക്ക് ദുഃഖമുണ്ടെന്ന്. എന്നാൽ സത്യത്തിൽ അവളെ ആരും- തിരിഞ്ഞുനോക്കിയില്ല...

0

നിനക്കായ് തെളിയിച്ച ആകാശം

നിനക്കോർമയുണ്ടോ, അമാവാസി രാവുകളിലും ഞാൻ നിനക്കായ് മാത്രം തെളിഞ്ഞുനിന്ന ഒരു ആകാശമുണ്ടായിരുന്നു. അവിടെയായിരുന്നല്ലോ യുഗങ്ങൾക്കുശേഷം നമ്മൾ കണ്ടുമുട്ടിയത്. അവിടെയിപ്പോൾ എന്നും അമാവാസിയാണ് നീ വരവ് നിർത്തിയ രാത്രി മുതൽ. കരിന്തിരിയായ് ഞാൻ എരിഞ്ഞുതുടങ്ങി നിന്റെ വരവും കാത്ത്. നിനക്കൊരുപക്ഷേ അനേകം യുഗസന്ധ്യകൾ കൊഴിഞ്ഞിരിക്കാം പക്ഷെ ഞാനിന്നും ആ...

0

അവളുടെ ചന്ദ്രൻ

അമാവാസിയിൽ നിന്നും പൂർണചന്ദ്രനിലേക്കുള്ള യാത്രയായിരുന്നു അനുദിനം വളരുന്ന അവളുടെ സ്നേഹം. അസ്തമയസൂര്യൻ വാരിവിതറുന്ന കടും കുങ്കുമചായങ്ങൾപോലെയായിരുന്നു അവളുടെ മനസ്സപ്പോൾ. സായാന്ഹനത്തിൽ കാർമേഘക്കെട്ടുകൾ പോൽ ചിതറിക്കിടക്കുന്ന പല ചിന്തകൾക്കിടയിലും അവൾക്കവളുടെ ചന്ദ്രനെ കാണാമായിരുന്നു. ഓരോ ദിനവും യാത്ര ചൊല്ലി പിരിയുമ്പോഴും ഓരോ രാത്രി അതിന്റെ ആഗമനം അറിയിക്കുമ്പോഴും അവൾക്ക്...

error: