Category: Malayalam

Posts in Malayalam which includes my poetry, thoughts, quotes etc.

0

പ്രണയ ചിന്തുകൾ

“അന്ന് എന്റെ സായാഹ്നസൂര്യന്റെ നിറം മങ്ങിയിരുന്നു മഴവില്ലുകൾ പലതും എന്റെ നിറങ്ങൾ കടമെടുത്തു പറയാതെ പോയി അപ്പോൾ പൊഴിഞ്ഞു വീണു എന്റെ മുന്നിലൊരു താരകം മറ്റേതോ ലോകത്തു നിന്ന്, എനിക്കായി ഭൂമിയിൽ ഇറങ്ങിവന്നപോലെ ഇരുളിന്റെ മടിത്തട്ടിൽ നാമിരുവരും കഥകൾ കൈമാറിയ ഏതോ ഒരു നിമിഷം തിരിച്ചറിഞ്ഞു ഞാൻ...

0

കഥകൾ!!!

“നിന്നോട് പറഞ്ഞ കഥയൊന്ന് ശരിക്കുള്ള കഥ മറ്റൊന്ന്. ഇത് രണ്ടിനുമിടയിൽ വാക്കുകളില്ലാതെ പറഞ്ഞ കഥ വേറൊന്ന്”   “പൂർത്തിയാവാത്ത കഥകൾക്ക് എപ്പോഴും ഒരു പ്രതീക്ഷയുണ്ട് പൂർത്തീകരിക്കാത്ത ചിത്രം പോലെ വീർപ്പുമുട്ടിക്കുമെങ്കിലും”   “സങ്കടങ്ങൾ പലപ്പോഴും ആരോടും പറയാൻ കഴിയില്ല. പറഞ്ഞാലും ആരും വിശ്വസിക്കില്ല. കാരണം, കെട്ടുകഥകളേക്കാൾ അത്ഭുതമാണ്...

0

ഹൃദയത്തിൽ ചുമന്ന്

നീയെന്റെ വെറും തോന്നലുകളിലേക്ക് – ചുരുങ്ങുകയാണിപ്പോൾ. അവിടെ ഒരു ചെറിയ കളിവീടുണ്ടാക്കി നിന്നെ കുടിയിരുത്താനാനുള്ള ചിന്തകളിലാണിപ്പോൾ മനസ്സ്. മിഥ്യക്കും സത്യത്തിനുമിടയിലുള്ള ഇരുണ്ടമേഘകൂട്ടത്തിൽ ഞാനിങ്ങനെ വീർപ്പുമുട്ടുമ്പോൾ ഒരു പേമാരിയായി പെയ്തൊഴിയാൻ തോന്നാറുണ്ട് ചിലപ്പോഴെങ്കിലും. പക്ഷെ മേഘക്കൂട്ടങ്ങൾക്കിടയിൽ ഞാൻ പണിത- കളിവീടെന്തുചെയ്യും? അതോർത്തുമാത്രം, പെയ്തൊഴിയാതെ കാർമേഘക്കെട്ടിനുള്ളിൽ എന്നെയൊളിപ്പിച്ച് ഒഴുകി നീങ്ങുകയാണ്...

0

കാലത്തിന്റെ അർദ്ധവിരാമങ്ങൾ

കാലമെത്ര ചെന്നാലും ചില കാത്തിരിപ്പുകൾക്കില്ല ഒരു വിരാമം കാലം മാറാം, മുഖം മാറാം, ഋതുക്കളും….. കാലചക്രമിങ്ങനെ ആവർത്തനവിരസതയോടെ തിരിഞ്ഞുകൊണ്ടേയിരിക്കും. എങ്കിലും ചില ഏകാന്തതകൾ, നെടുവീർപ്പുകൾ അവയൊരിക്കലും കാലത്തിനൊപ്പം അലിഞ്ഞുചേരുന്നില്ല പ്രതീക്ഷകൾ മുകുളമിട്ട് ആവർത്തിച്ചു കൊഴിഞ്ഞുപോവുമ്പോഴും പാതിമുറിഞ്ഞ ഏതെങ്കിലുമൊരു ചില്ലയിൽ മനസ്സിങ്ങനെ തങ്ങിനിൽക്കും മടങ്ങിവരില്ല എന്ന് ഉറപ്പുള്ള എന്തിനെയോ...

0

പരിശ്രമം

കൊഴിഞ്ഞ ചില്ലകളിൽ പുത്തൻനാമ്പുകൾ തളിർക്കാൻ സമയമെടുക്കുമായിരിക്കാം. ഇതിനിടയിൽ പൂക്കാത്ത വസന്തങ്ങൾ പലതും വന്നുപോകുമായിരിക്കാം. ഇലകൾ നനയ്ക്കാത്ത കാലവർഷവും വന്നെത്തിനോക്കി പോകുമായിരിക്കാം. ശിശിരവും ഹേമന്തവും ഗ്രീഷ്‌മവുമെല്ലാം പതിവുപോൽ നിറച്ചാർത്തണിഞ്ഞു പോകുമായിരിക്കാം. ഒരുപക്ഷെ വീണ്ടും തളിർക്കുകയോ പുഷ്പിക്കുകയോ ചെയ്യില്ലാരിക്കാം. എങ്കിലും കാലത്തിൻ കേളികൾ ഇങ്ങനെ പല പൊയ്മുഖങ്ങൾ അണിഞ്ഞുപോവുമ്പോഴും ഉയർത്തെഴുന്നേൽക്കാനുള്ള...

0

ഷഹനയ്ക്ക് ഒരു കുറിപ്പ്

ഒരാളിലേക്ക് നമ്മുടെ ലോകം ചുരുങ്ങുമ്പോൾ നമ്മൾ ഉണ്ടാക്കിയെടുക്കുന്ന ഒരു അത്ഭുതലോകമുണ്ട്. ഏറ്റവും വിശ്വസിക്കുന്ന ആൾക്കൊപ്പം ഒരു ആയുഷ്കാലം ജീവിച്ചുതീർക്കാൻ നെയ്തുകൂട്ടുന്ന ഒരായിരം സ്വപ്നങ്ങളുണ്ട്. ഏതു കാരണം പറഞ്ഞിട്ടാണെങ്കിലും പറയാതെയാണെങ്കിലും അയാൾ പോവുമ്പോൾ ഉണ്ടാവുന്ന ശൂന്യതയ്ക്ക് പകരംവയ്ക്കാൻ ചിലപ്പോൾ ഒന്നുമുണ്ടായി എന്നുവരില്ല. അവിടെ തകരുന്നത് ഒരാളുടെ വിശ്വാസമാണ്, ജീവിതമാണ്…....

0

അസ്തിത്വം

നീയില്ലാതെ എനിക്കൊരു അസ്തിത്വം ഇല്ല എന്ന് തോന്നുന്നു. മറ്റുള്ളവർ എനിക്ക് നൽകിയ സ്നേഹവായ്പുകൾ നിന്നോടുള്ള ഇഷ്ടത്തിന്റെ ഒരു അംശം മാത്രമെന്ന്- തിരിച്ചറിഞ്ഞ നിമിഷം എല്ലാവരും എന്നെ അനാഥയാക്കി പോയി. നീ ഈ പൊഴിഞ്ഞ താരകത്തെ കൈവിട്ടു എന്നവർ മനസ്സിലാക്കിയിരുന്നു. അവർ സ്നേഹിച്ചത് നീയെന്ന ആകാശത്തെ മാത്രമായിരുന്നു! എനിക്കായ്...

0

ഞാൻ കരുതി വച്ചൊരു മഴനീർ തുള്ളി

അവസാനമായി എന്റെ സ്വപ്നത്തിൽ ഒരു മഴ പെയ്തു തോർന്നപ്പോൾ പെയ്തൊഴിയാൻ കണ്ണുകളിൽ- വിതുമ്പിനിന്നൊരു കണ്ണുനീർത്തുള്ളി എന്റെ കൈത്തലത്തിൽ വന്നു വീണു. പെട്ടെന്ന് കയ്യെടുത്തു മാറ്റിയ ഞാനറിഞ്ഞു അത് ഒരു മഴത്തുള്ളിയാണെന്ന്. പെട്ടെന്ന് ആർത്തലച്ചു ഞാനും പെയ്തൊഴിഞ്ഞു ഒരു മഴമേഘമായ് അവസാനത്തെ തുള്ളി ഹൃദയത്തിൽ സൂക്ഷിച്ചുവച്ചു, എല്ലാവരിൽ നിന്നുമൊളിപ്പിച്ച്....

0

എന്റെ പൂങ്കാവനം

സ്വപ്നങ്ങളിലെനിക്കൊരു പൂങ്കാവനം നൽകണം കളികൂട്ടുകാരനായ് നീയുമണയണം. അവിടെ നമുക്കൊരു കളിവീടൊരുക്കാം മഴമേഘമെത്തുംവരെ കളിച്ചുല്ലസിക്കാം. കിളികളെയും പൂക്കളെയും കൂട്ടിനു വിളിക്കാം. ഒടുവിൽ, നീ പോകുമോ എന്നോർത്ത് മിഴികൾ തുറക്കാതിരിക്കാൻ ഞാൻ മരണത്തിനു കൂട്ടുപോകാം. എൻ കൺപീലികളിൽ തങ്ങുക നിനക്ക് കഴിയും വരെ എന്റെ സ്വപ്നമായ് എന്റെ പൂങ്കാവനമായ് എന്റെ...

0

ആ അമ്പിളിയെ നിങ്ങൾ കണ്ടുവോ

ഒരിടത്തൊരിക്കൽ ഒരു അമ്പിളി ഉണ്ടായിരുന്നു അവളുടെ ഹൃദയം തകർന്നതായിരുന്നു. ചുറ്റും നിന്ന് തിളങ്ങിയ താരങ്ങളോട് അവളുടെ ഹൃദയവേദന പറയുമായിരുന്നു മുറിവേറ്റ ഹൃദയം കാട്ടി കരയുമായിരുന്നു. സ്വയം കത്തിജ്വലിച്ചുനിന്ന താരങ്ങളെല്ലാം മുതലക്കണ്ണീർ കാട്ടി അവളെ വിശ്വസിപ്പിച്ചു, അവളുടെ അവസ്ഥയിൽ അവർക്ക് ദുഃഖമുണ്ടെന്ന്. എന്നാൽ സത്യത്തിൽ അവളെ ആരും- തിരിഞ്ഞുനോക്കിയില്ല...

error: