hope
 
“സുഖമുള്ള സ്വപ്നങ്ങളാണ് എല്ലാര്ക്കും ഇഷ്ടം, നടക്കില്ല എന്നറിയാമെന്കിൽ കൂടി. അതിനു ചിലപ്പോഴെങ്കിലും നാം നൽകുന്ന പേരാണ് പ്രതീക്ഷ”
 
“എല്ലാം ഞാൻ സ്വയം പെറുക്കിയടുക്കി തുടങ്ങണം. എവിടെനിന്നും തുടങ്ങണമെന്നുമാത്രം നിശ്ചയമില്ല. ഞാനും പണിയും എന്റെ സ്വപ്നസൗധം, നീ ഞാനില്ലാതെ പണിതപോലെ” 
 

“ജീവിക്കാനുള്ള മോഹം, അല്ലെങ്കിൽ ഒരു കാരണം വിധി എപ്പോഴും മനുഷ്യന്റെ മുന്നിലേക്ക് എറിഞ്ഞുകൊണ്ടേയിരിക്കും. അതാണ് പലപ്പോഴും നമ്മെ ഈ ഭൂമിയിൽ പിടിച്ചുനിർത്തുന്നത്. അത് ഒരുപക്ഷെ ഒരു കടമയാവാം, ഒരു സ്നേഹബന്ധമാവാം, ഒരുപക്ഷെ ഒരു നിഗൂഢമോഹമാവാം”

“അവസാനനിമിഷംവരെ നമുക്ക് പ്രതീക്ഷയുണ്ട്
പോയ തിര എപ്പോഴെങ്കിലും തിരിച്ചു അണയാതിരിക്കുമോ?
പോയ വഞ്ചികൾ തിരിച്ചണയുന്നില്ലേ?
കാലം മറുപടി തരും അൽപ്പം വൈകിയാലും “

“വേദനയോടെ നടന്നു നീങ്ങിയ വഴികൾ മാധുര്യത്തോടെ ഓർക്കുന്ന ഒരു കാലം ഉണ്ടാകും എല്ലാർക്കും “

“അദൃശ്യനായ മരണത്തിനു പലപ്പോഴും സുന്ദരമായുള്ള മുഖം കൊടുക്കാറുണ്ട് നാം. പക്ഷെ അതിലും സുന്ദരമായ മുഖങ്ങൾ ഭൂമിലുള്ളപ്പോൾ കിട്ടാതിരിക്കില്ല ….. ഉറപ്പ് “

“ആരുമില്ല എന്നുപറയുന്നതൊക്കെ ഒരു തോന്നൽ മാത്രമല്ലേ? ആരെങ്കിലുമൊക്കെ ഉണ്ടാവില്ലേ നമുക്ക്? “

“ഒരു മയിൽ‌പീലി തണ്ടിന്റെ സൗന്ദര്യമാണ് നമ്മുടെ സ്വപ്നവർണങ്ങൾക്ക്”

“പ്രതീക്ഷയില്ലെങ്കിൽ എല്ലാം ശാന്തം
തിരയൊഴിഞ്ഞ സാഗരം പോലെ
മുകിലൊഴിഞ്ഞ ആകാശം പോലെ
അപ്പോഴാണോ സത്യത്തിൽ മനുഷ്യൻ മരിക്കുന്നത്?  “

“പ്രതീക്ഷയിൽ നിന്നാണോ നിരാശ ജനിക്കുന്നത്
ജീവിക്കാനുള്ള മോഹമുദിക്കുന്നത്?”

“മനുഷ്യരെ/പ്രിയപെട്ടവരെ കാത്തിരിക്കുന്നതിലും നല്ലത് മരണത്തെ കാത്തിരിക്കുന്നതാ….
എന്നെങ്കിലുമൊരുനാൾ വരുമെന്ന് ഉറപ്പുണ്ടല്ലോ”

 
Image Source: Pixabay
 
(Visited 668 times, 1 visits today)