യാത്രകളും മടക്കയാത്രകളും

“ചില അനുഭവങ്ങൾ പകർന്നു നൽകാൻ വേണ്ടി മാത്രം ചില യാത്രകൾ, പിന്നീടുള്ള ജീവിതകഥയുമായ് യാതൊരു ബന്ധവുമില്ലാത്തവ….”

“ചില യാത്രകൾ അങ്ങനെയാണ്
ഒരു മടക്കയാത്ര ഉണ്ടാവില്ല…….”

“മടക്കയാത്ര എളുപ്പമാണ്, പോയ വഴികൾ ഓർമയുണ്ടെങ്കിൽ…….”

“മായുന്ന ഓർമ്മകൾ പലപ്പോഴും കൈപിടിച്ച് കൂടെ കൊണ്ടുപോകുന്നത്
പിരിഞ്ഞുപോയ പലരുടെയും അവസാന ശേഷിപ്പുകളെ
പിന്നെല്ലാം പഴയ പടി,
പുതിയ കഥകൾ പുതിയ ബന്ധനങ്ങൾ “

“എനിക്കൊന്നുറങ്ങണം 
നീയില്ലാത്ത ഒരു ലോകത്തേക്ക് മടങ്ങാനായി
നീ തന്ന വേദനകളെ സ്വാതന്ത്രരാക്കി കൊണ്ട്
നീ കാണാത്ത അകലങ്ങളിൽ എത്തിച്ചേരാൻ”

“മടങ്ങിയെത്താൻ എനിക്ക് കൊതിയില്ലാതെയല്ല
പക്ഷെ കാലം നമുക്കിടയിൽ വളരെ ദൂരം സഞ്ചരിച്ചിരിക്കുന്നു “

“പ്രിയരിൽ ചിലർ നമ്മുടെ ജീവിതത്തിൽ നിന്നും തിരിച്ചുപോകുമ്പോൾ നമ്മുടെ ചില പ്രിയ ഇഷ്ടങ്ങളെയാവും കൂടെ കൂട്ടുക …”

“തിരിച്ചൊരു യാത്ര വേണ്ട എനിക്കിനി
ഇന്നലകളിലേക്ക്……
എനിക്കായ് നിന്നിന്നലെകളിലെ
ഹൃദയത്തുടിപ്പുകളുടെ 
ഒരു കണക്കെടുപ്പ് നടുത്തുവാൻ…….”

“തിരഞ്ഞെടുത്ത വഴി തെറ്റിപ്പോയി എന്ന് സ്വയം പഴിച്ച് നിന്നുപോകാം പല സാഹചര്യങ്ങളിലും. ചിലപ്പോൾ അവിടുന്ന് സഞ്ചരിക്കേണ്ടത് ഒരു പുതിയ വഴിയാകാം. കണ്ടെത്തുക. യാത്ര തുടരുക “

“പാഴാക്കുന്ന ഓരോ നിമിഷത്തിനും ഒരു മടക്കു യാത്ര ഇല്ല. ഓരോ നിമിഷത്തിനും കോർത്തിണക്കാൻ ഒരു കഥ സമ്മാനിച്ച് സന്തോഷത്തോടെ പറഞ്ഞു വിടുക. “

“ചില മാറ്റങ്ങൾ തിരിച്ചറിയാൻ ഒരുപാട് കാലങ്ങൾ സഞ്ചരിക്കേണ്ടി വന്നേക്കാം “

“വിട ചൊല്ലൽ ഒരു പ്രോസസ്സ് ആണ്
ഒറ്റ വാക്കിലോ ഒറ്റ നാളിലോ സംഭവിക്കുന്നതല്ല
അതങ്ങനെ കൂടി കൂടി പോയിന്റിൽ എത്തിച്ചേരും
പിന്നീടവിടെ ഒരു വാക്കു പോലും വേണമെന്നില്ല, വിട ചൊല്ലാൻ”

“ഓരോ യാത്രകൾ ഓരോ അനുഭവകഥകൾ
അവ സൂക്ഷിച്ചു വച്ചോളൂ….
വീണ്ടും ആ വഴി വരുമ്പോൾ
ഇടറിവീഴാതിരിക്കാൻ……”

“എന്റെ കണ്ണീരിൻ കൈയൊപ്പ് പതിഞ്ഞ വാഴതാരകളിൽ
എൻ കണ്ണീർ കൊഴിഞ്ഞ കണ്ണീർ പാടങ്ങളിൽ
ഞാൻ ഇടറിവീണു തിരിഞ്ഞു നോക്കിയ നീണ്ട പാതകളി-
ലെവിടെയെങ്കിലും നിന്റെ സാന്നിധ്യം ഉണ്ടായിരുന്നുവോ?
അറിയില്ല, അറിയില്ല എനിക്കൊന്നും”

“ഒരു വാക്കിനാൽ യാത്ര ചൊല്ലി പിരിയുന്നില്ലാരുമിവിടെ!!!” 

“മഞ്ഞുതുള്ളികളിലേക്ക് ഒരു മടക്കയാത്ര പോകണം
ഒരിക്കൽ കൂടി ഇറ്റിറ്റ് വീഴാൻ”

“ഒന്നും പറയാതെ പ്രിയപ്പെട്ട പലരും നമ്മുടെ ജീവിതത്തിൽ നിന്നും യാത്രയാവുമ്പോൾ
എന്തൊക്കെ കഥകളാവും പൂരിപ്പിക്കാത്ത സമസ്യകൾപോൽ ബാക്കിവെച്ചിട്ട് പോവുക!”

“ജീവിതയാത്രയ്ക്കിടയിൽ പലരെയും കണ്ടുമുട്ടാം. ചിലർ കുറച്ചു കാലം നമ്മോടൊപ്പം സഞ്ചരിക്കാം. എന്നാൽ അന്ത്യം വരെ കൂടെ നടക്കാൻ ഒരാളെ കിട്ടിയാലും അത് ഭാഗ്യമായി. “

“പുതിയ വേദനകൾ ശീലമല്ലാത്തതുകൊണ്ട് പഴയ വേദനകളുടെ ലോകത്തേക്ക് ഒരു മടക്കു യാത്ര “

“വസന്തം പോയ് മറയുകിലും
നിശകൾ തിരികെ മാടി വിളിക്കുകിലും
ഇല്ല ഒരു മടക്കു യാത്ര ഇന്നലകളിലേക്ക്
ആ ഏകാന്തതയെ കാതോർക്കാനായി
വീണ വലച്ചില്ലുകൾ വീണ്ടും പെറുക്കീടുവാനായി 💜💜🙂🙂💕💕”
 
“മറന്നുവെച്ച പലതും
മടങ്ങിപ്പോയി ചെന്ന് –
തിരിച്ചെടുത്തു യാത്ര തുടരണം”
 
“മാഞ്ഞത് ഒരു ഞൊടിക്ക് മാത്രം……
മാരിവില്ലായി പുനർജനിക്കുവാൻ!!!
നൽകിയ നീലവർണത്തെ ആകാശത്തിനു നൽകിയിട്ട്
ഏഴുവർണങ്ങളിൽ പുതിയൊരു കഥ കൂട്ടിച്ചേർക്കുവാൻ
വർഷമേഘത്തുള്ളികളായ് മടങ്ങിയെത്തുവാൻ”
 
“പോകുന്നവരെല്ലാം എന്നോട് പറഞ്ഞിട്ട് പോവാത്തതെന്താ?”
 
“പറന്നകലും പക്ഷിപോൽ പ്രതീക്ഷകൾ അസ്തമിക്കുമ്പോൾ കാത്തിടും കണ്ണുകൾക്ക് സന്ധ്യകൾ പുനർജനിക്കുമോ?”
 
“ഭൂമിയിലേക്ക് ചില നക്ഷത്രങ്ങൾ തിരിച്ചണയാറുണ്ട് പോലും
യുഗങ്ങൾക്കപ്പുറം കൊഴിഞ്ഞ,
തനിക്ക് മാത്രം സ്വന്തമായ ഏതോ നക്ഷത്രത്തിന്റെ തിരച്ചലിൽ.
ഒരുപക്ഷെ അന്ന് പറഞ്ഞു മുഴുവിക്കാൻ
കഴിയാതെ പോയ ഒരു കഥ ബാക്കി ഉണ്ടാവാം
ഒരുപക്ഷെ അന്ന് നഷ്ടപ്പെട്ട് പോയ
ഏതോ ഒരു ബന്ധം ബാക്കിയുണ്ടാവാം ✨💫💕♾💥”
 
“ഒരു മടക്ക യാത്ര കുറച്ചു നിമിഷങ്ങൾക്ക്
എന്നിട്ട് മടങ്ങി എത്തണം”
 
“ആകാശത്തു കൺചിമ്മും നക്ഷത്രങ്ങളെ നോക്കി ഞാൻ ചോദിച്ചു
നിങ്ങളും ഞാനും തമ്മിൽ എത്ര അകലം?
കാതങ്ങളെല്ലാം അലിഞ്ഞില്ലാതാകാൻ ഒരു ഞൊടി മതി
താരകങ്ങളിൽ ഒരാൾ മൊഴിഞ്ഞു,
ക്ഷണിക്കുകയും ചെയ്തു”
 
“ഒരു മടക്കയാത്ര ഉണ്ടാവുമോ ഇനി, അറിയില്ല!!
ഇടറിവീണ ആ പാതയിൽ
കൊഴിഞ്ഞുവീണ ആയിരംനൊമ്പരങ്ങളിൽ
വീണുണഞ്ഞ കണ്ണുനീർതുള്ളികളിൽ
എവിടെയെങ്കിലും നീ ഉണ്ടായിരുന്നുവോ?
അറിയില്ല, അറിയിലൊന്നും.
ഉത്തരം ചികഞ്ഞെടുക്കാൻ നിൽക്കുന്നില്ല ഞാൻ
പോവുകയാണ് ..
എൻ നിഴൽപോലും
നിൻ പാതക്ക് ഒരു തടസ്സം ആവാതിരിക്കുവാൻ”

Image source: Pixabay

(Visited 188 times, 1 visits today)

Sandy

A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: