അടർന്നുവീഴും താരകം ഭൂമിയോട്

മാനത്തുനിന്നും അടർന്നുവീഴുന്ന ഒരു താരകം
എന്നോടിതാ മൗനമായി ചോദിക്കുന്നു……
സ്വപ്‌നങ്ങൾ ഏഴുവർണപ്പൂക്കളായ് വിരിയുന്ന –
നാടാണ് ഭൂമി എന്ന് ഞാൻ കേട്ടിട്ടുണ്ട്
അവിടെ ഓരോ സദ്ഹൃദയത്തിലും ദൈവം ഉണ്ടത്രേ
ഞാൻ വരട്ടെ നിങ്ങളുടെ ലോകത്തേക്ക്?
എന്നും പുഞ്ചിരി മാത്രം പൊഴിക്കുന്ന ഒരു പനിനീർ പുഷ്പം
എനിക്കുവേണ്ടി നിങ്ങൾ കരുതിവെയ്ക്കുമോ?
അതിൽ എന്റെ ഒരു കണ്ണുനീർ തുള്ളി നിറച്ച്
എന്നെ കൈയൊഴിഞ്ഞ ആ നീലാകാശത്തിനു്
തിരിച്ചു നൽകുവാൻ വേണ്ടിയാണ് …….
എന്നോടിതാ മൗനമായി ചോദിക്കുന്നു……
സ്വപ്‌നങ്ങൾ ഏഴുവർണപ്പൂക്കളായ് വിരിയുന്ന –
നാടാണ് ഭൂമി എന്ന് ഞാൻ കേട്ടിട്ടുണ്ട്
അവിടെ ഓരോ സദ്ഹൃദയത്തിലും ദൈവം ഉണ്ടത്രേ
ഞാൻ വരട്ടെ നിങ്ങളുടെ ലോകത്തേക്ക്?
എന്നും പുഞ്ചിരി മാത്രം പൊഴിക്കുന്ന ഒരു പനിനീർ പുഷ്പം
എനിക്കുവേണ്ടി നിങ്ങൾ കരുതിവെയ്ക്കുമോ?
അതിൽ എന്റെ ഒരു കണ്ണുനീർ തുള്ളി നിറച്ച്
എന്നെ കൈയൊഴിഞ്ഞ ആ നീലാകാശത്തിനു്
തിരിച്ചു നൽകുവാൻ വേണ്ടിയാണ് …….
Recent Comments