“നമ്മൾ ഒന്നുമല്ലാതായി തീരുന്നത്
കൂടെ നിൽക്കുന്നവർ പിന്നിൽ നിന്നും കുത്തുമ്പോഴാണ്,
എന്നും കൂടെയുണ്ടാവുമെന്നു കരുതുന്നവർ
അപരിചിതരായി പെരുമാറുമ്പോഴാണ്.
വിഡ്‌ഢിവേഷംകെട്ടി അവരെ ചിരിപ്പിക്കുമ്പോൾ
നമ്മളെ കോമാളിയാക്കിയാക്കി
അവർ ചിരിക്കുമ്പോഴാണ്
ഒന്നിനും ഒരു അർത്ഥവുമില്ല എന്ന തിരിച്ചറിവുണ്ടാകുന്നത്”
 

“നിറങ്ങൾ നഷ്ടപെട്ട എനിക്ക് അമാവാസിയുടെ ചേലാണ്🖤”

 
“ഒരു വാക്കുപോലും മൊഴിയാതെ നീയന്നു പോയപ്പോൾ
വായന നിർത്തി മടക്കി വച്ച ഒരു പുസ്തകമുണ്ട്.
പൂർത്തിയാക്കാതെ ബാക്കിവച്ച ആ അധ്യായം
നീ മടങ്ങിവന്ന് പൂർത്തീകരിക്കുമെന്നു പ്രതീക്ഷിച്ച് ഞാനിന്നും ഉണ്ട്,
അതിനരികെ തന്നെ”
 
“ചിലർ നിറഞ്ഞൊഴുകുന്നത് വാക്കുകളിലല്ല
മൗനനൊമ്പരങ്ങളിലാണത്രെ…❤️”
 

“കാലം കാലങ്ങളോളം കരുതിവയ്ക്കുന്ന പലതിനും അർത്ഥമില്ലത്രേ

 

ഹൃദയ നൊമ്പരം

നൊമ്പരം

“ബന്ധങ്ങളുടെ നിറങ്ങൾ പലപ്പോഴും മാറ്റി സ്ഥാപിക്കപ്പെടാം.
അറിയാതെ പോവരുത്💜”
 
“നിറം മങ്ങി മങ്ങി ഞാനൊരുനാൾ കരിയിലക്കാറ്റുപോലെ മാറിയേക്കാം
അന്ന് പാറിപ്പറന്നു ഞാൻ നിന്നരികിൽ എത്തിയാലും
ഒരു പുച്ഛഭാവത്തോടെ നീയെന്നെ ആട്ടിപ്പായിച്ചേക്കാം.
നിറങ്ങൾ കൊഴിഞ്ഞ, നരകൾ കവർന്ന എന്നെ നീ ഒരുപക്ഷെ –
തിരിച്ചറിയില്ലായിരിക്കാം!
അല്ലെങ്കിൽ അറിയില്ല എന്ന് നടിച്ചേക്കാം!!”
 
“എല്ലാ നഷ്ടങ്ങളെയും ഒരുമിച്ചെഴുതിച്ചേർക്കണം
സഹിക്കാൻ എളുപ്പമായിരിക്കും”
 
“കാലത്തിനൊപ്പം നീ കടന്നുപോയെങ്കിലും
കാലത്തിൻ കേളിയിൽ കുരുങ്ങിപോയി ഞാൻ
കാതരമാം സന്ധ്യകൾ തൊട്ടുണർത്തുമ്പോൾ മെല്ലെ
ഓർമകളിൽ വിതുമ്പി തളർന്നുറങ്ങുന്നു ഞാൻ”
 
“കേൾക്കാൻ ആളില്ല എന്നറിയാമായിരുന്നിട്ടും
വാതോരാതെ പറഞ്ഞുതീർക്കുന്ന കാക്കത്തൊള്ളായിരം കഥകൾ”
 
“വാക്കുകൾ നരച്ചു തുടങ്ങിയിരിക്കുന്നു
ജരാനരകൾ ബാധിച്ചവ ഇന്ന് മൗനത്തിലാണ്ടുകിടക്കുന്നു.
കഥകൾ പഴങ്കഥകളായ് മാറുമ്പൊഴും
ഓർമ്മകൾ കാലയവനികയ്ക്കുള്ളിൽ മറയുമ്പൊഴും
പലചോദ്യങ്ങൾ മാത്രം ബാക്കിയാവും
ഉത്തരങ്ങൾ കിട്ടാൻ ആരെ കാത്തുനിൽക്കണമെന്നറിയാതെ”
 
“ശരത്കാലത്തു പൊഴിയാനായി മാത്രം വിരിയുന്ന ചില പൂക്കൾ
വർണങ്ങളോ സൗരഭ്യമോ ഒന്നും നിലനിൽപ്പിനായി കാരണങ്ങൾ ആവുന്നില്ല”
 
“ഓരോ തവണ നിന്നെ നഷ്ടപ്പെടുമ്പൊഴും
നിന്നെ തിരഞ്ഞിറങ്ങുന്നതും
ഓരോ തവണ വിഡ്ഡിവേഷം കെട്ടുമ്പൊഴും
സ്വയം പുഞ്ചിരി തൂവുന്നതും
നഷ്ടങ്ങളുടെ കണക്കെടുപ്പ്
വീണ്ടും എടുക്കാതിരിക്കാനാണ്
കൊഴിയുന്ന ഓരോ ശരത്കാലത്തിനുമൊടുവിൽ
ഒരു വസന്തം കഥപറഞ്ഞെത്തുമെന്ന പ്രതീക്ഷയിലാണ്”
 
“കടക്കാൻ അനുവാദമില്ലാത്ത ചില ലോകങ്ങളുണ്ട്.
അവിടെ നിന്നും ഞാനെങ്ങനെയാ നിന്നെ തിരിച്ചു കൊണ്ട് വരിക?”
 
“ഇളം ചായങ്ങളും കടുംചായങ്ങളും
നിറഞ്ഞ എന്നുടെ ആകാശം🧡❤️.
ഉദയാസ്തമയങ്ങളും
നിർവചിക്കപ്പെടുന്നു പലകുറിയെങ്കിലും
അർത്ഥ ശൂന്യമായ
വർണ്ണ ശൂന്യമായ
മോഹഭംഗങ്ങളേറ്റ
ചിന്നി ചിതറിയ
മേഘകൂട്ടങ്ങളാണ് അനവധി.
കാഴ്ചകൾ മങ്ങിയ
വർണ്ണങ്ങൾ നഷ്ടപ്പെട്ട
ദുഃഖസാന്ദ്രമായ
ഉദയാസ്തമയങ്ങളാണ് അനവധി.”
 
“ഒരു പക്ഷെ ഇനിയൊരു ജന്മം പെയ്തിറങ്ങുമായിരിക്കും
ചുട്ടുപൊള്ളും ഗ്രീഷ്മം വസന്തമായി പൊഴിയാൻ.
അന്ന് മൗനമായി നമുക്കിടയിൽ പെയ്തിറങ്ങുന്ന മഞ്ഞ്
അലിഞ്ഞില്ലാതാകുമായിരിക്കും.
എത്ര യുഗങ്ങൾ കാത്തിരിക്കണമെന്നറില്ല
ഋതുക്കൾ മാറി വരാൻ.
ഇനി വയ്യ ഒരു പുനർജനനത്തിനു തയ്യാറെടുക്കാൻ!!”
 
“ജൂണിലെ കാലവർഷംപോൽ എന്റെ മൗനമിങ്ങനെ പെയ്തിറങ്ങുമ്പോഴും
എൻ മനം മൗനിയായ് കൊതിക്കുന്നതോ
പെയ്തൊഴിയാതെ നിന്റെ മനസ്സിലെവിടെയോ തങ്ങിനിൽക്കുന്ന
എന്നോടുള്ള സ്നേഹത്തിന്റെ ഒരു തുള്ളി പൊഴിഞ്ഞെങ്കിലെന്ന്”
 
“അദൃശ്യമായ ഏതോ മഴത്തുള്ളിയിൽ നീ ഒളിച്ചിരിക്കുന്നു
എൻ കണ്ണുകൾക്ക് ദർശനമേകാതെ.
ഹിമകണമായി നീ എന്നിൽ അനുനിമിഷം പതിക്കുമ്പോഴും
ഞാൻ തൊടുന്ന മാത്രയിൽ നീ അലിഞ്ഞ് അപ്രത്യക്ഷമാവുന്നതെന്തേ?”
 
“പൊഴിഞ്ഞ ഒരു താരകമാണ് ഞാൻ…..
വിശാലമായ നിന്റെ ആകാശത്തെങ്ങോ
തങ്ങിനിൽക്കാൻ മാത്രം”
 
“എന്റെ കണ്ണുകളിൽ
മനസ്സിന്നുള്ളറകളിൽ
മഴമേഘചുരുളുകൾപോൽ ഒളിച്ചിരുന്ന
എൻ പുഞ്ചിരിയും
കണ്ണുനീർ തുള്ളുകളുടെ ആഴവും
അളന്നെടുക്കുമായിരുന്നു നീ.
ഇന്ന് എന്നെ ചുണ്ടുകളിലെ പുഞ്ചിരിയും
കണ്ണുകളിലെ നീർപാടങ്ങളും
വറ്റിവരണ്ടിട്ടും
വേഴാമ്പൽപോൽ ഞാൻ കാത്തിരുന്നിട്ടും
കാണാപ്പുറങ്ങളിലെവിടെയോ
നീ പോയൊളിച്ചതെന്തേ?”
 
“എത്ര ശ്രമിച്ചിട്ടും എനിക്കെന്താ
നിന്റെ ചിത്രം വരയ്ക്കാൻ കഴിയാത്തത്?
ഓർമ്മകൾ മങ്ങിത്തുടങ്ങിയിട്ടും
ചാലിച്ച വർണങ്ങൾ മാഞ്ഞുതുടങ്ങിട്ടും
ശ്രമമുപേക്ഷിക്കാത്ത ഞാൻ
ഇപ്പോഴും ശ്രമിക്കാറുണ്ട്
നിറങ്ങൾ മാറി പരീക്ഷിച്ചുപോലും
നിന്നെ എന്റെ ചായങ്ങളിൽ തെളിയിക്കാൻ.”
 
“നിന്നെക്കുറിച്ച് നല്ലതുമാത്രം മറ്റുള്ളവർ പറയണമെന്ന്
നീ ആഗ്രഹിക്കുന്നില്ലെങ്കിൽ
എനിക്കെന്തു ചെയ്യാൻ കഴിയും?
അസത്യങ്ങൾ പറയേണ്ട
പുകഴ്ത്തലുകളും വേണ്ട
എങ്കിലും…. സത്യം പറയാമല്ലോ”
 
“ഞാൻ തനിയെ കൃഷിചെയ്‌തൊരു പാടമുണ്ട്,
അവിടെ നട്ടുവളർത്തിയ വേദനകളും.
അപ്രാപ്യമായ ആ ഇടങ്ങളിൽ
മനോഹരമായ കാട്ടുപൂക്കൾ
വളർത്താനുള്ള ശ്രമത്തിലാണിപ്പോൾ,
ആഴത്തിൽ വേരിറങ്ങിയ എന്റെ വേദനകൾ
ആരുടെ കണ്ണിലും പെടാതിരിക്കാൻ മാത്രം”
 
“നീ പറന്നകന്നിട്ടും
പറന്നകലാത്ത നിന്റെ സൗരഭ്യം”
 
“ഒന്നും പിടിച്ച് വാങ്ങാൻ അറിയാത്തതുകൊണ്ടാവാം
ഒന്നും നേടാൻ കഴിയാതെ പോയത്”
 
“നീയും മെല്ലെ മനസ്സിലാക്കിക്കോളൂ
നീയെന്നെ അകറ്റാൻ ശ്രമിക്കുംപോലെ
ഞാനും നിന്നെ അകറ്റാൻ ശ്രമിച്ചുതുടങ്ങി എന്ന്.
നിന്റെ നാട്യം കണ്ട് മടുത്തു തുടങ്ങിയിരിക്കുന്നു ഞാൻ
പൊയ്മുഖമണിഞ്ഞ് ഞാനും മടുത്തു തുടങ്ങിയിരിക്കുന്നു.
ചായങ്ങൾ മാറാൻ സമയമായിരിക്കുന്നു
പുതിയൊരു യാത്ര തുടങ്ങാനും”
 
“നിൻ സാമീപ്യവും അസാന്നിധ്യവും നൽകുന്ന വേദന എന്തുകൊണ്ടാണ് ഒന്നുപോലെയായത്? ചില നേരങ്ങളിൽ നിന്റെ പുഞ്ചിരി, ചില നേരങ്ങൾ ഘനീഭവിച്ച മൗനം, ചില നേരങ്ങളിലോ അപരിചിതത്വവും അനിശ്ചിതത്വവും തുളുമ്പി നിൽക്കും മുഖഭാവം”
 
“നിറങ്ങൾ മാറി തുടങ്ങിയിരിക്കുന്നു….നമുക്കിടയിൽ
കാലങ്ങൾ പലതും സഞ്ചരിച്ചിരിക്കുന്നു….നമുക്കിടയിൽ
ഒന്നും പഴയതുപോലെയല്ല,
ഈ വാനവും, ആ നക്ഷത്രങ്ങളും.
എല്ലാത്തിനും ഒരു പുതുമയുടെ നിറം പടർന്നിരിക്കുന്നു,
പതിയെ നമ്മൾ അപരിചിതരായ് മാറിതുടങ്ങിയിരിക്കുന്നു”
 
“നീ ഒരായിരം മൗനയുദ്ധങ്ങൾ പടവെട്ടി ജയിക്കുമ്പോഴും
തോറ്റുപോവുന്നത് ഞാനാണ്,
പിന്നെ വിതുമ്പി തളർന്ന എന്റെ വാക്കുകളും”
 
“ഞാൻ കാത്തിരുന്നവരാരും തിരികെ വന്നിട്ടില്ല 💜🍁✨”
 
“കരയ്ക്ക് അടുപ്പിക്കുന്ന തിര തന്നെ
കരയിൽ നിന്നും മടക്കി കൊണ്ടുപോയാലോ?”
 
“ഒരു സ്വപ്നം പോലെയാണ് പലരും ജീവിതത്തിൽ നിന്നും മാഞ്ഞു പോവുന്നത്”
 
“കാഴ്ചകളിൽ നിറയാതെ ചിന്തകളിൽ മാത്രം നിറയുന്ന ചിലർ
വാക്കുകളിൽ നിറയാതെ മൗനങ്ങളിൽ മാത്രം തുളുമ്പുന്ന ചിലർ!
കാഴ്ചകൾക്കപ്പുറം കാണുന്ന ചിലരെ വർണിക്കാൻ
ഒരായിരം വാക്കുകളൊരുമിച്ചുരുവിടുമ്പൊഴും
അത് കാഴ്ചകളിൽനിന്ന് മറഞ്ഞുതന്നെ നിൽക്കും…
മൗനനൊമ്പരങ്ങൾക്കുമുണ്ട് ഹൃദയത്തെ കീറിമുറിക്കും
വജ്രായുധയത്തേക്കാൾ കാഠിന്യം!!”
 
“വന്നു ചേരേണ്ടവരെല്ലാം വന്നു കഴിഞ്ഞു,
ഇനിയാരും വരാനില്ല!!!!”
 
“ആവർത്തിച്ചോർക്കേണ്ട ആവശ്യമില്ല
നീറിപുകഞ്ഞു ഓർമകളിൽ തങ്ങിനിൽക്കുന്ന ചിലത്”
 
“സ്വയം മറന്നുവച്ചു ഞാൻ എന്നെ തന്നെ
തിരിച്ചെടുക്കണം എന്ന് ചിന്തിക്കാതെ തന്നെ……
വരുംവരായ്കൾ ഓർക്കാതെ തന്നെ.
മടക്കയാത്ര ആഗ്രഹിക്കുമ്പോഴും
വീണ്ടും സ്നേഹിക്കപ്പെടില്ല എന്നോർക്കുമ്പോഴും
എന്നെ നഷ്ടപ്പെടുത്തിയ ഞാൻ –
എന്നിലേക്ക് ഉള്ള യാത്ര പോലും
മറന്നു തുടങ്ങിയിരിക്കുന്നു.”
 
“ആഴം കൂടുമ്പോഴാണോ സ്നേഹം അറിയപ്പെടാതെ പോവുന്നത്?”
 
“കാതുകളിൽ എത്താത്ത വാക്കുകൾ
കാതങ്ങൾ അകലെയാണ്, ഹൃദയങ്ങളിൽ നിന്നും”
 
“പുഴയായ് ഒരുമിച്ചൊഴുകി
പല കരകളിൽ ചെന്നെത്തേണ്ടവർ നാം”
 
“ഒരു മടക്കയാത്ര ഉണ്ടാവില്ലിനി ❗️
ഇടറിവീണൊരാ പാതയിൽ പൊലിഞ്ഞ
ഒരായിരം സ്വപ്നങ്ങളിൽ, സങ്കൽപ്പങ്ങളിൽ
ചില യാഥാർഥ്യങ്ങളുടെ വിരൽപാടുകളിൽ
അസ്തമയചോപ്പിന്റെ അണയുന്ന പ്രതീക്ഷകളിൽ
മറ്റൊരു പുലരിക്ക് കാത്തുനിൽക്കാനശക്തയായ്
വിടവാങ്ങുകയായ് ഞാൻ മറ്റൊരു സന്ധ്യയായ്🖤💔”
 
“മനസ്സിലാവാത്ത ചില അർത്ഥങ്ങൾ നമുക്ക് ഒരിക്കലും മനസ്സിലാവില്ല
എത്ര ശ്രമിച്ചാലും….”
 
“ഔഷധമില്ലാത്ത വേദനകൾ പലതുമുണ്ടീ പാരിൽ
ആരോടും പറയാൻ കഴിയാത്ത
പറഞ്ഞാൽ ആരും വിശ്വസിക്കാത്ത
ഒരു മനുഷ്യായുസ്സ് മുഴുവൻ നീറ്റുന്ന വേദനകൾ.
അറ്റം കണ്ടെത്താൻ കഴിയാത്ത
നീണ്ടുനിവർന്നു കിടക്കുന്ന ഇടനാഴിലെവിടെയോ
കുരിങ്ങിപോവുന്ന ആത്മാക്കളുടെ രോദനം
ആര് കേൾക്കാൻ? ആര് ആശ്വാസമേകാൻ?”
 
“നീ എന്നോടൊപ്പം നിന്നിരുന്നെങ്കിൽ
എനിക്കൊപ്പം എല്ലാരും നിന്നേനെ.
ആരുമില്ലാത്തവർക്ക് ആരുമില്ല
എല്ലാവരും ഉള്ളവർക്ക് ഒറ്റപ്പെടലുകൾ ഇല്ല.
കൂടുകൂട്ടുന്ന പക്ഷികൾ എപ്പോഴും
ഒരുമിച്ചാണ് ചില്ലൊഴിഞ്ഞ് പോവുക”
 
“നിന്റെ നിറങ്ങൾ മെല്ലെ എന്നിൽനിന്നും നഷ്ടമാവുമായിരിക്കാം, സൗരഭ്യം ഒരിക്കലും നഷ്ടമാവില്ലെങ്കിലും”
 
“കാലം കാലങ്ങളോളം കരുതിവയ്ക്കുന്ന പലതിനും അർത്ഥമില്ലത്രേ”
 
“ജീവിതയാത്ര അവസാനിച്ചപോലെ….
പറയാൻ പല കഥകളും ബാക്കിയുണ്ടെങ്കിലും”
 
“എല്ലാ വേദനകൾക്കും ഒരു തീർപ്പ് കല്പിക്കപ്പെടണമെന്നില്ല”
 
“ചിലർ നിറഞ്ഞൊഴുകുന്നത് മൗനനൊമ്പരങ്ങളിലാണത്രെ…
വാക്കുകളിലല്ല”
 
“ഞാൻ കുറിക്കുന്ന വരികളൊന്നും നിനക്കല്ല
അവയെല്ലാം ഇന്ന് എനിക്ക് മാത്രം സ്വന്തം
ചിതറിയ വാക്കുകൾ
ചിതറുന്ന ചിന്തുകളും ഒന്നും……
നിനക്കിന്നു സ്വന്തമല്ല🖤✴️🌪️”
 
 
(Visited 43 times, 1 visits today)