അകലങ്ങളിൽ …….

“അടുപ്പങ്ങളാണ് എപ്പോഴും അകലങ്ങൾ സൃഷ്ടിക്കുന്നത് “

“മനസ്സ് കൊണ്ട് അകലത്തിൽ നിർത്തിയാലും അടുത്തുപോകുന്ന ചിലർ “

“അകലെയാണോ അരികെയാണോ എന്നുപോലും തിരിച്ചറിയാനാകാത്ത ഒരു മഞ്ഞുപടം പോലെ നിൽക്കുന്ന ചിലർ”

“കേട്ടില്ലെന്നു നടിച്ചു നീ താണ്ടുന്ന ഓരോ കാൽവെയ്പ്പും എനിക്ക് സമ്മാനിക്കുന്നത്
എനിക്ക് നിന്നിലേക്ക് എത്തുവാനുള്ള കാതങ്ങളുടെ അകലമാണ്”

“അകലങ്ങളിൽ നിർത്തി ഇഷ്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്നവരുണ്ട് പലരും…..”

“അകലുമോ എന്ന് ഭയപ്പെട്ടിട്ട് മാത്രമോ ഈ കാലമത്രയും നീ എന്നിൽ നിന്നും അകലം അഭിനയിച്ച്‌ നിന്നത്?”

“ഈ ലോകത്ത് അറിയാൻ ഏറ്റവും ബുദ്ധിമുട്ട് മറ്റൊരാളുടെ മനസ്സാണ്
സ്വാതന്ത്രവും ഇഷ്ടവും തോന്നി ചിലരോട് തമാശ പറഞ്ഞാൽ
അത് ഇഷ്ടക്കേടായി തെറ്റിദ്ധരിച്ച് അകലുന്നവരുണ്ട് 
സങ്കീർണം മനുഷ്യമനസുകളെല്ലാം “

“അകലെ നിൻ വിളികൾ കാതോർത്താലും
അരികിലേക്കെത്താൻ അശക്തയാണ്…..
ബന്ധനസ്ഥയാണ് ഞാനിന്നിവിടെ 
മറ്റു പലരും തീർത്ത ചങ്ങലയാൽ”

“ചില മനുഷ്യരോട് ആദ്യ കൂടിക്കാഴ്ചയിൽ അകലം തോന്നാം. വേണ്ട ഇന്ന് മനസ്സ് പറയുമ്പോഴും അവരാകും സൗഹൃദം മുന്നോട്ട് വയ്ക്കുക. ഒടുവിൽ കാലം തെളിയിക്കും, നമ്മുടെ മനസ് പറഞ്ഞതായിരുന്നു ശരി!!! “

“പലപ്പോഴും തിരയും തീരവും തമ്മിലുള്ള അകലമേയുള്ളൂ മനസുകൾ തമ്മിൽ
ചിലപ്പോൾ ഏഴു സമുദ്രങ്ങളുടെ ആഴം തികയാതെ വരും”

“ഒരിക്കൽ നമ്മെ ചുറ്റിപ്പറ്റിയുണ്ടായിരുന്നവരിൽ പലർക്കും
നമ്മൾ ഏതു ലോകത്താണെന്നോ
ജീവനോടെ ഉണ്ടോ എന്നുപോലും അറിയില്ല.
കാരണമുണ്ടാക്കി പിരിഞ്ഞവരാണ്
അവരിൽ ഏറിയ പങ്കും”

“അകലങ്ങളിൽ അവക്തമായി കാണുന്ന പലതിനെയും
അടുത്താണെന്നു തെറ്റിദ്ധരിക്കാറുണ്ട്
ആ നിമിഷങ്ങളോരോന്നിലും
അത് കൂടുതൽ അകലുന്നുണ്ടാവാം”

“എനിക്കൊന്നുറങ്ങണം 
നീയില്ലാത്ത ഒരു ലോകത്തേക്ക് മടങ്ങാനായി
നീ തന്നെ വേദനകളെ സ്വാതന്ത്രരാക്കി കൊണ്ട്
നീ കാണാത്ത അകലങ്ങളിൽ എത്തിച്ചേരാൻ”

“ഒരു ചില്ലയിലൊരുമിച്ചു ചേക്കേറുന്നതിലും നല്ലത്
രണ്ടു ഹൃദയങ്ങളൊരുമിച്ചൊരു കൂടൊരുക്കുന്നതാ”

“താമരയിലയിൽ വീഴുന്ന മഴത്തുള്ളികൾ പോലെയാണ് പല ബന്ധങ്ങളും.
പുറത്തുനിന്നു നോക്കുമ്പോൾ അതിമനോഹരം, ദൃഢം.
ഇലയ്ക്കും തുള്ളികൾക്കുമിടയിൽ അദൃശ്യമായ ഒരു മെഴുകിന്റെ മതിലുണ്ട്,
അവർക്ക് മാത്രം അറിയാവുന്നത്.
വളരെ അടുത്തുനിന്നു നോക്കിയാൽപോലും കാണണമെന്നില്ല,
അടുപ്പങ്ങളിലെ അകലങ്ങൾ, വാനോളം!!!🍁🍁”

“എന്റെ മനസ്സിൽ നീയുണ്ടാവും
ഉടയാത്തൊരു രൂപമായി എന്നുമെന്നും
നീ അകലെയെങ്കിലും ചാരെയാണെങ്കിലും…….
നീയായിട്ട് അത് നഷ്ടപ്പെടുത്താതിരുന്നാൽ മതി”

“ഹൃദയം ഉള്ളവർക്ക് വേദനകളിൽ നിന്നും അകലുക എളുപ്പമല്ല!!!”

“നമ്മൾ ഇരുവർക്കുമിടയിൽ കാലം ഇങ്ങനെ
കുത്തൊഴുക്ക് പോൽ ഒഴുകിയിറങ്ങുന്നു
ഇരുകര തമ്മിലെ അകലങ്ങൾ അനുദിനം
ഇരുമനമറിയാതെ നീക്കിയകറ്റുന്നു”

“എന്റെ മനസ്സിൽ നീയുണ്ടാവും
ഉടയാത്തൊരു രൂപമായി എന്നുമെന്നും
നീ അകലെയെങ്കിലും ചാരെയാണെങ്കിലും…….
നീയായിട്ട് അത് നഷ്ടപ്പെടുത്താതിരുന്നാൽ മതി”

“എത്രയോ അകലങ്ങളിലാണ്
അടുത്ത് നിൽക്കുന്ന പലരും”

“തെറ്റിദ്ധാരണകൾകൊണ്ട് ഒരാളുടെ മനസ്സ് മനഃപൂർവം വേദനിപ്പിച്ച് നാം അകലാം. പക്ഷെ പിന്നീടൊരിക്കൽ തെറ്റ് ബോധ്യപ്പെട്ടാൽ അതിന്റെ പതിന്മടങ്ങു വേദനിക്കുന്നത് നമ്മുടെ മനസ്സായിരിക്കും”

“ചില ബന്ധങ്ങൾ അകലെ നിന്ന് കാണാനാണ് സൗന്ദര്യം
കൂടുതൽ അടുപ്പിച്ചു അതിന്റെ ഭംഗി കളയരുത്”

“അകറ്റാൻ കൊതിച്ചതെല്ലാം കൂടുതൽ അടുത്തുവത്രെ”

“ഇത്രയും കാലവും നീയരികിലില്ലായിരുന്നെങ്കിലും
ആ കരുതലിനാണ് ഞാൻ ജീവിച്ചത്
എപ്പോഴും നീ കൂടെയുണ്ടെന്ന തോന്നലാണ്
എന്നെ ആശ്വസിപ്പിച്ചതും.
എന്നോട് മിണ്ടുവാൻപോലും
നീയിപ്പോൾ സമയം അളന്നു കുറിച്ച് തന്നപ്പോൾ
വൈകിയെങ്കിലും ഞാൻ തിരിച്ചറിഞ്ഞു
ഇനി അളന്നു കുറിച്ച് തരാൻപോലും
നിന്റെ പക്കൽ സമയം ബാക്കി ഇല്ലാതാവുന്ന
ഒരു കാലമുണ്ടാവുമെന്ന്”

“ശരത് സന്ധ്യയിലെ അവസാന ഇല കൊഴിഞ്ഞപ്പോഴേക്കും
അവർ തീർത്തും അപരിചിതരായ രണ്ടുപേരായി കഴിഞ്ഞിരുന്നു”

“അകന്നിരിക്കുമ്പോൾ ജനിക്കുന്ന ചില അകലങ്ങൾ
അടുത്തിരിക്കുമ്പോഴും ജനിക്കുന്ന ചില അകലങ്ങൾ”
 
“ചില അകലങ്ങൾ
വളരെ അടുത്താണത്രെ”
 
“പിറക്കുന്ന ചില അകലങ്ങളും
സൃഷ്ടിക്കപ്പെടുന്ന ചില അകലങ്ങളും”
 
“ചില അടുപ്പങ്ങൾ വളരെ അകലെയാണത്രെ
കാതങ്ങൾക്കപ്പുറം കൺചിമ്മും നക്ഷത്രകൂട്ടങ്ങൾ പോലെ”
 
“ആകാശവും ഭൂമിയും പോലെ ചില ബന്ധങ്ങൾ
ചക്രവാളസീമയിൽ ഒരുമിച്ചു എന്ന-
തോന്നലുളവാക്കാൻ മാത്രം.
അടുക്കുംതോറും അകലങ്ങൾ മാത്രം!!”
 
“അകലങ്ങളിലല്ല
എങ്കിലും…..
അടുത്ത് വരുന്നുമില്ലല്ലോ✨🌪️♥️”
 
“വളരെ വളരെ അകലെ
വളരെ അരികിലാണെങ്കിലും…
കയ്യെത്തും ദൂരത്തെങ്കിലും….
നിശ്വാസങ്ങൾ കേൾക്കുന്ന അകലങ്ങളിലെങ്കിലും…”
 
“എത്ര അകലങ്ങളിലേക്ക് നടന്നു നീങ്ങിയാലും
കാണാമറയത്ത് ഒളിച്ചു നിന്നാലും
തീരത്തു വീണ്ടും വന്നടുക്കുന്ന തിരപോലെ
നീ എന്നരികിൽ അണയാറുണ്ടെപ്പോഴും”
 
“വളരെ അരികിലുള്ള അകലങ്ങളും
വളരെ അകലെയുള്ള അടുപ്പങ്ങളും”

“അടുപ്പങ്ങൾ എല്ലാം പലപ്പോഴും ഒരു തോന്നൽ മാത്രമാ!!”

“അകന്നുപോവാൻ ശ്രമിക്കരുതോ
ഒരുപക്ഷെ അടുത്തുപോയാലോ”
 
“ഒരിക്കൽപോലും സംസാരിച്ചിട്ടില്ലെങ്കിലും
അടുത്തറിഞ്ഞിട്ടില്ലെങ്കിലും
കാരണങ്ങളില്ലാതെ മനസ്സിൽ തങ്ങുന്നവരുണ്ട്.
വേണേൽ നമുക്കവരോട് സംസാരിക്കാം
അകലങ്ങൾ കുറയ്ക്കാം
എങ്കിലും മിണ്ടില്ല,
അകലത്തു നിന്ന് കാണുന്ന ഒരു നിഗൂഢതയുണ്ട്
ആ നിഗൂഢതയിൽ ഒരു സൗന്ദര്യമുണ്ട്
ആ സൗന്ദര്യം നഷ്ടപ്പെടാതിരിക്കാൻ
അങ്ങനെതന്നെ നിൽക്കട്ടെ അല്ലേ”
 
“പ്രതീക്ഷകൾ കൂട്ടുന്നതും
പലപ്പോഴും
അകന്നു പോകാൻ സഹായിക്കാറുണ്ട്,
അകലുന്നവരോട്……”
 
“നീ മടങ്ങി എത്തുമ്പോഴേക്കും
നിനക്ക് അടുക്കാൻ കഴിയാത്ത അകലങ്ങളിൽ
ഞാനെത്തിയിട്ടുണ്ടാവും”

Image source: Pixabay

(Visited 1 times, 1 visits today)

Sandy

A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: