Category: എന്റെ കവിതകൾ

0

വ്യാമോഹം

മനസ്സിൻ തന്തികൾ തൊട്ടുണർത്തീടുവാൻ വരുമെൻ മാനസ രാഗങ്ങൾ ഇനിയെന്നാകിലും എന്ന് വ്യാമോഹിച്ചു ഞാൻ നെയ്തൊരാ സ്വപ്‌നങ്ങൾ അലിയും ജലരേഖപോൽ മിന്നിമാഞ്ഞീടുന്നുവോ? ഇരുളിൻ സാന്ത്വനമേകുമാ മൗനങ്ങൾ മാത്രമേയുള്ളൂ എനിക്കിന്നേക സത്യമായ്. അല്ലാതൊന്നുമില്ലെൻ കരളിന്നാശ്വാസമായ് പെയ്തൊഴിയില്ലൊരു ജലമേഘബിന്ദുവും. ഇല്ല, പ്രതീക്ഷ തൻ മണിച്ചെപ്പിലിനിയൊന്നും ചൊല്ലുവാൻ ശേഷിപ്പൂ യാത്രാമൊഴി മാത്രം ഇല്ല...

0

ആഗ്രഹിപ്പൂ ഞാൻ ആവർത്തനങ്ങൾ

ആഗ്രഹിപ്പൂ ഞാൻ ആവർത്തനങ്ങൾ സന്ധ്യകൾ തൻ ക്ഷണിക സൗന്ദര്യവും ഒരു ഞൊടിയെങ്കിലും വന്നണഞ്ഞെങ്കിലെന്ന് കൊതിപ്പൂ ഞാൻ വെറുതെയെങ്കിലും നഷ്ടമായ മനസ്സിൻ സംഗീതവും ഒപ്പം അതിൻ താളവും ആഗ്രഹിപ്പൂ ഞാൻ ഒരു നിമിഷമെങ്കിലും ആഗ്രഹിപ്പൂ ഞാൻ വെറുതെയെങ്കിലും

0

ഇളംപൂവിനോട്

വിടരും മുമ്പേ കൊഴിഞ്ഞോരിളം പൂവേ ഞാനോ നിന്നുടെ പുനർജനനം പോലെ ഉണരാൻ വെമ്പിയ നിന്നെ മൃതിയുടെ തണുത്ത താഴ്‌വാരങ്ങളിൽ കൊഴിച്ചതും സ്വപ്നങ്ങളെ ഏഴുവർണങ്ങാളാൽ – സ്വരങ്ങൾ ചേർത്ത എന്നെ നിരാശ തൻ മരീചികയിൽ നീർച്ചോല തൻ സ്വപ്നകിലുക്കത്തിൽ ഉപേക്ഷിച്ചതും വിധിയുടെ പല കേളികളിൽ ചിലത്!!! ഉണ്ടായിരുന്നു എനിക്കും...

0

മറക്കില്ലൊരിക്കലും……

മറക്കില്ലൊരിക്കലും കയ്‌പേറെ സമ്മാനിച്ച ആ ദുഃഖസ്മരണകളെ….. ഓർക്കുമെപ്പോഴും ആശകൾ നൽകിപോയ ആ സുന്ദരനിമിഷങ്ങളെ….. കടന്നുപോയീ എങ്കിലും അവശേഷിക്കുന്നു അവ എന്നിൽ നേർത്ത ഒരു ഹിമകണമായ് ഇപ്പോഴും. സ്വപ്നങ്ങളായ് താലോലിക്കുന്നു ഞാനവയെ ഇന്നും, ജീവിതത്തിന്നമൂല്യ മുത്തുകളായ്. സൂക്ഷിക്കും മണിചെപ്പിലൊളിപ്പിച്ച് ഞാനവയെ എൻ ഹൃദയത്തിന് ഉള്ളറകളിൽ എന്നുമെപ്പോഴും മറവിക്കായ് വിട്ടുകൊടുക്കുന്നതെങ്ങനെ...

0

ആവർത്തിച്ചുണർത്തീടുകിലും…….

ഞാൻ കവിത എഴുതിത്തുടങ്ങിയ കാലത്ത് കുറിച്ച വരികൾ…..  നൊമ്പരങ്ങൾ നിറഞ്ഞോരെൻ മനസ്സിൽ വെറുതെ മോഹങ്ങൾ ചില്ലു കൂട്ടുന്നു അവ മീട്ടുന്നു നഷ്ടസ്വപ്നങ്ങൾ തൻ തംബുരുവോ അതോ വീണാരവത്തിൻ പൊട്ടിയ ഈണങ്ങളോ? അവ എന്നിൽ ആരവം ഉയർത്തീടുന്നു ശ്രുതികൾ തൻ താളം തെറ്റിടുന്നു അവ മീട്ടിയ പാഴ് സ്വപ്‌നങ്ങൾ...

0

അന്ത്യനിമിഷം

നിറവേറാനൊരായിരം സ്വപ്‌നങ്ങൾ ബാക്കിയായ്‌ നിൻ മടിയിൽ തലചായ്ച്ചെൻ മിഴികൾ പൂട്ടിയടയ്‌ക്കേണം കൊതിയോടെ നിൻ മിഴികളിൽ ആഴ്‌ന്നിറങ്ങും ആ നിമിഷമതൊന്നിൽ താഴിട്ടുപൂട്ടിയ ഹൃദയതാളുകളിലൊന്നിൽ നീയൊളിച്ചുപിടിച്ച രഹസ്യമത് എനിക്കായി തുറക്കേണം കാലങ്ങളിത്രയായ്‌ എന്നെ നീറ്റിയകറ്റി നീ നിഗൂഢമായ് ആനന്ദിച്ചതോ എന്തിനായ് എന്നോതുവാൻ  എന്നെ ഞാൻ മറ്റൊരു കുമ്പിളിൽ സ്വപ്നമായ് നിൻ...

0

സൂര്യന്റെ മടക്കയാത്ര

കൂരാകൂരിരുട്ട്…….. അവിടെ തപ്പി തടയുന്ന സൂര്യൻ വഴിവിളക്കുമായി ഇന്ദുവും അവളുടെ സഖികളും പാടം കടത്തി അക്കരെ എത്തിക്കുമ്പോഴേക്കും ചക്രവാള സീമയിൽ ഉഷസ്സുണരുകയായ് പിന്നെ വീണ്ടും ഒരു മടക്കയാത്ര Image Courtesy: Pixabay

0

മഴ നൃത്തം

    പശ്ചാത്തല സംഗീതമൊരുക്കി കൊണ്ട് ഇടിവെട്ട് തിരശീലക്കു പിന്നിൽ വന്നു നിൽപ്പുണ്ട്. സോദരി പ്രകൃതീദേവിയെ മനുഷ്യർ കുത്തി നോവിക്കുന്നതു കണ്ട് മനംപൊട്ടി പിണങ്ങിപ്പോയ ജലദേവത മഴനൃത്തവുമായ് തിരിച്ചണഞ്ഞുവെങ്കിൽ…… ഒരു കുമ്പിൾ മഴത്തുള്ളിയെങ്കിലും ഈ വരണ്ട മണ്ണിൻ നാവു നനയ്ക്കാൻ നൽകി തിരികെ പോയിരുന്നെങ്കിൽ…… മനുഷ്യന്റെ സ്വാർത്ഥതക്ക്...

0

ഒരു വാക്ക് തന്നെ ധാരാളം

  പല പുഞ്ചിരികൾ വിസ്‌മൃതിയിൽ – അലിയിച്ചു ചേർക്കുവാൻ   ദൃഢമായ് മനസിലുറച്ച വേരുകൾ   മുറിച്ചു മാറ്റുവാൻ ഒരു വാക്ക് തന്നെ ധാരാളം…… മധുരം പുരട്ടിയ ചിരിയിൽ എല്ലാം മറയ്ക്കാൻ കഴിയുന്നു ചിലർക്ക്! ഒരു നീർക്കുമിളയുടെ അനിശ്ചിത്വമാണ് പലതും മറക്കുവാനും ചിലത് ഉറപ്പിക്കുവാനും….. അത്ര ദൈർഘ്യമേ ഉള്ളൂ പല ദൃഢ...

0

മേഘങ്ങളുടെ യാത്ര

    സ്വതന്ത്രരായി യാത്രതിരിച്ച് പുതുജീവിതം തുടങ്ങുവാൻ വേഴാമ്പലായ് കാത്തിരിക്കുന്ന ഭൂമിക്ക് – പുതുജീവൻ നൽകുവാൻ അങ്ങനെ മേഘക്കുഞ്ഞുങ്ങളുടെ ജീവിതം – അർത്ഥവത്താക്കുവാൻ അവയെ മഴത്തുള്ളികളായ് മാറ്റി – നിറകണ്ണുകളോടെ കടത്തുതോണിയിലേറ്റി നീലവിഹായസ്സിലൂടെ പറഞ്ഞയക്കുന്ന പർവ്വതനിരകൾ ഉള്ളിലൊതുക്കുന്നു ഒരു താതന്റെ ദുഃഖം……. ഒരുനാൾ ഭൂമിയെ കുളിരണിയിച്ച ശേഷം...

error: