Tagged: ആകാശം

0

നിനക്കായ് തെളിയിച്ച ആകാശം

നിനക്കോർമയുണ്ടോ, അമാവാസി രാവുകളിലും ഞാൻ നിനക്കായ് മാത്രം തെളിഞ്ഞുനിന്ന ഒരു ആകാശമുണ്ടായിരുന്നു. അവിടെയായിരുന്നല്ലോ യുഗങ്ങൾക്കുശേഷം നമ്മൾ കണ്ടുമുട്ടിയത്. അവിടെയിപ്പോൾ എന്നും അമാവാസിയാണ് നീ വരവ് നിർത്തിയ രാത്രി മുതൽ. കരിന്തിരിയായ് ഞാൻ എരിഞ്ഞുതുടങ്ങി നിന്റെ വരവും കാത്ത്. നിനക്കൊരുപക്ഷേ അനേകം യുഗസന്ധ്യകൾ കൊഴിഞ്ഞിരിക്കാം പക്ഷെ ഞാനിന്നും ആ...

0

ആകാശം

“ഒന്ന് നോക്കിയാൽ ആരെയും കൂസാതെ ഒരു താങ്ങും തണലുമില്ലാതെ നിൽക്കുന്ന ആകാശത്തെ കണ്ടുപഠിക്കണം. ഇടിവെട്ടിയാലും മഴ പെയ്താലും കുലുങ്ങില്ലവൻ” “ഒന്ന് നോക്കിയാൽ ആരും തൊട്ടിട്ടില്ലാത്ത മായ പോലെയാണ് ആകാശം. പക്ഷെ ഒരിക്കലും എത്തിച്ചേരാൻ കഴിയാത്ത അകലങ്ങളിൽ അതിനൊരു രൂപം ഉണ്ടെങ്കിലോ. മനുഷ്യന് എത്തിച്ചേരാൻ കഴിയാത്തതൊന്നും ഇല്ലാ എന്ന്...

0

പ്രതീക്ഷ

    “സുഖമുള്ള സ്വപ്നങ്ങളാണ് എല്ലാര്ക്കും ഇഷ്ടം, നടക്കില്ല എന്നറിയാമെന്കിൽ കൂടി. അതിനു ചിലപ്പോഴെങ്കിലും നാം നൽകുന്ന പേരാണ് പ്രതീക്ഷ”   “എല്ലാം ഞാൻ സ്വയം പെറുക്കിയടുക്കി തുടങ്ങണം. എവിടെനിന്നും തുടങ്ങണമെന്നുമാത്രം നിശ്ചയമില്ല. ഞാനും പണിയും എന്റെ സ്വപ്നസൗധം, നീ ഞാനില്ലാതെ പണിതപോലെ”    “ജീവിക്കാനുള്ള മോഹം,...

0

മഴചിന്തുകൾ

“ഹൃദയത്തിൽ നിന്നും ചിതറുന്ന ഓരോ മഴത്തുള്ളിയും പെയ്‌തവസാനിക്കുന്നത് നിന്നിലാണ്☔️🌧️💫🌪️💕”   “ആകാശമേഘങ്ങളെ കണ്ടാൽ അവ ഓരോന്നും ഓരോ കഥ രചിക്കും പോലെയുണ്ട്. എഴുതിവരുമ്പോൾ തന്നെ ആ ഭാവമാറ്റങ്ങൾക്കൊപ്പം മേഘങ്ങളുടെ രൂപവും ഭാവവും വർണങ്ങളും മാറിമറിയുന്നു”     “മനുഷ്യമനസ്സുകൾ പോലെ അടിക്കടി നിറം മാറുന്ന നീലാംബരവും ………” ...

error: