സ്ത്രീക്ക് വേണ്ടത് അവളെ സ്വയംപര്യാപ്ത ആക്കുന്ന പുരുഷനെ

 
എന്റെ ഏറ്റവും അടുത്ത ഒരു ബന്ധുവിന്റെ ജീവിതാനുഭവമാണ് എന്നെ കൊണ്ടിങ്ങനെ ചിന്തിപ്പിച്ചത്. ഒരു സാധാരണ കുടുംബത്തിലെ പെണ്ണ്. കവിത എന്നൊരു സാങ്കൽപ്പിക പേര് നൽകട്ടെ ഞാൻ. SSLC തോറ്റു, തുടർന്ന് പഠിച്ചില്ല. 18-ആം വയസ്സിൽ ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം കഴിച്ചു. രണ്ടു കുട്ടികൾ, സന്തുഷ്ട കുടുംബം. അയാൾക്ക് പാചകമായിരുന്നു തൊഴിൽ. അവരുടെ എല്ലാ സമ്പാദ്യവും കുറച്ചു ലോണുകളുമായി ഒരു വീട് പൂർത്തിയാക്കി. അയാളുടെ വരുമാനം കൊണ്ട് വലിയ ബുദ്ധിമുട്ടുകളില്ലാതെ കഴിഞ്ഞുപോയ ഒരു സാധാരണ മലയാളി കുടുംബം.
 
പെട്ടെന്നാണ്‌ അത് സംഭവിച്ചത്. ഒരു ദിവസം രാത്രി പണി കഴിഞ്ഞു ബൈക്കിൽ കേറികൊണ്ട് നിന്നപ്പോൾ നിയന്ത്രണം തെറ്റി ഒരു വണ്ടി വന്നിടിക്കുകയായിരുന്നു. എല്ലാം അവസാനിക്കാൻ ഒരു നിമിഷം മാത്രം. ഒന്നും മിണ്ടാതെ പലതും ബാക്കിവച്ചയാൾ യാത്രയായി! അങ്ങനെ 31-ആം വയസ്സിൽ അവൾ വിധവ ആയി. അതുകൊണ്ട് തീർന്നില്ല. പറക്കമറ്റാത്ത രണ്ട് കുട്ടികൾ. ഇത്രയും നാൾ പൂർണരൂപത്തിൽ ഭർത്താവിനെ മാത്രം ആശ്രയിച്ചുകൊണ്ടുള്ള ജീവിതം. നാളെ എന്ന ചിന്ത അവളുടെ മുന്നിൽ കുറച്ച് ചോദ്യ ചിഹ്നങ്ങൾ മാത്രം സൃഷ്ടിച്ചു………ഇത് ഒരു കവിതയുടെ മാത്രം അനുഭവ കഥയല്ല. അനേകം പേരുണ്ട്. അവർക്കുവേണ്ടി ആണ് എന്റെ ഈ വരികൾ…..
 
പുരുഷ സമൂഹത്തെ കുറ്റപ്പെടുത്തി പറയുന്നതല്ല കേട്ടോ ഒരു ശതമാനം പോലും, നമ്മുടെ സമൂഹത്തിൽ കാലാകാലങ്ങളായി പിന്തുടരുന്നു വരുന്ന പല ചിട്ടവട്ടങ്ങളും ധാരണകളിലും ഒന്ന് – പുരുഷൻ സ്ത്രീയെ സംരക്ഷിക്കണം, അവൾ കുടുംബത്തിന്റെയും കുട്ടികളുടെയും ചുമതലകൾ ഏറ്റെടുക്കണം. ശരിയാണ്. പക്ഷെ പുരുഷന്റെ കരുതലും സംരക്ഷണവലയവും തടവറയായ് സമൂഹം മാറ്റിയെഴുതുമ്പോഴാണ് പ്രശ്നങ്ങൾ പൊട്ടി പൊങ്ങിവരുന്നത്. കാലം മാറുന്നതിനനുസരിച്ച് പലരും ആ പഴയ മനു നിയമങ്ങൾ മാറ്റി എഴുതാൻ തയ്യാറാവുന്നില്ല. അതിൽ പുരുഷനും സ്ത്രീയും ഉൾപ്പെടുന്ന സമൂഹം മൊത്തത്തിൽ കാരണമാണ് എന്ന് ഞാൻ  വിശ്വസിക്കുന്നു.  
 
 
എനിക്ക് പറയാനുള്ളത് ഇത്രയേ ഉള്ളൂ…. പുരുഷന്റെ സംരക്ഷണവലയത്തിലേ സ്ത്രീക്ക് നിലനിൽപ്പുള്ളൂ എന്ന ചിന്തവെടിഞ്ഞ് നാളെ അവൾ ഒറ്റയ്ക്കായി പോയാലും തനിയെ നിൽക്കണം എന്നതാകണം ഒരു ഉത്തമ പുരുഷന്റെ ചിന്ത. അവളെ സ്വയം പര്യാപ്ത ആക്കാനുള്ള ശ്രമം അവൻ തന്നെ മുന്നിൽ നിന്ന് ചെയ്യണം. വിദ്യാഭ്യാസവും സാമ്പത്തികവും ഉള്ള പെൺകുട്ടികളെകാലും ആ കരുതലിന്റെ ആവശ്യം ഇതിൽ ഒന്നുപോലും കൈവശം ഇല്ലാത്തവർക്കല്ലേ? അത് ഈ ലോകത്തിൽ സ്ത്രീകൾക്ക് വേണ്ടി ഒന്നും സ്ഥാപിക്കച്ചെടുക്കാനല്ല. ചില സാഹചര്യങ്ങൾ അങ്ങനെ വന്നു ചേർന്നേക്കാം… അത് മരണമാവണമെന്നില്ല, ഒരു രോഗമോ അപകടമോ വേർപാടോ ഒക്കെ ആവാം.പക്ഷെ ഒരു തയ്യാറെടുപ്പ് എപ്പോഴും നമ്മുടെ പക്ഷത്തു നിന്നും ഉണ്ടാവണം.
 

ചേട്ടന്മാരെ…… അനുജന്മാരെ…… ഒന്ന് ചിന്തിച്ചുനോക്കൂ…. നാളെ നിങ്ങളുടെ ഭാര്യയും കുട്ടികളും മറ്റൊരാളുടെ മുന്നിൽ കൈനീട്ടി നിൽക്കേണ്ടി വന്നാൽ, അല്ലെങ്കിൽ സാമ്പത്തിക ഭദ്രയ്ക്കുവേണ്ടി മറ്റൊരു പുരുഷനെ താലി ചാർത്തേണ്ടി വരുക… അത് നിങ്ങളെ കൊണ്ട് സഹിക്കാനാകുമോ? അത് തന്നെയാണ് എനിക്ക് അച്ഛനമ്മമാരോടും പറയാനുള്ളത്. പെൺകുട്ടികൾക്കും നല്ല വിദ്യാഭ്യാസം നൽകി സ്വയം നിൽക്കാൻ പഠിപ്പിക്കണം. ചെറുതായെങ്കിലും ഒരു തൊഴിൽ കണ്ടെത്താൻ പറയണം, ലോകം അവളും കാണട്ടെ. ഭർത്താവിന്റെ കരുതലും സംരക്ഷണവും അവൾക്കാവശ്യമാണ്, തീർച്ചയായും. പക്ഷെ നാളെയെ കുറിച്ച്‌ ഒന്നും നമുക്ക് പ്രവചിക്കാൻ കഴിയില്ല. ഇനി ഒരു കവിത കരയാതിരിക്കട്ടെ… അവൾ ആരുടെ മുന്നിലും കൈനീട്ടാതിരിക്കട്ടെ…….  നമ്മുടെ കുഞ്ഞുങ്ങൾക്ക് നല്ല ഭാവി ഉണ്ടാകട്ടെ ……..

NB: എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രം…. 

ഈ ലേഖനത്തിന്റെ ഒരു കുറിപ്പ് പിന്നീട് എഴുതുകയുണ്ടായി,  സ്ത്രീവിരുദ്ധതയാണ് ആ പോസ്റ്റിൽ നിഴലിക്കുന്നത് എന്ന് ഒരു വായനക്കാരൻ അഭിപ്രായപെട്ടതുകൊണ്ട്. Click here to read the post.

 
Image Source: Pixabay 
 
 
(Visited 173 times, 1 visits today)

Sandy

A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.

You may also like...

2 Responses

  1. ഇന്നത്തെ കാലത്തേ പെൺകുട്ടികളിൽ കൂടുതലും സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തി ഉള്ളവരാണ് എന്നാണ് എന്റെ വിശ്വാസം..

Leave a Reply

Your email address will not be published. Required fields are marked *

error: