Tagged: മൂകസാക്ഷി

0

മൂകസാക്ഷിയായ്

ശ്മശാനമൂകമാം അന്ധകാരം അതിൽ തെളിയുന്നു വിമൂകത തൻ നിഴലാട്ടങ്ങൾ ഇല്ലാപൊരുളുകൾ തേടിയലയുന്നു ചിത്തം വിലോലമാമീയലക്ഷ്യത്തിൻ കുത്തൊഴുക്കിൽ കാലം ചലിക്കുന്നു വീണ്ടും മൗനത്തിൻ സാക്ഷിയെന്നപോൽ. അനർത്ഥങ്ങളിലർത്ഥങ്ങൾ കണ്ടെത്തുന്നു, അപൂർണതയിൽ പൂർണതയും – ദുഃഖത്തെ കണ്ണീരിനാലളക്കുന്ന ലോകം. ഇവിടെ ദുഃഖത്തിൻ ഭാരം നടമാടുന്നുവെങ്കിലും കണ്ണീരിൻ വില പോയ്മറയുന്നു. ആശാമുകുളങ്ങൾ ഞെരിഞ്ഞമരുന്നു...

0

മിഴികൾ

മിഴികൾക്കുണ്ട് പറയാൻ ഒരായിരം കണ്ണുനീർകാവ്യങ്ങൾ മിഴികൾക്കുണ്ട് കരുതാൻ ഒരായിരം സ്വപ്നവ്യാമോഹങ്ങളും മനസ്സിൻ പൊരുൾ പറയും മിഴികളോ അവ ചൊല്ലാൻ മടിക്കും മൊഴികളോ അർത്ഥങ്ങൾ തിരയുമാ മിഴികളിൽ തിളങ്ങുമീ കാലത്തിൻ കല്മഷങ്ങൾ നോക്കി നിൽക്കവേ മൂകസാക്ഷിയായ് കൂമ്പും കൺപീലിയിലൊളിച്ചൊരാ കണ്ണുനീർമുത്തുകൾ കാണുവതാര്? കാണുവതോ ആ നീലസാഗരത്തിൻ അലകൾ മാത്രം....

error: