ചില ‘സദാചാര’ ചിന്തകൾ
ഇന്ന് സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ഒരു പ്രശ്നം തന്നെയാണ് സദാചാരം. പരസ്യ പ്രേമപ്രകടനകളും ചുംബനങ്ങളും ഇന്ത്യൻ നിയമങ്ങൾ സപ്പോർട്ട് ചെയ്യുന്നില്ല എങ്കിലും പ്രായപൂർത്തിയായ രണ്ടു വ്യക്തികൾ സംസാരിച്ചിരിക്കുമ്പോഴോ ഇടപെടുമ്പോഴോ, അവരുടെ വ്യക്തി സ്വാതന്ത്രത്തിൽ എങ്ങനെ മറ്റൊരാൾക്ക് ഇടപെടാനാകും? ഇപ്പോഴും എന്തുകൊണ്ട് മറ്റൊരു കണ്ണോടുകൂടി അവരെ സമൂഹം കാണുന്നു?
“സദാചാരവാദികളെ സപ്പോർട്ട് ചെയ്യുന്നില്ല കിസ് ഓഫ് ലവ്വിനെയും………”
“സദാചാരം മൂന്നു നേരവും വിളമ്പുന്നവരുടെ പ്രേമവലയത്തിൽ വീണാൽ അത് ചതിക്കുഴി ആവില്ല എന്നുണ്ടോ? സദാചാര പോലീസിന് exception വല്ലതും ഉണ്ടോ? അവർക്ക് പ്രണയം തോന്നിയാൽ അവർ എന്ത് ചെയ്യും? ന്യായമായ എന്റെ സംശയം ആണ്. ഉത്തരം അറിയാമെങ്കിൽ പറഞ്ഞുതരിക. മറ്റുള്ളവരെ ഉപദേശിച്ചു നന്നാക്കാൻ ശ്രമിക്കുന്നവർക്ക് സ്വന്തം കാര്യം വരുമ്പോൾ ഒരു നൂറു മുടന്തൻ ന്യായങ്ങൾ….. ” #സദാചാരം
“കണ്ണിന്റെ അന്ധത കൊണ്ട് ലോകത്തിന്റെ ഇരുട്ട് അളക്കുന്നവർ….”
#സദാചാരം
“സദാചാരം പറയുന്നവർ ഒരുപാട് frustrations മായി ജീവിക്കുന്നവർ. മറ്റുള്ളവരെ തെറ്റുചെയ്യരുത് എന്നവർ ഉപദേശിക്കുമ്പോഴും, കുഴികളിൽ ചെന്നുചാടാനുള്ള സാധ്യതകൾ കൂടുതൽ”
#സദാചാരം
“പരസ്യ പ്രകടനങ്ങളിൽ പ്രകടിപ്പിക്കേണ്ടതല്ല ചില വ്യക്തിബന്ധങ്ങൾ. സമൂഹത്തിന്റെ/മുതിർന്നവരുടെ ചില കാഴ്ചപ്പാടുകളെ അംഗീകരിച്ചേ മതിയാവൂ. “
“സ്നേഹത്തോടെ ഒരാൾക്ക് നൽകുന്ന വികാരവായ്പുകൾ അയാൾക്ക് മാത്രം അവകാശപ്പെട്ടതാണ്. ഇന്ത്യൻ നിയമങ്ങൾപോലും പരസ്യ പ്രേമപ്രകടങ്ങളെ സപ്പോർട്ട് ചെയ്യുന്നില്ല.”
“കുട്ടികളെ ഉടുപ്പില്ലാത്ത ചിത്രങ്ങൾ എടുത്തിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു നമുക്കിവിടെ, ഒരു തലമുറയ്ക്ക് മുമ്പ്. ആ ശീലം മാറിയത് മനുഷ്യന്റെ നോട്ടങ്ങൾ പിഴച്ചതുകൊണ്ടാണോ?”
“നഗ്നതാപ്രദർശനം ആണുങ്ങൾക്കുമുണ്ട് – ads&beauty contests. ആണുങ്ങളെ പീഡിപ്പിച്ച കഥകൾ അധികം കേൾക്കാറില്ല. Women in short dress ആണെങ്കിൽ കഥ മാറും. Why such double standards?”
Image Source: Pixabay
Recent Comments